നിരവധി കുലപതികളുടെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്! എന്നാൽ ഒരു പ്രമുഖ നടന്റെ ഡേറ്റിനായി ഒരുപാട് കാത്തിരുന്നു , കമൽ

കമൽ  സംവിധാനം ചെയ്യ്ത ഷൈൻ ടോം ചാക്കോ അഭിനയിക്കുന്ന പുതിയ  ചിത്രമാണ്  ‘വിവേകാന്ദൻ വൈറലാണ് . എന്നാൽ ഈ ’  സിനിമ ചെയ്യുന്നതിന് മുൻപ് മറ്റൊരു സിനിമ ചെയ്യാൻ താൻ  പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ പ്രമുഖ നടന്റെ ഡേറ്റിനു വേണ്ടി കാത്തിരുന്ന് അത് ചെയ്യാൻ കഴിയാതെ വന്നെന്നും   കമൽ പറയുന്നു . തന്നെ  സംബന്ധിച്ച് ഈ ദിവസത്തിന് വളരെയധികം പ്രത്യേകത ഉണ്ട്. നാലര വർഷങ്ങൾക്ക് ശേഷമാണ് താനൊരു സിനിമ ചെയ്യുന്നത്. സിനിമാജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു ഗ്യാപ് വരുന്നത്.   സംവിധായകൻ ആയിട്ട് 38 വർഷമായി.  കൂടെ സഹകരിച്ചിട്ടുള്ള ഒരുപാടുപേരുണ്ട്, സാങ്കേതിക പ്രവർത്തകർ, അഭിനേതാക്കൾ, മലയാള സിനിമയിലെ കുലപതികൾ ആയിട്ടുള്ള എല്ലാവരെയും വച്ച് സിനിമ ചെയ്യാൻ തനിക്ക്  കഴിഞ്ഞിട്ടുണ്ട്. അതൊക്കെ വലിയ ഭാഗ്യമായിട്ട് കണക്കാക്കുന്നത്   കമൽ പറയുന്നു . ഈ 38 വർഷങ്ങൾക്കിടയിൽ 48 സിനിമകൾ ചെയ്തു.  നാൽപത്തിയെട്ടാമത്‌ സിനിമയാണ് ‘വിവേകാന്ദൻ വൈറലായി’എന്നത് .

പുതിയ കാലത്തിൽ ഒരു സിനിമ ചെയ്യാൻ വളരെ  ബുദ്ധിമുട്ടുണ്ട്. പുതിയ കുട്ടികളൊക്കെ ഒരു സിനിമ ചെയ്തിട്ട് ഒന്നോരണ്ടോ വര്‍ഷം കഴിഞ്ഞാണ് അടുത്ത സിനിമ ചെയ്യുന്നത്. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഗ്യാപ് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു  കാര്യമാണ്.  ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്ന കാലത്ത്, സിനിമ എടുക്കുന്നത് എങ്ങനെയെന്ന് കുറച്ചു കാലം മറന്നുപോയി എന്നു പറയാം. ആ ഗ്യാപ്പിൽ മലയാള സിനിമ മുഴുവൻ മാറി.  കോവിഡ് വന്നപ്പോൾ സിനിമ മേഖല മുഴുവൻ അടച്ചു പൂട്ടപ്പെട്ടു. അതിനുശേഷം ഒടിടി പ്ലാറ്റ്ഫോം വന്നു, സിനിമയുടെ സാങ്കേതികത മാത്രമല്ല അതിന്റെ വിപണിയും മാറി. ചലച്ചിത്ര അക്കാദമിയിൽ നിന്ന് 2021 ഡിസംബർ 31നാണ് റിലീവ് ചെയ്യുന്നത്. അതിനുശേഷം വീട്ടിലിരുന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ ബ്ലാങ്ക് ആയിപ്പോയി.


എല്ലാ ഭാഷകളിലെയും സിനിമൾ കാണും, മലയാളത്തിൽ ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളും കാണും, സിനിമ പുതിയ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നതും സിനിമയുടെ സ്വഭാവം മാറുന്നതും അഭിനേതാക്കളും സാങ്കേതിവിദഗ്ധരും സിനിമയുടെ ഭാഷ തന്നെ മാറിപ്പോകുന്നതും എല്ലാം ശ്രദ്ധിച്ചു കൊണ്ടിരുന്നു. നമ്മളെ അതിശയിപ്പിക്കുന്ന രീതിയിലാണ് മലയാള സിനിമ മാറുന്നത്, മനോഹരമായ സിനിമകൾ മലയാളത്തിൽ വരുന്നു .   ഒരു ഘട്ടത്തിൽ ഇനിയെന്ത് എന്നൊരു ചോദ്യം കുറെ കാലം എന്നെ അലട്ടിയിരുന്നു. പലതരം സിനിമകളെക്കുറിച്ച് ആലോചിച്ചു ഒന്നും സാധിക്കുന്നില്ല എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് അറിയില്ല..   നിരവധി അഭിനയ കുലപതികളുടെ വർക്ക് ചെയ്യ്തു ,ഇതിനിടയിൽ ഒരു സ്ക്രിപ്റ്റ് എഴുതി, മലയാളത്തിലെ ഒരു പ്രമുഖ നടനെയാണ് സമീപിച്ചത്. പേര് ഇവിടെ പറയുന്നില്ല. അദ്ദേഹത്തിന് വേണ്ടി കുറെ നാൾ കാത്തിരുന്നു. അതിന്റെ നിർമാതാക്കൾ ഡോൾവിനും ജിനു എബ്രഹാമും ഇപ്പോൾ ഇവിടെ ഇരിക്കുന്നുണ്ട്. അതായിരുന്നു സത്യത്തിൽ ആദ്യം ചെയ്യേണ്ടിയിരുന്ന സിനിമ.  അവിടെയും മുന്നോട്ട് പോകാൻ പറ്റാതിരുന്ന സമയത്താണ് പെട്ടെന്ന് ഈ ഒരു സിനിമയുടെ തിരക്കഥ മനസ്സിൽ വരുന്നത്. പുതിയകാലത്തെ അഡ്രസ്സ് ചെയ്യുന്ന വളരെ സാമൂഹ്യ പ്രസക്തിയുള്ള പുതിയ തലമുറയ്ക്ക് വളരെ പെട്ടെന്ന് ഐഡന്റിഫൈ ചെയ്യാൻ പറ്റുന്ന ഒരു കഥാപാത്രമാണ് ഇതിലെ വിവേകാനന്ദൻ എന്ന് തോന്നി. ആ കഥാപാത്രവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് പെട്ടെന്ന് മനസ്സിൽ തെളിഞ്ഞു വന്നതെന്നും കമൽ പറഞ്ഞു.  ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ ആയിരുന്നു കമലിന്റെ തുറന്നുപറച്ചിൽ.

Sreekumar

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

12 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

18 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

19 hours ago