കൊച്ച് കുട്ടികളുടെ സ്വഭാവമായിരുന്നു കനകയുടേത്

Follow Us :

തെന്നിന്ത്യൻ നടി കനക ഇപ്പോൾ എവിടെ ആണ് എന്ന രീതിയിൽ ചില ചർച്ചകൾ ഒക്കെ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടയ്ക്ക് വരാറുണ്ട്. ലൈം ലൈറ്റിൽ നിന്നും ഏറെക്കാലമായി മാറി നിൽക്കുന്ന കനക ഇപ്പോൾ ഏകാന്ത ജീവിതം നയിക്കുകയാണ്. നടി കുട്ടി പത്മിനി കനകയെ നേരിൽ ചെന്ന് കണ്ട് സംസാരിക്കുകയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെക്കുകയും ചെയ്തപ്പോഴാണ് നടിയുടെ വിവരങ്ങൾ പുറംലോകത്ത് എത്തുന്നത്. സിദ്ദിഖിന്റെ ഗോഡ്ഫാദർ എന്ന സിനിമയിലൂടെയാണ് നടി കനക മലയാളത്തിൽ തുടക്കം കുറിക്കുന്നത്. കനകയെക്കുറിച്ച് അന്തരിച്ച സംവിധായകൻ സിദ്ദിഖ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമാ രംഗത്ത് തിരക്കേറവേയാണ് നടിയുടെ ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുന്നത്. ഒരുപാട് ദുരന്തങ്ങളിലൂടെ കടന്ന് പോയ പാവം കുട്ടിയാണ് കനക എന്നാണ് സിദ്ധീഖ് പറയുന്നത്. അമ്മ ദേവികയുടെ പെട്ടെന്നുള്ള മരണം കനകയ്ക്ക് വലിയ ആഘാതമായി. അമ്മയായിരുന്നു കനകയ്ക്ക് എല്ലാം. കൊച്ചു കുട്ടികളുടെ സ്വഭാവമാണ് കനകയ്ക്ക്.

അമ്മ ദേവിക തമിഴിലെ വലിയ നടിയായിരുന്നു. എംജിആറിന്റെ കൂടെയൊക്കെ അഭിനയിച്ച വലിയ സ്റ്റാർ വാല്യു ഉള്ള നടിയായിരുന്നു. അമ്മയുടെ കൂടെയാണ് കനക വരിക. കനകയ്ക്ക് ഭക്ഷണം പോലും വാരിക്കൊടുത്തിരുന്നത് അമ്മയായിരുന്നു എന്നും അത്രയും ഇന്നസെന്റായ കുട്ടി ആയിരുന്നു കനക എന്നും സിദ്ദിഖ് പറയുന്നു. അമ്മയുടെ മരണം കനകയെ വല്ലാതെ ബാധിച്ചു. പെട്ടെന്ന് ഒരു പ്രൊട്ടക്ടർ ഇല്ലാതായപ്പോൾ കനക വല്ലാതെ ഒറ്റപ്പെട്ട് പോയത് പോലെ തനിക്ക് തോന്നിയെന്നും സിദ്ദിഖ് പറഞ്ഞു. വളരെ അപ്സെറ്റായിരുന്നു അമ്മ മരിച്ചപ്പോൾ കനക. അത്രയും ഡിപെന്റഡ് ആയിരുന്നു. കനകയ്ക്ക് വേണ്ടി സിനിമകൾ തിരഞ്ഞെടുക്കുന്നത് പോലും ‘അമ്മ ദേവിക ആയിരുന്നു. അതേസമയം കനകയുടെ ആദ്യ സിനിമ രണ്ടും വലിയ ഹിറ്റാണെന്നാണ് ഏറ്റവും വലിയ പ്ലസ് എന്നും സിദ്ദിഖ് അന്ന് പറഞ്ഞു. ആദ്യം ഗോഡ്ഫാദർ എന്ന സിനിമയിൽ നായിക ആയി തീരുമാനിച്ചത് ഉർവശിയെ ആയിരുന്നു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ഉർവശിക്ക് ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞില്ല. ഉർവശിക്ക് പകരമെത്തിയ നായികയാണ് കനക.

കനക അന്ന് തമിഴിൽ നായിക ആയി തിളങ്ങി നിൽക്കുന്ന കാലമായിരുന്നു. കനക അന്ന് നായിക ആയെത്തിയ കരകാട്ടക്കാരൻ എന്ന തമിഴ് സിനിമയിൽ അഭിനയിച്ച് വലിയ ജനപ്രീതി നേടി നിൽക്കുന്ന സമയത്താണ് ഗോഡ്‌ഫാദറും നിർമ്മിക്കാനൊരുങ്ങുന്നത്. കനകയെ ഗോഡ്ഫാദറിലേക്ക് കൊണ്ട് വന്നത് കനകയ്ക്ക് മാത്രമല്ല. കനകയുടെ എൻട്രി ആ സിനിമയ്ക്കും ഗുണം ചെയ്തു. ചിത്രത്തിൽ മുകേഷിന്റെ നായികയായിട്ടുള്ള മാലു എന്ന കഥാപാത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഒന്നര വര്‍ഷത്തോളം തിയേറ്ററില്‍ ഓടിയ സൂപ്പര്‍ഹിറ്റ് ചിത്രമായി ഗോഡ്ഫാദര്‍ മാറിയതിനൊപ്പം അതിലെ നായികയും പ്രശസ്തയായി. മലയാളത്തിൽ പിന്നീടും സിനിമകളിൽ അഭിനയിച്ചെങ്കിലും അമ്മയുടെ മരണ ശേഷമാണ് കനക സിനിമയിൽ നിന്നും മാറി നിൽക്കാൻ തുടങ്ങിയതും മാധ്യമങ്ങൾക്ക് മുന്നിൽ പോലും പ്രത്യക്ഷപ്പെടാത്ത തരത്തിൽ ഒളിവ് ജീവിതം എന്നപോലെ ഒരു ജീവിതം നയിക്കാൻ തുടങ്ങിയതും. കനകയ്ക്ക് സുഖമില്ലെന്നൊക്കെ അഭ്യൂഹങ്ങൾ വന്നിരുന്നു. കനക മരിച്ച് പോയി എന്ന് വരെ ആളുകൾ ന്യൂസ് അടിച്ചിറക്കി.

Kanaka
Kanaka

ലൈം ലൈറ്റിൽ നിന്നും ഏറെക്കാലമായി മാറി നിൽക്കുന്ന കനകയുടെ ഫോട്ടോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്‌തിരുന്നു. ഒറ്റയ്ക്ക് ജീവിക്കാനാണ് കനകയിന്ന് താൽപര്യപ്പെടുന്നതെന്നും കനക സന്തോഷത്തോടെയാണ് കഴിയുന്നതെന്നും കുട്ടി പത്മിനി പറഞ്ഞു. അമ്മയുടെ സമ്പാദ്യമുള്ളതിനാൽ കനകയ്ക്ക് സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇല്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കി. കുറച്ച് കാലം മാത്രമേ സിനിമകളിൽ കണ്ടിട്ടുള്ളൂയെങ്കിലും നടി കനകയെ മറക്കാൻ ഇന്നും പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. തുടക്ക കാലത്ത് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായതാണ്. മലയാളത്തിൽ കനകയ്ക്ക് വൻ ജനപ്രീതി നേടിക്കൊടുത്തത്. ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നി സിനിമകളാണ് കനകയുടെ സൂപ്പർ ഹിറ്റായ മലയാള സിനിമകൾ.