Film News

കരിയറിൽ തിരക്കുള്ള സമയത്തായിരുന്നു തന്റെ വിവാഹം നടക്കുന്നത്, കനിഹ

മലയാളികൾക്ക് സുപരിചിതയായ നടിയാണ് കനിഹ. തമിഴ്നാട്ടുകാരിയായ കനിഹയ്ക്ക് തമിഴിലേക്കാൾ മലയാള സിനിമകളിലാണ് മികച്ച അവസരങ്ങൾ ലഭിച്ചത്. ശ്യാം രാധാകൃഷ്ണനാണ് കനിഹയുടെ ഭർത്താവ്. ഒരു മകനുമുണ്ട് ദമ്പതികൾക്ക്. കരിയറിലെ തിരക്കിനിടെ പെട്ടെന്ന് വിവാഹം ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ കനിഹ. താൻ വിവാഹം കഴിക്കുന്ന സമയത്തൊക്കെ, അക്കാലത്ത് എല്ലാത്തിനും സമയക്രമം ഉണ്ടായിരുന്നു എന്നും കനിഹ പറയുകയാണ്. ഇപ്പോൾ ആണെങ്കിൽ 30ലും 35 ലും കല്യാണം കഴിക്കാൻ ആകും. ആ ഒരു പ്രഷർ ഇന്നത്തെ തലമുറയ്ക്കില്ലയെന്നും കനിഹ പറയുന്നു. എന്നാൽ പക്ഷെ കല്യാണത്തിന് ശേഷവും താൻ അഭിനയിച്ചിരുന്നു. തന്റെ കരിയറിനെയോ പാഷനെയോ തടുക്കുന്ന ആളെയല്ല കല്യാണം കഴിക്കുന്നത് എന്നത് തനിക്കറിയാമായിരുന്നു എന്നും കനിഹ പറയുന്നു. തനിക്ക് ആ സ്വാതന്ത്ര്യം എപ്പോഴും വേണം. അറേഞ്ച്ഡ് മാര്യേജാണ് തന്റേത് എന്നിരുന്നാലും തങ്ങൾ പ്രണയത്തിലാവാനുള്ള സമയം എടുത്തിട്ടുണ്ട് എന്നും കനിഹ പറയുന്നു. താനൊരു ഗെയിം ഷോ ഹോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന്റെ കുടുംബം തന്നെ ടിവിയിൽ കണ്ടു. ശ്യാമിന്റെ ചേച്ചി ജയശ്രീ നടിയാണ്.

