മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യര്‍ സിബിഐ. ഇപ്പോഴിതാ സിബിഐ അഞ്ചാം ഭാഗം വരുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘സിബിഐ’യുടെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ നടി കനിഹയും അഭിനയിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.
സിബിഐ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തതിലുള്ള സന്തോഷം പങ്കിട്ടത് താരം തന്നെയാണ്. ‘ലെജന്‍ഡറി തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിക്കും കെ മധുവിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. സിബിഐ ടീമില്‍ ഭാഗമാകാന്‍ കഴിഞ്ഞു. ഇഷ്ട നടനൊപ്പം ഒരിക്കല്‍ കൂടി അഭിനയിക്കാന്‍ കാത്തിരിക്കുന്നു,” എന്നാണ് കനിഹ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
അതേസമയം മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ രഞ്ജി പണിക്കര്‍, സൗബിന് ഷാഹിര്‍, ആശ ശരത്, സായി കുമാര്‍ എന്നിവരും ചിത്രത്തിലുണ്ടാവും. കുറ്റാന്വേഷണ സിനിമകളുടെ പുത്തന്‍ സാധ്യതകള്‍ കാണിച്ചു തന്ന് മലയാളിയെ ആകാംക്ഷഭരിതരാക്കിയ സിനിമകളാണ് സിബിഐ കഥകള്‍. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം വന്‍ വിജയമായിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…