തെന്നിന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ ചിത്രമാണ് ‘കങ്കുവ’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ എത്തിയിരിക്കുകയാണ്. ദീപാവലിയോട് അനുബന്ധിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. കൈയ്യില്‍ തീപ്പന്തമേന്തി നില്ക്കുന്ന സൂര്യ, പിന്നിലായി വാദ്യോപകരണങ്ങളുമായി നില്ക്കുന്ന പോരാളികളുമാണ് പുതിയ പോസ്റ്ററിലുളളത്. ഒരു യോദ്ധാവിന് സമാനമായ രൂപഭാവങ്ങളുമായി നില്ക്കുന്ന സൂര്യയുടെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയാണ് കങ്കുവയുടെ മുഖ്യ ആകര്‍ഷണം.
രജനികാന്ത് നായകനായെത്തിയ അണ്ണാത്തെയ്ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന പീരിയോഡിക് ആക്ഷന്‍ ഡ്രാമയാണ് കങ്കുവ. ത്രീഡി ചിത്രമാണ് കങ്കുവ എന്നതും പ്രേക്ഷകരില്‍ ആകാംക്ഷ കൂട്ടിയിരിക്കുകയാണ്. സൂര്യയുടെ കരിയറിലെത്തന്നെ മികച്ച ചിത്രമായിരിക്കും കങ്കുവ എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം അടുത്ത വര്ഷമാണ്ചിത്രം റിലീസ് ചെയ്യുന്നത്.
ചിത്രത്തില്‍ സൂര്യയുടെ നായികയായെത്തുന്നത് ബോളിവുഡ് താരം ദിഷ പഠാണിയാണ്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തമിഴിന് പുറമെ ഹിന്ദി, മലയാളം, തെലുങ്ക് തുടങ്ങി പത്ത് ഭാഷകളില്‍ തിയ്യേറ്ററിലെത്തും. ചിത്രത്തില്‍ ബോളിവുഡ് താരം ബോബി ഡിയോളാണ് വില്ലനാവുന്നത്. ജഗപതി ബാബു, യോഗി ബാബു, കോവയ് സരള, എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സ്റ്റുഡിയോ ഗ്രീനിന്റെയും യു.വി ക്രിയേഷന്‍സിന്റെയും ബാനറില്‍ വംശി പ്രമോദും കെഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വെട്രി പളനിസാമിയാണ് കങ്കുവയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ് 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…
സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന് മനോജ് കെ ജയന്. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…
ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…
വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന് മേജര്‍ രവിയാണ് അവിസ്മരണീയ…