ഞാന്‍ അഭിനയിച്ചാല്‍ നിങ്ങളുടെ ചിത്രം പരാജയപ്പെടും!! അനിമല്‍ സംവിധായകനോട് കങ്കണ

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരമാണ് നടി കങ്കണ റണൗട്ട്. തന്റെ പരാമര്‍ശങ്ങള്‍ നടിയെ പലപ്പോഴും വിവാദത്തില്‍പ്പെടുത്താറുണ്ട്. സാമൂഹിക വിഷയങ്ങളിലെല്ലാം താരം തുറന്ന് അഭിപ്രായം പറയാറുണ്ട്. അതിന്റെ പേരില്‍ താരം രൂക്ഷ വിമര്‍ശനത്തിനിരയാകാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ പരാമര്‍ശമാണ് ശ്രദ്ധേയമാകുന്നത്. എക്‌സിലൂടെയാണ് താരത്തിന്റെ പുതിയ വെളിപ്പെടുത്തല്‍. സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്കയ്‌ക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. സന്ദീപിന്റെ സിനിമയില്‍ തനിക്ക് വേഷം വേണ്ടന്നാണ് നടി വെളിപ്പെടുത്തുന്നത്. കഥയ്ക്ക് ആവശ്യമെങ്കില്‍ കങ്കണയെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കും എന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. ക്വീനിലെ കങ്കണയുടെ പ്രകടനം തനിക്ക് ഇഷ്ടമായെന്നും അദ്ദേഹം പ്രശംസിച്ചിരുന്നു.

രണ്‍ബീറിനെ നായകനാക്കി സന്ദീപ് റെഡ്ഡിയൊരുക്കിയ പുതിയ ചിത്രം അനിമലിനെ കങ്കണ വിമര്‍ശിച്ചിരുന്നു. പിന്നാലെ സംവിധായകന്‍ കങ്കണയുടെ സിനിമകളെ പ്രശംസിക്കുകയാണ് ചെയ്തത്. തനിക്ക് കങ്കണയ്‌ക്കൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് താരം വെളിപ്പെടുത്തിയിരുന്നു. അതിനായിരുന്നു കങ്കണയുടെ രൂക്ഷമായ മറുപടിയെത്തിയത്.

‘നിരൂപണവും വിമര്‍ശനവും ഒരുപോലെയല്ല, എല്ലാ കലകളും അവലോകനം ചെയ്യുകയും ചര്‍ച്ച ചെയ്യുകയും വേണം. എന്റെ റിവ്യൂവിനോട് പുഞ്ചിരിയോടെ പെരുമാറിയതിലൂടെ താങ്കളുടെ മനോഭാവം വ്യക്തമാകുന്നു. എന്നാല്‍ എനിക്ക് നിങ്ങളുടെ സിനിമയില്‍ റോള്‍ നല്‍കരുത്. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ ആല്‍ഫ മെയില്‍ നായകന്മാര്‍ ഫെമിനിസ്റ്റുകളായി മാറും. തുടര്‍ന്ന് നിങ്ങളുടെ സിനിമകളും പരാജയപ്പെടും. നിങ്ങള്‍ ബ്ലോക്ക്ബസ്റ്ററുകള്‍ ഉണ്ടാക്കുക. സിനിമാ വ്യവസായത്തിന് നിങ്ങളെ ആവശ്യമാണ്,’ എന്നാണ് കങ്കണ എക്‌സില്‍ കുറിച്ചത്.

സ്ത്രീകളെ മര്‍ദിക്കുന്ന സിനിമകള്‍ കാണാന്‍ പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് ഓടുന്നുവെന്നും ഈ പ്രവണത നിരുത്സാഹപ്പെടുത്തണമെന്നായിരുന്നു കങ്കണ ചിത്രത്തിനെ വിമര്‍ശിച്ചത്

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

1 hour ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

2 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

4 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

6 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

11 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

12 hours ago