മലയാള സിനിമാ ലോകത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്ക. ഓരോ സിനിമയിലും അദ്ദേഹത്തിന്റെ വേഷപകര്‍ച്ചയും അഭിനയവും ആരാധകരെ എന്നും അമ്പരപ്പിക്കാറുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് നടിയും മോഡലുമായ കനി കുസൃതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളുടെ ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു കനി കുസൃതി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത്. ഫേസ്ബുക്കില്‍ അദ്ദേഹത്തെ കുറിച്ച് കനി കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
മമ്മൂട്ടിയുടെ ആക്ടിംഗ് എത്ര കണ്ടാലും മതി വരില്ലെന്നും. അദ്ദേഹം ഇനിയും ഒരായിരം വര്‍ഷം ജീവിക്കട്ടെ എന്നും കനി കുസൃതി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു. അഭിനയം എന്നാല്‍ വെറും പെരുമാറ്റം അല്ലെന്ന് ഞങ്ങളെ പഠിപ്പിച്ചതിന് നന്ദി. അതിനുമപ്പുറമാണെന്ന് നിങ്ങള്‍ ഞങ്ങളെ ഓര്‍പ്പിക്കുന്നു എന്നാണ് നടി അദ്ദേഹത്തെ കുറിച്ച് പറയുന്നത്.
കനി കുസൃതി പങ്കുവെച്ച പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. എത്ര ശരിയാണ് നടി പറഞ്ഞ കാര്യം എന്നാണ് ഓരോരുത്തരും കമന്റുകളായി പങ്കുവെയ്ക്കുന്നത്. അടുത്തിടെയായി ചെയ്ത പുഴു എന്ന സിനിമയിലെ മമ്മൂക്കയുടെ അഭിനയം പോലും പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരുന്നു.
സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ മമ്മൂക്കയോട് വെറുപ്പ് തോന്നിപ്പോയി എന്ന് പോലും പലരും അഭിപ്രായപ്പെട്ടു. കഥാപാത്രം എന്താണോ ആവശ്യപ്പെട്ടത്, അതിന്റെ ഫലമാണ് പ്രേക്ഷകരുടെ ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍. മാത്രമല്ല നിലവിലുള്ള സ്റ്റാര്‍ഡം മാറ്റിവെച്ചാണ് അദ്ദേഹം ഒരു വില്ലന്‍ കഥാപാത്രം സ്വീകരിച്ചിരിക്കുന്നത്. ഇത് അഭനേതാക്കളായ എല്ലാവര്ക്കും ഒരു പാഠം തന്നെയാണ്.
താന്‍ ഒരിക്കലും ഒരു ബോണ്‍ ആക്ടറല്ലെന്നും എല്ലാം അനുഭവങ്ങള്‍ കൊണ്ടും പരിചയിച്ചും തേച്ച് മിനുക്കി എടുത്തതാണെന്നും അദ്ദേഹം പലപ്പോഴും പറയാറുണ്ട്. തുടക്ക കാലത്ത് പറഞ്ഞത് തന്നെ മമ്മൂക്ക ഇന്നും ആവര്‍ത്തിക്കുന്നുണ്ട്. അഭിനയത്തില്‍ എനിക്ക് ഇനിയും വളരാന്‍ ഉണ്ട് എന്ന് ഈ മഹാപ്രതിഭ പലപ്പോഴും പറയുമ്പോഴും ഇനി എന്ത് അത്ഭുതമാണ് അടുത്ത കഥാപാത്രത്തിലൂടെ അദ്ദേഹം നമുക്ക് കാട്ടിത്തരിക എന്നതിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…