Categories: Film News

കമൽ ഹാസന്റെ ‘തഗ് ലൈഫ്’ ; മണിരത്‌നം ചിത്രത്തെപ്പറ്റി ലോകേഷ് കനകരാജ്

ഉലകനായകന്‍ കമല്‍ഹാസനും മണിരത്നവും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഈ ഒരു വാർത്തയാണ്  ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചകളില്‍ നിറയുന്നത്. അനായാസമാം വിധം വിസ്‍മയിപ്പിക്കുന്ന വേഷപ്പകര്‍ച്ചകൾ ആടുന്ന കമല്‍ഹാസൻ മണിരത്നത്തിന്റെ സംവിധാനത്തില്‍ വീണ്ടും വെള്ളിത്തിരയിലെത്തുമ്പോള്‍ വൻ ഹിറ്റാകും ചിത്രമെന്നത് ഉറപ്പാണ്. ഇന്നലെ പുറത്തു വിട്ട ടൈറ്റില്‍ അനൗണ്‍സ്‍മെന്റ് വീഡിയോ ആരാധകരിലാകെ ആവേശം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. ഈ അവസരത്തിൽ സൂപ്പർഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജും ഈ ഒരു മണിരത്നം ചിത്രം മികച്ചതായ ഒന്നാകും എന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയാണ് ഇപ്പോൾ. തഗ് ലൈഫ് എന്നാണ് കമല്‍ഹാസൻ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഉജ്ജ്വലമായ ഉള്ളടക്കം എന്നാണ് അനൗണ്‍സ്‍മെന്റ് വീഡിയോ കണ്ട് സംവിധായകൻ  ലോകേഷ് കനകരാജ് അഭിപ്രായപ്പെടുന്നത്. ധീരയ ആഖ്യാനം എന്നും അഭിപ്രായപ്പെടുന്ന സംവിധായകൻ ലോകേഷ് കനകരാജ് തഗ് ലൈഫിലെ അനൗണ്‍സ്‍മെന്റ് വീഡിയോയിലേത് സ്‍ഫോടനാത്മകമായ വിഷ്വല്‍സാണെന്നും വ്യക്തമാക്കുന്നുണ്ട്.

ലോകേഷ് കനകരാജിന്റെ വാക്കുകളും ചര്‍ച്ചയാകുകയാണ് ഇപ്പോൾ. രംഗരായ ശക്തിവേല്‍ നായകര്‍ എന്നാണ് ചിത്രത്തില്‍ നടൻ കമല്‍ഹാസൻ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. ആക്ഷനും പ്രധാന്യം നല്‍കുന്ന ഒരു ചിത്രമായിരിക്കും കമല്‍ഹാസന്റെ തഗ് ലൈഫ് എന്നാണ് വ്യക്തമാകുന്നത്. കമല്‍ ഹാസനും മണി രത്നവും വീണ്ടുമൊന്നിക്കുന്ന ഒരു ചിത്രം വരുന്നുവെന്ന് പ്രഖ്യാപനം വന്നിട്ട് ഒരു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്‍റെ പിറന്നാളിനോടനുബന്ധിച്ചാണ് ഇത്തരം ഒരു ചിത്രം വരുന്നതായ ഔദ്യോഗിക പ്രഖ്യാപനം എത്തിയത്. കഴിഞ്ഞ മാസാവസാനം ചിത്രത്തിന്‍റെ പ്രധാന അണിയറക്കാരെയും  പ്രഖ്യാപിച്ചിരുന്നു. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീത സംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണി രത്‌നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സമീപകാലത്ത് മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷാ ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച അൻപറിവ് മാസ്റെർസാണ് കമല്‍ഹാസന്റെ തഗ് ലൈഫിലും സ്റ്റണ്ട് കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽ ഹാസൻ നായകൻ ആയെത്തിയ സൂപ്പർഹിറ്റ് ചിത്രം വിക്രത്തിൽ കമൽ ഹാസന് വേണ്ടി ആക്ഷൻ കൊറിയോഗ്രാഫി കൈകാര്യം ചെയ്തതും അൻപറിവ്‌ മാസ്റെർസാണ്. പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്‍യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നത്. കമൽഹാസന്റെ ഉയർന്ന ബജറ്റ് സംരംഭങ്ങളിലൊന്നായി നിർമ്മിക്കുന്ന തഗ് ലൈഫ് പാൻ-ഇന്ത്യൻ റിലീസായിട്ടാകും പ്രദർശനത്തിന് എത്തുക. ചിത്രത്തില്‍ കമല്‍ ഹാസനൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആരൊക്കെയെന്ന വിവരം അണിയറക്കാര്‍ നേരത്തെ പുറത്തു വിട്ടിരുന്നു.

ജയം രവിക്കും തൃഷയ്ക്കുമൊപ്പം മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടീസർ ലോഞ്ചിന് മുമ്പ്, അഭിനേതാക്കളുടെ ഔദ്യോഗിക പ്രഖ്യാപനത്തിനൊപ്പം കമൽഹാസന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ദുല്‍ഖര്‍ സൽമാൻ നായകനായി നേരത്തെ മണിരത്‍നത്തിന്റെ സംവിധാനത്തില്‍ ഓ കാതല്‍ കണ്‍മണി എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുകയും വിജയമാകുകയും ചെയ്‍തിരുന്നു. നിത്യാ മേനോൻ ആയിരുന്നു ഈ ചിത്രത്തിൽ നായിക ആയെത്തിയിരുന്നത്. മണിരത്‍നത്തിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ദുല്‍ഖര്‍ സൽമാൻ കമല്‍ഹാസനൊപ്പം എത്തുമ്പോള്‍ ആരാധകര്‍ക്ക് ആവേശമേറെയാകുന്നു. നായകനായ കമല്‍ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്‌നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരു മാസത്തിനുള്ളിൽ ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. പ്രീ-പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ് എന്നാണ് ലഭിക്കുന്ന വിവരം.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago