നന്‍പകല്‍ നേരത്ത് മയക്കത്തിലെും കണ്ണൂര്‍ സ്‌ക്വാഡിലെയും രഹസ്യം പൊളിഞ്ഞു!! കണ്ടെത്തി നെറ്റിസണ്‍സ്

അടുത്തിടെ തിയ്യേറ്ററിലിറങ്ങിയ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ രണ്ട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്നു നന്‍പകല്‍ നേരത്ത് മയക്കവും കണ്ണൂര്‍ സ്‌ക്വാഡും. തിയ്യേറ്ററിലും ഒടിടിയിലും ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ ചിത്രങ്ങളെ കുറിച്ച് ഇതുവരെ ശ്രദ്ധിക്കപ്പെടാത്ത ഒരു കാര്യമാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്.

കണ്ണൂര്‍ സ്‌ക്വാഡ് ഉം നന്‍പകല്‍ നേരത്ത് മയക്കവും തമ്മിലുള്ള ഒരു ബന്ധമാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ജെയിംസും സുന്ദരവുമായി മമ്മൂട്ടി തകര്‍ത്തഭിനയിച്ച നന്‍പകല്‍ നേരത്ത് മയക്കത്തിലെ അദ്ദേഹത്തിന്റെ കോസ്റ്റ്യൂമിന് സമാനമാണ് കണ്ണൂര്‍ സ്‌ക്വാഡിലെ ഒരു കഥാപാത്രത്തിന്റേതെന്നും കണ്ടെത്തിയിരിക്കുകയാണ് നെറ്റിസണ്‍സ്. ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കണ്ണൂര്‍ സ്‌ക്വാഡ് സിനിമയിലെ ഒരു പ്രധാന രംഗത്തില്‍ ജോര്‍ജ് മാര്‍ട്ടിനും സംഘവും തമിഴ്നാട്ടിലേക്ക് ഒരു കേസ് അന്വേഷിച്ചു പോകുന്നുണ്ട്. അവിടെ വെച്ച് ഒരു യുവതിയെ ചോദ്യം ചെയ്യുന്നുണ്ട്. ഇതേസമയം യുവതിക്ക് പിറകിലായി നന്‍പകല്‍ നേരത്ത് സിനിമയിലെ മമ്മൂട്ടിയുടെ കോസ്റ്റ്യൂമുമിട്ട് ഇവരുടെ കാമുകന്‍ നില്‍ക്കുന്നുണ്ട്.

ജെയിംസും സുന്ദരവും പോലെ തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച ഒന്നായിരുന്നു ആ കഥാപാത്രങ്ങള്‍ക്ക് വേണ്ടി മമ്മൂക്ക ഉപയോഗിച്ച വസ്ത്രങ്ങളും. അതുകൊണ്ട് തന്നെ കണ്ണൂര്‍ സ്‌ക്വാഡിലും അതേ വസ്ത്രം വന്നപ്പോള്‍ അത് ആരാധകലോകവും പെട്ടെന്ന് കണ്ടെത്തി.

ജിയോ ബേബി ചിത്രമായ കാതലാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങിയിരിക്കുന്നത്. നന്‍പകലിനും കണ്ണൂര്‍ സ്‌ക്വാഡിനും ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രവുമാണ് കാതല്‍. ജ്യോതികയാണ് ചിത്രത്തില്‍ നായികയാകുന്നത്.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago