കമല്ഹാസന്- ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെത്തിയ ‘വിക്രം’ മികച്ച വിജയമാണ് നേടിയത്. തമിഴകത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രം മറ്റ് സംസ്ഥാനങ്ങളിലും ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിലുമെത്തിയിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് ജൂലൈ എട്ടിനാണ് സ്ട്രീമിംഗ് ആരംഭിച്ചത്.
ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിച്ചിരുന്നു. ഫഹദ്, കാളിദാസ് ജയറാം, നരേന് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്. ശ്രദ്ധേയമായ വേഷമാണ് ഫഹദ് കൈകാര്യം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിലെ ഫഹദും വിജയ് സേതുപതിയും തമ്മിലുള്ള ഒരു രംഗത്തിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ഹോട്സ്റ്റാര് മലയാളം യൂട്യുബ് ചാനല്‍. വിവാഹ വീട്ടിലെത്തുന്ന ഒരു രംഗമാണിത്. തനതായ ശൈലിയിലുള്ള ഫഹദിന്റെ അഭിനയത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
കമല്ഹാസന് തന്നെയാണ് ‘വിക്രം’ സിനിമയുടെ പ്രധാന നിര്‍മ്മാതാവ്. ‘വിക്ര’ത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് ആണ് സ്വന്തമാക്കിയിരുന്നത്. വന്‍ തുകയ്ക്കാണ് കമല്ഹാസന് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ‘വിക്രമി’ന്റെ നിര്‍മാണം.
നൂറ്റിപത്ത് ദിവസങ്ങളെടുത്താണ് വിക്രം’ ഷൂട്ട് പൂര്‍ത്തിയാക്കിയത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. ലോകേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദം സങ്കലനം കണ്ണന് ഗണ്‍പത് ആണ്.
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…
വനിത ഫിലിം അവാര്‍ഡ്സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…
മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…
വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…
മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…