ബോളിവുഡിലെ ആരാധകരേറെയുള്ള താരമാണ് നടി കങ്കണ റണാവത്ത്. സിനിമകളേക്കാള്‍ തന്റെ നിലപാടുകളാണ് താരത്തിനെ വൈറലാക്കാറുള്ളത്. പലപ്പോഴും താരത്തിന്റെ നിലപാടുകള്‍ താരത്തിനെ വിവാദങ്ങളില്പ്പെടുത്താറുണ്ട്.
അടുത്തിടെയായിരുന്നു മുകേഷ് അംബാനിയുടെ മകന് അനന്ത് അംബാനിയുടെ വിവാഹം നടന്നത്. ബോളിവുഡ് ലോകം ഒന്നടങ്കം പങ്കെടുത്ത വലിയ ആഘോഷരാവായിരുന്നു അനന്തിന്റെ വിവാഹം. ദിവസങ്ങള്‍ നീണ്ട വിവാഹാഘോഷങ്ങളില്‍ ഒട്ടുമിക്ക ബോളിവുഡ് താരങ്ങളും പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ വിവാഹാഘോഷങ്ങളില്‍ പങ്കെടുത്ത ബോളിവുഡ് താരങ്ങള്‍ക്ക് നേരേ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. പ്രശസ്തിയും പണവും വേണ്ടന്ന് വയ്ക്കാന്‍ വ്യക്തിത്വവും അന്തസും വേണമെന്ന് കങ്കണ സോഷ്യലിടത്ത് കുറിച്ചു.
”സാമ്പത്തിക പ്രതിസന്ധികളിലൂടെ പലതവണ കടന്നു പോയിട്ടുണ്ട്. എന്നാല്‍ എത്ര പ്രലോഭനമുണ്ടായാലും വിവാഹച്ചടങ്ങുകളില്‍ ഐറ്റം ഡാന്‍സ് ചെയ്യില്ല. പുരസ്കാര ചടങ്ങുകള്‍ പോലും വേണ്ടായെന്നു വച്ചിട്ടുണ്ട്. പ്രശസ്തിയും പണവും വേണ്ടെന്നു വയ്ക്കാന്‍ ശക്തമായ ഒരു വ്യക്തിത്വവും അന്തസും വേണം’- എന്നാണ് കങ്കണ റണാവത്ത് പങ്കുവച്ചത്.
ഗുജറാത്തിലെ ജാംനഗറിലായിരുന്നു അനന്തിന്റെ വിവാഹാഘോഷങ്ങള്‍ നടന്നത്. അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന്, സല്മാന് ഖാന്, ആമിര്‍ ഖാന് ഉള്‍പ്പെടെയുള്ള താരങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…