വസ്ത്രം ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവളാണ്! മറ്റുള്ളവര്‍ ഇടപെടേണ്ട-കങ്കണ

നിലപാടുകള്‍ മുഖം നോക്കാതെ തുറന്ന് പറഞ്ഞ് വിവാദത്തിലാകുന്ന താരമാണ് കങ്കണ റണൗട്ട്. ഇപ്പോഴിതാ പുതിത ചിത്രത്തിന്റെ പ്രൊമോഷന് എത്തിയ കങ്കണയുടെ ഔട്ട്ഫിറ്റായിരുന്നു സോഷ്യലിടത്ത് വൈറലായിരുന്നത്. നേര്‍ത്ത വസ്ത്രം ധരിച്ചെത്തിയ കങ്കണയുടെ ചിത്രങ്ങള്‍ വിവാദമാക്കിയിരുന്നു. ഇപ്പോഴിതാ അതേ വസ്ത്രങ്ങള്‍ ധരിച്ചെതതി വിമര്‍ശകര്‍ക്ക് മറുപടി പറയുകയാണ് താരം. വസ്ത്രധാരണം സ്ത്രീകളുടെ തിരഞ്ഞെടുപ്പാണെന്ന് കങ്കണ റണൗട്ട് പറഞ്ഞു.

‘ഒരു വസ്ത്രം ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവളാണ്. ഏതു വസ്ത്രം എങ്ങനെ ധരിക്കണമെന്നതില്‍ അവസാനത്തെ തീരുമാനവും സ്ത്രീയുടേതാണ്. അക്കാര്യത്തില്‍ മറ്റുള്ളവര്‍ ഇടപെടണ്ടതില്ല.’ എന്നുപറഞ്ഞാണ് കങ്കണ വിമര്‍ശകരുടെ വായയടപ്പിക്കുന്നത്.

നേര്‍ത്ത വെള്ള ടോപ്പും പാന്റ്‌സും ധരിച്ചുള്ള ചിത്രങ്ങളാണ് കങ്കണ പങ്കുവച്ചത്. ‘പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാണ്. എന്നാല്‍ ഞാന്‍ ഓഫിസിലേക്കു പോകുന്നു.’- എന്നു പറഞ്ഞാണ് കങ്കണയുടെ കുറിപ്പ്.

പുതിയ ചിത്രം ധാകഡിന്റെ പ്രൊമോഷന്‍ സമയത്താണ് കങ്കണ ധരിച്ച വസ്ത്രം വിവാദമായത്. ആദ്യമായി ഈ ചിത്രങ്ങള്‍ പങ്കുവച്ചത്. നേര്‍ത്ത വസ്ത്രം ധരിച്ചതില്‍ കങ്കണയ്ക്കു നേരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

ഭാരതീയ സംസ്‌കാരത്തിലൂന്നിയതായിരിക്കണം വസ്ത്രധാരണം എന്ന രീതിയില്‍ മുന്‍പ് കങ്കണ പ്രസ്താവന നടത്തിയിരുന്നു. തുടര്‍ന്നാണ് പാശ്ചാത്യ വസ്ത്രം ധരിച്ചെത്തിയ താരത്തിന്റെ ചിത്രത്തിനു താഴെ പരിഹാസ കമന്റുകള്‍ നിറഞ്ഞത്.

Anu