അവർ തന്നെ കണ്ട് സുഹാസിനി മാമിന് ഫോൺ ചെയ്തു തന്നെപ്പറ്റി ചോദിച്ചു. ഇത് തങ്ങൾ ഇൻ‌ഡ്രഡ്യൂസ് ചെയ്ത കുട്ടിയാണെന്ന് പറഞ്ഞ് സുഹാസിനി മാം തനിക്ക് ഫുൾ സർട്ടിഫിക്കറ്റ് കൊടുത്തു എന്നും. അങ്ങനെയാണ് ശ്യാമുമായുള്ള തന്റയീ വിവാഹാലോചന നടക്കുന്നതെന്നും കനിഹ വ്യക്തമാക്കി. തന്റെ ഇന്നത്തെ സന്തോഷത്തിന് കടപ്പെട്ടിരിക്കുന്നത് താൻ സുഹാസിനിയോ‌ടാണെന്നും കനിഹ പറയുന്നു. മകൻ ജനിച്ച സമയത്തെ വിഷമഘ‌ട്ടത്തെക്കുറിച്ചും കനിഹ സംസാരിക്കുന്നു. യുഎസിലാണ് താൻ കുഞ്ഞിനെ പ്രസവിച്ചത്. നോർമൽ പ്രെഗ്നൻസിസായിരുന്നു തന്റേത്. എന്നാൽ ഡെലിവറിക്ക് ശേഷം കുഞ്ഞിനെ പെട്ടെന്ന് എടുത്ത് കൊണ്ട് പോയി. ഏഴ് മണിക്കൂർ കഴിഞ്ഞ് കുഞ്ഞിന് ഹൃദയത്തിന് ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു എന്നും ഏഴ് ദിവസം ലൈഫ് സപ്പോർട്ടിൽ വെച്ചുഎന്നുമാണ് കനിഹ പറയുന്നത്. ഏഴാം ദിവസം ഓപ്പറേഷൻ ചെയ്തു. ആ ഏഴ് ദിവസം എങ്ങനെ അതിജീവിച്ചെന്ന് തനിക്കറിയില്ല എന്നും കനിഹ പറയുകയാണ്. കുഞ്ഞിനെ താൻ അന്ന് തൊടുകയോ എടുക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ പക്ഷെ ഇപ്പോൾ മകൻ റിഷിക്ക് 13 വയസായെന്നും ഋഷി ഇപ്പോൾ ഹാപ്പി ബോയ് ആണ് എന്നും കനിഹ പറയുന്നു. മകൻ തന്റെ ഉയരത്തിൽ വളർന്നു. ഇപ്പോഴും മകന് നെഞ്ചിൽ സർജറിയുടെ പാടുണ്ട്. ഇത് പറഞ്ഞ് ഭാവിയിൽ ആരെങ്കിലും മകനെ കളിയാക്കുമോ എന്ന് താൻ ഭയന്നിരുന്നു എന്നും എന്നാൽ പക്ഷെ മകൻ അഭിമാനത്തോടെ ഈ പാട് കാണിക്കുമെന്നും കനിഹ വ്യക്തമാക്കി. തന്റെ കരിയറിനെക്കുറിച്ചും കനിഹ സംസാരിക്കുന്നുണ്ട്.

സിനിമകളിൽ താൻ ഇപ്പോൾ അത്ര സജീവമല്ല എങ്കിലും തമിഴ് സീരിയലുകളിൽ താൻ അഭിനയിക്കുന്നുണ്ടെന്നും കനിഹ പറയുകയാണ്. ഈ വർഷം മലയാളം സിനിമയിലേക്ക് കൂടുതൽ ശ്രദ്ധ നൽകണം എന്നും കനിഹ പറയുന്നു. തമിഴിൽ എതിർനീച്ചൽ എന്ന സീരിയൽ ചെയ്തിരുന്നതിനാൽ മലയാളം പ്രൊജക്ടുകൾ ചെയ്യാൻ തനിക്ക് സാധിച്ചില്ല. കാരണം 15 ദിവസത്തോളം ഡേറ്റ് വേണ്ടി വരും ഷൂട്ടിന്. സീരിയൽ ചെയ്തതിനാൽ ഈ ഡേറ്റ് നൽകാൻ തനിക്ക് സാധിക്കില്ലായിരുന്നെന്നും കനിഹ ചൂണ്ടിക്കാട്ടി. മലയാള സിനിമാ രംഗം തനിക്ക് പ്രിയപ്പെട്ടതാണെന്ന് കനിഹ പറയുന്നു. തന്നോട് ഒരിക്കലും അവർ വേർതിരിവ് കാണിച്ചി‌ട്ടില്ല. വിവാഹം കഴിഞ്ഞു, കുട്ടിയുണ്ട് എന്ന് പറഞ്ഞ് മാറ്റി നിർത്തിയില്ല. ഒരുപാട് നല്ല സിനിമകൾ തനിക്ക് മലയാളം തന്നെന്നും കനിഹ ചൂണ്ടിക്കാട്ടി. അതേസമയം മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം ഉൾപ്പെടെയുള്ള സൂപ്പർ സ്റ്റാറുകൾക്കൊപ്പം കനിഹ അഭിനയിച്ചു. ഭാഗ്യദേവത, പഴശ്ശിരാജ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷം തന്നെയാണ് കനിഹയ്ക്ക് ലഭിച്ചത്.

Devika Rahul

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago