ഫാസിലിന്റെ കുഞ്ഞ് എന്റേതുമാണ്…! ആശംസകള്‍ നേര്‍ന്ന് കമല്‍ഹാസന്‍!

ഫഹദ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന മലയന്‍ കുഞ്ഞ് ഇന്ന് തീയറ്ററുകളില്‍ എത്താനിരിക്കെ സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയ കമല്‍ഹാസന്റെ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ട്വിറ്ററില്‍ ഉലകനായകന്‍ പങ്കുവെച്ച് പോസ്റ്റാണ് ഇത്. ഫാസിലിന്റെ കുഞ്ഞ് എന്റേതുമാണ് എന്ന് പറഞ്ഞാണ് അദ്ദേഹം മലയന്‍കുഞ്ഞ് എന്ന സിനിമയ്ക്കും ഫഹദിനും ഫാസിലിനും എല്ലാം ആശംസകള്‍ നേര്‍ന്ന് എത്തിയത്. ഫാസിലിന്റെ കുഞ്ഞ് എന്റേതുമാണ്..

മികവ് എല്ലായ്‌പ്പോഴും വിജയിക്കട്ടെ.. ഫഹദ് മുന്നോട്ട് പോകുന്നു.. എന്റെ എല്ലാ ഏജന്റുമാരും വിജയിക്കണം.. പരാജയം ഒരിക്കലും ഒരു തിരഞ്ഞെടുപ്പ് അല്ല. ഒരു ടീം എന്താണെന്ന് എല്ലാവര്‍ക്കും കാണിച്ചു കൊടുക്കൂ എന്നാണ് ഉലകനായകന്‍ കമല്‍ഹാസന്‍ സിനിമയുടെ ട്രെയിലര്‍ ഉള്‍പ്പെടെ പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചത്. ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഒരു സര്‍വൈവര്‍ ത്രില്ലറായാണ് മലയന്‍ കുഞ്ഞ് എത്തുന്നത്.

ഫാസില്‍ ഏറെ നാളുകള്‍ക്ക് ശേഷം നിര്‍മ്മിക്കുന്ന സിനിമ എന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്. ഏത് കുഞ്ഞിന്റെ കരച്ചിലാണോ അവനെ അലട്ടിയത് ആ കുഞ്ഞിന്റെ കരച്ചില്‍ തന്നെ അവന്റെ ജീവിതം മാറ്റി മറിക്കുന്നു അതാണ് ഈ സിനിമ എന്നാണ് മലയന്‍കുഞ്ഞിനെ കുറിച്ച് ഫാസില്‍ പറഞ്ഞത്. നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ കഥ മഹേഷ് നാരായണന്റേതാണ്.

ഫഹദ് ഫാസിലിന് ഏറെ പ്രതീക്ഷയുള്ള ഒരു സിനിമ കൂടിയാണ് മലയന്‍ കുഞ്ഞ്. ഇത് ഞങ്ങള്‍ വളരെ റിസ്‌ക് എടുത്ത് ചെയ്ത സിനിമയാണ്.. മലയാള സിനിമയില്‍ ഇതുവരെ ഇത്തരത്തില്‍ ഒരു സിനിമ പിറന്നിട്ടില്ല എന്നാണ് മലയന്‍കുഞ്ഞിനെ കുറിച്ച് ഫഹദ് അടക്കമുള്ളവര്‍ പറഞ്ഞത്. അച്ഛന്‍ നിര്‍മ്മിച്ച് മകന്‍ അഭിനയിച്ച് സിനിമ തീയറ്ററിലേക്ക് എത്തുമ്പോള്‍ ആരാധകരും വലിയ ആവേശത്തിലാണ്.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

26 mins ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

2 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

2 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

2 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

2 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

2 hours ago