ആരാധകരുടെ ചോദ്യത്തിന് ഉത്തരം; ‘കണ്ണൂര്‍ സ്ക്വാഡ്’ 28ന് തന്നെ

നവാ​ഗതർക്ക് എപ്പോഴും അവസരങ്ങളുടെ വാതിൽ തുറന്നിടുന്ന നടനാണ് മമ്മൂട്ടി. സമീപകാലത്ത് പുതുമുഖ സംവിധായക ചിത്രങ്ങളിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടു. അവയിൽ മിക്കതും വലിയ പ്രേക്ഷക പ്രശംസ നേടിയ ചിത്രങ്ങളുമാണ്. അത്തരത്തിൽ മമ്മൂട്ടിയുടേതായി ഒരുങ്ങുന്ന മറ്റൊരു നവാ​ഗത സംവിധായകന്റെ സിനിമയാണ് ‘കണ്ണൂർ സ്‌ക്വാഡ്’. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ വിവരങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഇന്ന ദിവസം തിയറ്ററുകളിലെത്തുമെന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ  ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നില്ല. റിലീസ് തീയതി വൈകുന്നതിലുള്ള അക്ഷമ ആരാധകരും പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പോസ്റ്ററിലൂടെ ചിത്രം ഈ മാസം തന്നെ എന്തായാലും ഉണ്ടാവുമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ റിലീസ് തീയതിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്. നേരത്തെ പ്രചരിച്ചിരുന്നത് പോലെ സെപ്റ്റംബര്‍ 28 ന് തന്നെ ചിത്രം തിയറ്ററുകളിലെത്തും. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ്.ഒരു  കുറ്റ നടക്കുന്നു അതു കണ്ടുപിടിക്കാനായി അന്യസംസ്ഥാന വരെ പോകുന്ന പോലീസുകാരുടെ കഥയാണ്  ണ്ണൂർ സ്‌ക്വാഡ്ന്റേത്.

ഇതേ പ്രമേയത്തിൽ തന്നെ മലയാളത്തിൽ കുറ്റവും ശിക്ഷയും ഇറങ്ങിയിട്ടുണ്ട്.. തമിഴ്ൽ  ധീരൻ അധികാരം ഒൻഡ്രു എന്ന കാർത്തിയുടെ സിനിമയുണ്ട്.  ഇതിൽ നിന്നും വ്യത്യസ്തമായി കണ്ണൂർ സ്ക്വാഡ് എന്തു പുതുമയാണ് കൊണ്ടുവരാൻ പോകുന്നതെന്ന ചോദ്യം ഉയരുമ്പോഴും  ASI ജോർജ് മാർട്ടിനായി  മെഗാ സ്റ്റാർ മമ്മൂട്ടി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ സാമ്യതകളില്ലാത്ത പോലീസ് വേഷത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നുറപ്പാണ്. അതിനൊപ്പം സുഷിന് ശ്യാമിന്റെ സംഗീതം പ്രേക്ഷരെ  ത്രില്ലിംഗ് മൂഡിൽ എൻഗേജ് ചെയ്യുമെന്നും ആരാധകർക്കു ഉറപ്പാണ്.  സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ ഇരുപത്തി മൂന്നു ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്ചി. ത്രത്ത മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് നിര്‍മ്മാണവും. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് ഇത്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതു ഷാഫിയോടോപ്പം റോണി ഡേവിഡും ചേർന്നാണ്. എസ് ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. മമ്മൂട്ടിയ്ക്കൊപ്പം കിഷോർകുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പരമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. കാതല്‍, ബസൂക്ക, ഭ്രമയുഗം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

42 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago