കന്നഡ യുവനടന് സൂരജ് കുമാറിന് (ധ്രുവന്) വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ താരത്തിന്റെ വലതുകാലിന് ഗുരുതര പരിക്കേറ്റുവെന്നും കാല് മുറിച്ചുമാറ്റിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ബേഗൂരിനടുത്ത് മൈസൂരു-ഗുണ്ട്ലൂപ്പര്‍ ഹൈവേയിലാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടം നടന്നത്. സൂരജ് മൈസൂരില്‍ നിന്ന് ഊട്ടിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു. ട്രാക്ടറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം. ഉടന്‍ തന്നെ താരത്തിനെ മൈസൂരിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ചലച്ചിത്ര നിര്‍മാതാവ് എസ്.എ ശ്രീനിവാസിന്റെ മകനാണ് സൂരജ്. സൂപ്പര്‍ താരമായ ശിവരാജ് കുമാറിന്റെ മാതാവ് പര്‍വതമ്മയുടെ അനന്തരവനുമാണ് സൂരജ്. ശിവരാജ് കുമാറും ഭാര്യയും താരത്തിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
ഭഗവാന് ശ്രീകൃഷ്ണ പരമാത്മ എന്ന ചിത്രത്തിലൂടെ സൂരജ് കുമാര്‍ അരങ്ങേറ്റം കുറിക്കാനിരിക്കുകയായിരുന്നു. അനൂപ് അന്തോണി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കന്നഡ താരം ദര്ശന് ചിത്രം ലോഞ്ച് ചെയ്തെങ്കിലും പിന്നീട് ചില കാരണങ്ങളാല്‍ ചിത്രം മാറ്റിവച്ചതാണ്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…