അൽഫോൻസ് പുത്രന് കമലിന്റെ ആശംസ; പങ്കുവെച്ച് പാർത്ഥിപൻ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട  സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രൻ. മലയാളികൾക്ക് മാത്രമല്ല തമിഴകത്തും അൽഫോൻസിനു ആരാധകർ ഏറെയാണ് .  എന്നാല്‍ അല്‍ഫോണ്‍സ് പുത്രൻ താൻ സിനിമാ ജീവിതം ഉപേക്ഷിക്കുകയാണ് എന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആ പോസ്റ്റ് പിന്നീട് അൽഫോൻസ് പുത്രൻ തന്നെ  നീക്കിയെങ്കിലും സംവിധായകന്റെ കുറിപ്പ് ചര്‍ച്ചയായി മാറി.  അല്‍ഫോണ്‍സ് പുത്രന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ  നടൻ കമല്‍ഹാസൻ. ഉലഗനായകൻ കമല്‍ഹാസന്റെ ജന്മദിന ആഘോഷത്തിനായി സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ അടുത്തിടെ ഒരു പാട്ട് തയ്യാറാക്കിയിരുന്നു. ആ പാട്ടിന് അല്‍ഫോണ്‍സിന് നന്ദി പറയുകയാണ് കമല്‍ഹാസൻ. ഇതിഹാസ നടനായ കമല്‍ഹാസന്റെ ശബ്‍ദമുള്ള വീഡിയോ നടൻ പാര്‍ഥിപൻ പങ്കുവെച്ചിരിക്കുകയാണ്. അല്‍ഫോണ്‍സ് പുത്രന്റേത് ഊര്‍ജസ്വലമായ മനസാണെന്ന് പറഞ്ഞ കമല്‍ഹാസൻ ആരോഗ്യത്തില്‍ ശ്രദ്ധിക്കാനും നിര്‍ദ്ദേശിക്കുന്നു. അദ്ദേഹം ആരോഗ്യവാനല്ലായിരിക്കും. പക്ഷേ മനസ് ക്രിയാത്മകമാണ്. ശബ്‍ദം ഉൻമേഷകരമാണ്. അതുപോലെ അദ്ദേഹം മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുമോയെന്ന തീരുമാനം വ്യക്തിപരമാണ്. പക്ഷേ ആരോഗ്യത്തില്‍ ശ്രദ്ധിക്കണം. കരുതലോടെയിരിക്കൂ അല്‍ഫോണ്‍ പുത്രൻ എന്നും പറയുന്നുന്ദ്  കമല്‍ഹാസൻ.

അതെ സമായം ജിഗർത്തണ്ട ഡബിൾ എക്സ് സംവിധായകൻ കാർത്തിക് സുബ്ബരാജുവും അൽഫോൻസ് പുത്രനെക്കുറിച്ച് സംസാരിച്ചിരുന്നു. ഈയിടെ അൽഫോൺസ് ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. അത് കണ്ട് താൻ  അൽഫോൻസിന് മെസ്സേജ് അയച്ചിരുന്നു.ഒരുപാട്  സംസാരിച്ചു. അൽഫോൺസ് ഇനിയും ഒരുപാട് മികച്ച സിനിമകൾ ചെയ്യുമെന്നു തന്നെയാണ് തനിക്ക് തോന്നുന്നത്  ന്നും ഒരു മാധ്യമത്തിന് നൽകിയ  അഭിമുഖത്തിൽ  കാർത്തിക് സുബ്ബരാജ് അൽഫോൺസ് പുത്രനെ കുറിച്ച് പറഞ്ഞു . വിദേശ സിനിമകളെ കുറിച്ച പറയവേ ആണ് കാർത്തികസുബരാജ് അൽഫോൻസ് പത്രത്തെ കുറിച്ച പറയുന്നത്.  താൻ  കണ്ട് വളർന്ന ഇഗ്ലീഷ് സിനിമകൾ ജുറാസിക് പാർക്കും കമ്മാൻഡോയുമെല്ലാം ആയിരുന്നു എന്നും  സിനിമ വളരെ സീരിയസായി കാണാൻ തുടങ്ങിയപ്പോൾ ആദ്യമായി കണ്ട ഇംഗ്ലീഷ് ഫിലിം ദി  ഷോഷാങ്ക് റിഡംപ്ഷൻ ആയിരുന്നു എന്നും കാർത്തിക് സുബ്ബരാജ് പറയുന്നു.

തന്റെ സുഹൃത്തായിരുന്നു അങ്ങനെയുള്ള സിനിമകൾ കാണണമെന്ന് എന്നോട് പറഞ്ഞത്. അന്ന് മുതലാണ് ഇംഗ്ലീഷ് സിനിമകൾ കൂടുതലായി കാണാൻ തുടങ്ങിയത്. ഗയ് റിച്ചിയുടെ സിനിമകൾ താൻ കാണാറുണ്ടായിരുന്നു എന്നാൽ  അദ്ദേഹത്തിന്റെ സിനിമകളുടെ വലിയ ആരാധകൻ ആയിരുന്നില്ല. എന്നാൽ അൽഫോൺസ് പുത്രൻ ഗയ് റിച്ചിയുടെ വലിയ ഫാൻ ആയിരുന്നു. കാരണം അൽഫോൺസ് പുത്രൻ  സിനിമയുടെ എഡിറ്റിങ്ങിന് വലിയ പ്രാധാന്യം കൊടുക്കാറുണ്ട്. എഡിറ്റിങ്ങിന്റെ പവർ മാക്സിമം ഉപയോഗിക്കുന്ന ചിത്രങ്ങൾ ആയിരുന്നു ഗയ് റിച്ചിയുടെ സിനിമകൾ എന്നും കാർത്തിക് പറഞ്ഞു . ഒരേ കാലഘട്ടത്തിൽ സിനിമയിലേക്ക് വന്ന ആളുകളാണ് സുഹൃത്തക്കൾ കൂടിയായ കാർത്തിക് സുബ്ബരാജും അൽഫോൺസ് പുത്രനും വിജയ് സേതുപതിയും എല്ലാം. എല്ലാവരും ഇപ്പോഴും സിനിമയിൽ സജീവമായി തന്നെ തങ്ങളുടെ സാന്നിധ്യം നിരവധി സിനിമകളിലൂടെ അറിയിക്കുന്നുണ്ട്. കാർത്തിക് സുബ്ബരാജും വിജയ് സേതുപതിയും തമിഴിൽ നിലയുറപ്പിച്ചപ്പോൾ മലയാളത്തിലായിരുന്നു അൽഫോൺസ് പുത്രൻ കൂടുതലായും സിനിമകൾ ചെയ്തിരുന്നത്. നേരം എന്ന ചിത്രത്തിലൂടെയാണ്  പ്രേക്ഷകരുടെ അല്‍ഫോണ്‍സ് പുത്രൻ ശ്രദ്ധയാകര്‍ഷിക്കുന്നത്. നിവിൻ പോളി നായകനായ പ്രേമത്തിന്റെ സംവിധായകനായി അല്‍ഫോണ്‍സ് പ്രേക്ഷകരുടെ പ്രിയങ്കരനുമായി. എന്നാല്‍ അല്‍ഫോണ്‍സിന്റേതായി മൂന്നാമത് എത്തിയ ചിത്രം ഗോള്‍ഡിന് വിജയിക്കാനായില്ല. പൃഥ്വിരാജ് നായകനായി എത്തിയ ഗോള്‍ഡെന്ന ചിത്രത്തില്‍ നയൻതാര, മല്ലിക സുകുമാരൻ, ലാലു അലക്സ്, അജ്‍മല്‍ അമീര്‍, ശാന്തി കൃഷ്‍ണ, ജഗദീഷ്, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്, റോഷൻ മാത്യു, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, അബു സലിം, പ്രേം കുമാര്‍, സുധീഷ്, ഷറഫുദ്ദീൻ, സിജു വില്‍സണ്‍, ജസ്റ്റിൻ ജോണ്‍, ജോര്‍ജ് അബ്രഹാം എന്നിവരും പ്രധാന കഥാപാത്രങ്ങളായി.

 

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

10 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

10 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

10 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

12 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

13 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

16 hours ago