തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് കനിഹ. തമിഴ് സിനിമയിൽ കൂടി അരങ്ങേറ്റം കുറിച്ച് ശേഷം തെലുങ്കു, കന്നഡ ചിത്രങ്ങളിൽ തിളങ്ങിയതിനു ശേഷം ആണ് കനിഹ എന്നിട്ടും എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയത്. ജന്മം കൊണ്ട് തമിഴ് പെൺകൊടി ആണെങ്കിലും മലയാളികൾക്ക് കനിഹ എന്ന് പറഞ്ഞാൽ സ്വന്തം വീട്ടിലെ ഒരു കുട്ടിയെപോലെയാണ്. അത്രയേറെ താരം ഓരോ മലയാളി പ്രേക്ഷകരെയും സ്വാധീനിച്ചിട്ടുണ്ട്. പഴശ്ശിരാജയിലെ കൈതേരി മാക്കമായി അഭിനയിച്ച് തകർത്ത താരം വളരെ പെട്ടന്ന് തന്നെ മലയാള സിനിമയിലും തന്റേതായ സ്ഥാനം നേടിയെടുത്ത് കഴിഞ്ഞിരുന്നു. ശേഷം ഇടവേളകൾ എടുത്ത് താരം മാറി നിൽക്കുമെങ്കിലും നല്ല കഥാപാത്രങ്ങൾ തേടിവരുമ്പോൾ താരം വീണ്ടും സ്ക്രീനിൽ എത്താറുണ്ട്.
എന്നാൽ കുറച്ച് നാളുകളായി താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. അതിന്റെ കാരണം തുറന്ന് പറയുകയാണ് താരമിപ്പോൾ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, സിനിയിൽ നിന്ന് വിട്ട് നിൽക്കുന്നു, അല്ലെങ്കിൽ അവസരങ്ങൾ കുറഞ്ഞു എന്നൊന്നും പറയാൻ പറ്റില്ല. കാരണം ഒരുപാട് അവസരങ്ങൾ വരുന്നുണ്ട്. എന്നാൽ കൂടുതലും അമ്മ വേഷങ്ങൾ ആണ് വരുന്നത്. പലരും പറയാറുണ്ട് സിനിമയിൽ വിവാഹം കഴിഞ്ഞാൽ ഒതുങ്ങി പോകുമെന്ന്. എന്നാൽ എനിക്ക് അങ്ങനെ ഉണ്ടായിട്ടില്ല. വിവാഹം കഴിഞ്ഞു കുഞ്ഞു ആയതിന് ശേഷവും എനിക്ക് നല്ല അവസരങ്ങൾ വന്നിട്ടുണ്ട്. തമിഴിൽ അജിത്തിന്റെ നായികയായും അമ്മയായും എല്ലാം അഭിനയിച്ചിട്ടുണ്ട്. എന്നാൽ അതിനു ശേഷം നിരവധി ‘അമ്മ വേഷങ്ങൾ ചെയ്യാനുള്ള അവസരം വന്നിട്ടുണ്ട്.
എന്നാൽ ഈ ലുക്കിൽ ഞാൻ എങ്ങനെയാണ് എന്നേക്കാൾ ഇരട്ടി പ്രായമുള്ളവരുടെ അമ്മയായി അഭിനയിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഓക്കേ എന്ന് തോന്നുന്ന കഥാപാത്രങ്ങൾ മാത്രമേ ഞാൻ ചെയ്യാറുള്ളു. എന്നെക്കാൾ ഇരട്ടിപ്രായമുള്ള ആളുകളുടെ അമ്മയായി അഭിനയിക്കാൻ പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം കുറച്ച് പാടുള്ള കാര്യമാണ്. മനസ്സിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യേണ്ട കാര്യം ഇല്ലല്ലോ. അത് കൊണ്ടാണ് ഞാൻ അത്തരം വേഷങ്ങളോട് നോ പറയുന്നത്. കുറച്ച് കഴിഞ്ഞു അത്തരത്തിൽ ഉള്ള വേഷങ്ങൾ ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നിയാൽ ഞാൻ തീർച്ചയായും ചെയ്യുമെന്നുമാണ് കനിഹ പറയുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…