ഹൈപ്പ് കുറച്ച് വന്നു, വൻ മൗത്ത് പബ്ലിസിറ്റി; 165 ൽ നിന്ന് 250 സ്ക്രീനുകളിലേക്ക് ‘കണ്ണൂർ സ്ക്വാഡ്’

ഹൈപ്പ് കുറച്ച് വന്ന് തീയറ്ററുകളിൽ തരം​ഗം സൃഷ്ടിക്കുകയാണ് മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ്. കേരളത്തിലെ ആദ്യ പ്രദർശനങ്ങൾ പിന്നിട്ടപ്പോൾ വൻ മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചത്. ഇതോടെ ആദ്യദിനം തന്നെ എഴുപത്തഞ്ചോളം ലേറ്റ് നൈറ്റ് ഷോകൾ ചാർട്ട് ചെയ്യപ്പെട്ടിരുന്നു. കേരളത്തിൽ 165 കേന്ദ്രങ്ങളിൽ ആദ്യ ദിനം റിലീസ് ചെയ്ത സിനിമ 85 സ്ക്രീനുകളിൽ ഇന്ന് മുതൽ പ്രദർശനം ആരംഭിക്കുകയും ചെയ്തു. ഇന്ന് മുതൽ കേരളത്തിലെ സ്ക്രീൻ കൗണ്ട് 250 ൽ ഏറെയാണ്.

വരും ദിവസങ്ങളിൽ കൂടുതൽ വിദേശ രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുമെന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. വിദേശ വിതരണക്കാരായ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ഇക്കാര്യം അറിയിച്ച് കഴിഞ്ഞു. ഗ്രേറ്റ്ഫാദർ, വെള്ളം, ജോൺ ലൂഥർ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് കണ്ണൂർ സ്ക്വാഡ്. റോണി ഡേവിഡിനൊപ്പം മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സം​ഗീത സംവിധാനം നിർവ്വഹിച്ച സുഷിൻ ശ്യാമിനും വലിയ അഭിനന്ദനമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ് തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളിലെത്തിയ കണ്ണൂർ സ്‌ക്വാഡിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ എസ് ജോർജ്, ഛായാഗ്രഹണം മുഹമ്മദ് റാഫിൽ, സംഗീത സംവിധാനം സുഷിൻ ശ്യാം, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ് ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ് നവീൻ മുരളി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ ആന്റണി സ്റ്റീഫൻ, ടൈറ്റിൽ ഡിസൈൻ ഏയ്സ്തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പിആർഒ പ്രതീഷ് ശേഖർ.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago