അമീര്‍ഖാനെതിരെ പൊട്ടിത്തെറിച്ച് കമല്‍ഹാസന്‍

Follow Us :

ഉലകനായകനാണ് കമല്‍ഹാസന്‍. ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റാണ് അമീര്‍ഖാന്‍. രണ്ട് പേര്‍ക്കും തങ്ങളുടെ മേഖലയെ കുറിച്ച് കൃത്യമായ അറിവ് ഇവര്‍ക്കുണ്ട്. ആമിര്‍ഖാന്‍ സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടു നിന്നു. കമലഹാസന്‍ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഇദ്ദേഹം സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയും രൂപീകരിച്ചു. ഇതിനു ശേഷം തിരഞ്ഞെടുപ്പിലും മത്സരിച്ചു. എങ്കിലും ഏറെ നേട്ടമൊന്നും ഉണ്ടാക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. കുറച്ച് നാള്‍ മുന്‍പ് ഇരുവരും തമ്മിലുണ്ടായ ഒരു പോരാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്.

kamalhasan

സത്യമേവ ജയതേ എന്ന പരിപാടിയുടെ അവതാരകന്‍ ആമിര്‍ ഖാന്‍ ആയിരുന്നു. ഏറെ ശ്രദ്ധനേടിയ പരിപാടിയായിരുന്നു ഇത്. നിരവധി സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങള്‍ പരിപാടി കൈകാര്യം ചെയ്തു. ഇതിന്റെ മൊഴിമാറ്റം പല ഭാഷകളിലും കിട്ടിയിരുന്നു. ബിഗ്‌ബോസ് എന്ന പരിപാടിയുടെ അവതാരകനാണ് കമല്‍ഹാസന്‍. ഒരിക്കല്‍ പരിപാടിക്കിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ കമലാഹാസനോട് ഒരു ചോദ്യം ചോദിച്ചു.

എന്തുകൊണ്ടാണ് സത്യമേവജയതേ യുടെ തമിഴ്പതിപ്പില്‍ അവതാരകനായില്ല എന്നതായിരുന്നു അത്. ആ പരിപാടി അവതരിപ്പിക്കുന്ന വ്യക്തിയേക്കാള്‍ ജീവിതത്തില്‍ സാമൂഹിക ഉത്തരവാദിത്വം തനിക്ക് ഉണ്ട് എന്നായിരുന്നു കമല്‍ മറുപടി പറഞ്ഞത്. ഇത് അമേരിക്കന്‍ ആരാധകര്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതിനിടയില്‍ വേറൊരു വിഷയത്തില്‍ കമലിനോട് ആമിര്‍ ഖാന്‍ മാപ്പ് പറഞ്ഞിരുന്നു. സെന്‍സര്‍ ബോര്‍ഡ് വിവാദത്തിലായിരുന്നു അത്.