സം​ഗീതത്തിന്റെ രാജാവ്, ഇളയരാജയായി പകർന്നാടാൻ സാക്ഷാൽ ധനുഷ്; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

സംഗീത ഇതിഹാസം ഇളയരാജയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ധനുഷാണ് ഇളയരാജയായി എത്തുന്നത്. അരുൺ മാതേശ്വരൻ ആണ് സംവിധാനം. ചെന്നൈയിൽ നടന്ന ചടങ്ങിലാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത്. ഇളയരാജ മുഖ്യാതിഥിയായ ചടങ്ങിൽ കമൽഹാസൻ, ധനുഷ് തുടങ്ങി ഒട്ടേറെ താരങ്ങൾ പങ്കെടുത്തു.

ശ്രീറാം ഭക്തിസാരൻ, സി.കെ പദ്മകുമാർ, വരുൺ മാതൂർ, ഇളംപരിതി ഗജേന്ദ്രൻ, സൗരഭ് മിശ്ര എന്നിവരാണ് നിർമാതാക്കൾ. ഇളയരാജ തന്നെയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ട ഒരാളാണ് താനെന്നാണ് ധനുഷ് ചടങ്ങിൽ പറഞ്ഞത്.

‘ഇളയരാജ സാറിന്റെ പാട്ടുകൾ കേട്ട് ഉറങ്ങുന്നവരാണ് നമ്മൾ. എന്നാൽ ഇളയരാജ സാറായി അഭിനയിക്കണമെന്ന് അതിയായി ആഗ്രഹിച്ച് പല രാത്രികളിലും ഉറക്കം നഷ്ടപ്പെട്ട ഒരാളാണ് ഞാൻ. രണ്ടുപേരുടെ ജീവിചരിത്രമാണ് ഞാൻ സിനിമയിൽ അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചത്. അതിലൊരാൾ ഇളയരാജ സാറായിരുന്നു. മറ്റൊരാൾ സൂപ്പർസ്റ്റാർ രജിനികാന്തും. ഒന്നുനടക്കാൻ പോകുന്നു. ഞാൻ ഇളയരാജ സാറിന്റെ ആരാധകനാണ് ഭക്തനാണ്. ഇത് എല്ലാവർക്കും അറിയാം. അഭിനയം അറിയാത്ത കാലം മുതൽ ഈ നിമിഷം വരെ അദ്ദേഹത്തിന്റെ ഈണങ്ങളായിരുന്നു വഴികാട്ടി. ഓരോ രംഗങ്ങളും എങ്ങിനെ ചെയ്യണമെന്ന് അത് എനിക്ക് പറഞ്ഞുതരും’ – ധനുഷ് പറഞ്ഞു.

Ajay

Recent Posts

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

10 mins ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

58 mins ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

2 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago