നടന് ഓടിച്ച കാറിടിച്ച് ഫുട്പാത്തിലൂടെ നടന്ന സ്ത്രീ മരിച്ചു. കന്നഡ നടന് നാഗഭൂഷണയുടെ കാറാണ് അപകടമുണ്ടാക്കിയത്. ശനിയാഴ്ച രാത്രി ബെംഗളൂരുവില്‍ വച്ചാണ് ഫുട്പാത്തിലൂടെ നടന്ന ദമ്പതികളെ ഇടിച്ച് തെറിപ്പിച്ചത്. നാല്‍പ്പത്തിയെട്ടുകാരിയായ സ്ത്രീയാണ് മരിച്ചത്. ഭര്‍ത്താവ് ഗുരുതരവസ്ഥയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി 9:45 ഓടെ വസന്തപുര പ്രധാന റോഡില്‍ ഫുട്പാത്തിലൂടെ നടന്നുപോയ ദമ്പതികളുടെ മേലെ നാഗഭൂഷണന്റെ കാര്‍ പാഞ്ഞു കയറുകയായിരുന്നു. ഉത്തരഹള്ളിയില്‍ നിന്ന് കോണനകുന്റെ ഭാഗത്തേക്ക് പോവുകയായിരുന്നു നടന്.
ആദ്യം ദമ്പതികളെ ഇടിച്ചുതെറിപ്പിച്ച കാര്‍ വൈദ്യുത തൂണില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ദമ്പതികളില്‍ ഭാര്യ പ്രേമ (48) ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരിച്ചത്, ഭര്‍ത്താവ് കൃഷ്ണ (58) കാലുകള്‍ക്കും തലയ്ക്കും വയറിനും പരിക്കേറ്റ് ചികിത്സയിലാണ്. നാഗഭൂഷണന്‍ തന്നെയാണ് ദമ്പതികളെ ആശുപത്രിയിലെത്തിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
നടന്റെ കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. ബെംഗളൂരുവിലെ കുമാരസ്വാമി ട്രാഫിക് പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നടനെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…