ഇനിയെന്നും അവരുടെ ജീവിതത്തിൽ വെളിച്ചം ഉണ്ടായിരിക്കും, സന്തോഷത്തിൽ തുള്ളിച്ചാടി സീതയും കുഞ്ഞുമണിയും

വൈദുതി പോലുമില്ലാതെ നഗരത്തിനു നടുവിൽ ദുരിത ജീവിതം നയിച്ച സീതയെ യും കുഞ്ഞുമണിയെയും ആരും മറന്നു കാണില്ല. ഭിന്ന ശേഷിക്കാരിയായ തന്റെ അനുജത്തി കുഞ്ഞുമണിയെ പൊന്നുപോലെ നോക്കാൻ സീത ഒരുപാട് കഷ്ടപ്പെട്ടിരുന്നു, ഇത്രയും നാളുകൾ ആയിട്ടും ഇവർക്ക് ഇതുവരെ കറണ്ട് പോലും ലഭിച്ചിരുന്നില്ല. കലൂർ പള്ളിയിൽ നിന്നും ദാനം കിട്ടുന്ന മെഴുകുതിരിയിൽ  തെളിയുന്ന വെളിച്ചത്തിൽ ഇവരുടെ ജീവിതം തുടങ്ങിയിട്ട് നാളുകൾ ആയി, മുപ്പത് വർഷമായി ദാനം കിട്ടുന്ന മെഴുകു തിരിയിൽ ആയിരുന്നു ഇവരുടെ ജീവിതം. ഇപ്പോൾ ഇവരുടെ ജീവിതത്തിലേക്ക് വെളിച്ചം എത്തിയിരിക്കുകയാണ്. എം.പി ഹൈബി ഈഡൻ ആണ് ഈ സന്തോഷ വാർത്ത പങ്കുവെച്ചത്, നാടുമുഴുവൻ കിറ്റ് വിതരണം നടത്തിയിട്ടും പട്ടിണി കയറിക്കൂടിയ ഈ വീട്ടിൽ കിറ്റ് എത്തിയിരുന്നില്ല. റേഷൻ കാർഡ്‌പോലും ഇവർക്ക് ലഭ്യമായിരുന്നില്ല

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

മലയാള മനോരമയിലെ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കലൂർ നോർത്ത് ജനത റോഡിലെ സീതയുടെ വീട്ടിലെത്തുന്നത്. നഗര മധ്യത്തിൽ ദയനീയ സ്ഥിതിയിലുള്ള ഇവരുടെ ജീവിതം വേദനാജനകമായിരുന്നു.വൈദ്യുതി ഇല്ലാത്തതായിരുന്നു ഏറ്റവും വലിയ പ്രശ്നം. രാവിലെ കെ. എസ്. ഇ. ബി എക്സിക്യൂട്ടീവ് എഞ്ചിനീയറെ ബന്ധപ്പെട്ടു. വാർത്തയറിഞ്ഞ ഉടൻ ഇവർക്ക് സൗജന്യമായി വൈദ്യുതി ലഭിക്കുന്നതിനുള്ള എല്ലാ നടപടികളും കെ. എസ്. ഇ. ബി സ്വീകരിച്ചിരുന്നു.നാളെ അവർക്ക് വൈദ്യുതി കണക്ഷൻ ലഭിക്കും. ദ്രുതഗതിയിലുള്ള പ്രവർത്തനത്തിന് കെ. എസ്. ഇ. ബി യെ അഭിനന്ദിക്കാതെ വയ്യ.

വൈകിട്ടോടെ അവരുടെ വീട്ടിലെത്തി സീതയെയും കുഞ്ഞുമണിയെയും കണ്ടു. ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. നോൺ പെയ്മെന്റ് സ്കീമിലാണ് വൈദ്യുതി നൽകിയിരിക്കുന്നത്.അധിക ഉപയോഗം വന്നാൽ ബില്ലടക്കാനും ഫാൻ അടക്കമുള്ള കാര്യങ്ങൾ ആവശ്യാനുസരണം വാങ്ങി നൽകാൻ എന്റെ ഓഫീസിന് നിർദേശം നൽകിയിട്ടുണ്ട്. സ്ഥലം കൗൺസിലർ ദീപ്തി മേരി വർഗീസും ശ്രീ.ജോയ് പടയാട്ടിലിന്റെ നേതൃത്വത്തിലുള്ള പാലരിവട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും അവർക്ക് സർവ്വ സഹായമാവുമായി രംഗത്തുണ്ട്.ആരും ഒറ്റപ്പെട്ട് പോകരുത്.. നമുക്ക് കൂടെ നിൽക്കാം

Devika Rahul