‘അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ട്’ കങ്കണ റണാവത്ത്

ഹിമാചല്‍ പ്രദേശിലെ ജനങ്ങളെ സേവിക്കാന്‍ അവസരം വന്നാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് സൂചന നല്‍കി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഭാവിയില്‍ രാഷ്ട്രീയത്തില്‍ ചേരുമോ എന്ന് ഇന്ത്യാ ടുഡേ കോണ്‍ക്ലേവിന്റെ അവതാരകയുടെ ചോദ്യത്തിന്, ഹിമാചല്‍ പ്രദേശിലെ ആളുകള്‍ എനിക്ക് സേവിക്കാന്‍ അവസരം നല്‍കിയാല്‍ വളരെ നല്ലതായിരിക്കും എന്നായിരുന്നു നടിയുടെ മറുപടി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റ് നല്‍കിയാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തയ്യാറാണെന്ന് കങ്കണ വ്യക്തമാക്കി. ഹിമാചല്‍ പ്രദേശിലെ ജനങ്ങളെ സേവിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി എല്ലാ തരത്തിലുള്ള പങ്കാളിത്തത്തിനും തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹിമാചല്‍ പ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്വീന്‍ നടി ബിജെപിയെ പിന്തുണയ്ക്കുന്നു. ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) വ്യാജ വാഗ്ദാനങ്ങളില്‍ ഹിമാചല്‍ പ്രദേശ് വീഴില്ലെന്നും അവര്‍ പറഞ്ഞു. ഹിമാചലില്‍ എഎപിയുടെ സൗജന്യങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്നും നടി പറഞ്ഞു.

അതേസമയം, എമര്‍ജന്‍സിയിലാണ് കങ്കണ അടുത്തതായി അഭിനയിക്കുന്നത്. എമര്‍ജന്‍സി എന്ന് പേരിട്ടിരിക്കുന്ന വരാനിരിക്കുന്ന ചിത്രത്തില്‍ ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്. ടീസറിനൊപ്പം ചിത്രത്തിലെ ഫസ്റ്റ് ലുക്കും താരം പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Gargi

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

8 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

8 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

13 hours ago