‘കണ്ണൂര്‍ സ്‌ക്വാഡ്’ തിയേറ്ററുകളിലെത്തുന്നോ? പുതിയ അപ്‌ഡേഷനുകള്‍ ഇങ്ങനെ

നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന ചില പുതിയ വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. ‘കണ്ണൂര്‍ സ്‌ക്വാഡ്’ സെപ്റ്റംബര്‍ 28ന് തീയേറ്ററുകളിലെത്തുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന സിനിമയുടെ റിലീസ് തീയതിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും തന്നെ എവിടെയും വന്നിട്ടില്ല. അതേസമയം സിനിമയുടേതായി വരുന്ന ഓരോ വാര്‍ത്തകളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അടുത്തകാലത്തായി നിരവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രകടനമാണ് മമ്മൂട്ടി കാഴ്ച്ചവെച്ചത്.

അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ മറ്റൊരു മാസ് വരവ് തന്നെയാകും കണ്ണൂര്‍ സ്‌ക്വാഡിലേത് എന്നാണ് പ്രതീക്ഷകള്‍. അതുകൊണ്ടാണ് ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ചൂടേറിയ ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. കേരളത്തില്‍ മാത്രം 300 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇങ്ങനെ പല ഊഹങ്ങളും നിലനില്‍ക്കുന്നതുകൊണ്ട് ചിത്രത്തിന്റെ റിലീസ് വിവരം ഔദ്യോഗികമായി ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. കൂടാതെ മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 7ന് ചിത്രത്തിന്റെ ടീസര്‍ പുറത്തുവരുമെന്നും ചില വാര്‍ത്തകള്‍ വരുന്നുണ്ട്. ചിത്രം ആഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു.

Gargi

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

1 hour ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

1 hour ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

1 hour ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

2 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

2 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

2 hours ago