കണ്ണൂർ സ്‌ക്വാഡ് 75 കോടിയിലേക്ക്; ലിയോ പണി കൊടുക്കുമോ?

വിസ്‍മയിക്കുന്ന വിജയം തന്നെയാണ് കണ്ണൂര്‍ സ്‍ക്വാഡിന്. മമ്മൂട്ടി നിറഞ്ഞാടിയ കണ്ണൂര്‍ സ്‍ക്വാഡ് കളക്ഷനിലും അമ്പരിപ്പിക്കുകയാണ്. മൂന്നാം ശനിയിലും മമ്മൂട്ടി ചിത്രത്തിനറെ കളക്ഷൻ പ്രതീക്ഷിച്ചതിനുമപ്പുറമാണ്.ഇന്നലെ മാത്രം ആകെ 1.8 കോടി രൂപ കണ്ണൂര്‍ സ്‍ക്വാഡ് നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.കേരളത്തില്‍ മാത്രം നേടിയത് 37 കോടി രൂപയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.കണ്ണൂര്‍ സ്‍ക്വാഡ് ആകെ 75 കോടിയില്‍ അധികം എന്ന നേട്ടത്തിലേക്ക് എത്തുകയാണ് എന്നും ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ചിത്രം ഇതുവരെ ജിസിസി ബോക്സോഫീസില്‍ 3 മില്ല്യണ്‍ യുഎസ് ഡോളര്‍ കളക്ഷന്‍ നേടിയെന്നാണ് കണക്കുകള്‍ പറയുന്നത്.എന്നാല്‍ ചിത്രം ഗള്‍ഫില്‍ 3മില്ല്യണ്‍ പണംവാരി മലയാള പടങ്ങളുടെ ലിസ്റ്റില്‍ എത്തിയിരിക്കുന്നത് ഏഴാം സ്ഥാനത്താണ്.അപ്പോള്‍ ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ആദ്യത്തെ ആറ് പടങ്ങള്‍ ഏതെല്ലാം എന്ന് പരിശോധിക്കാം. പ്രമുഖ മൂവിട്രാക്കറായ ഫോറം കേരളത്തിന്‍റെ ലിസ്റ്റ് പ്രകാരം ജിസിസിയില്‍ മൂന്ന് മില്ല്യണ്‍ പിന്നിട്ട മലയാള ചിത്രങ്ങള്‍ ഇവയാണ്.പ്രേമം, പുലിമുരുകന്‍, ലൂസിഫര്‍, കുറുപ്പ്, ഭീഷ്മ പര്‍വ്വം, 2018, കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ് ആ ചിത്രങ്ങള്‍. അതെ സമയം ചിത്രത്തിന്റെ ടോട്ടല്‍ ബിസിനസ് 100 കോടിയായെന്നും സ്ഥിരീകരിക്കാത്ത  റിപ്പോര്‍ട്ടുകളുണ്ട്.  റിലീസിന് കണ്ണൂര്‍ സ്‍ക്വാഡ് 2.40 കോടി രൂപ നേടിയാണ് ബോക്സ് ഓഫീസില്‍ കുതിപ്പിന് തുടക്കമിട്ടത്. മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി പടമാകുമോ കണ്ണൂര്‍ സ്‌ക്വാഡ് എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.എന്നാല്‍ മമ്മൂട്ടി ചിത്രത്തിനു അതിനു സാധിക്കുമോ എന്നാണു മലയാള സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. പക്ഷെ വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തും. ശ്രീ ഗോകുലം മൂവീസാണ് കേരളത്തില്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ കണ്ണൂര്‍ സ്‌ക്വാഡ് പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന നിരവധി സ്‌ക്രീനുകളാണ് ലിയോയ്ക്ക് വേണ്ടി ഗോകുലം മൂവീസ് സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 19 ന് ലിയോ എത്തുന്നതോടെ മിക്ക സ്‌ക്രീനുകളില്‍ നിന്നും കണ്ണൂര്‍ സ്‌ക്വാഡ് പുറത്താകും. വിജയ് ചിത്രത്തിന്റെ വരവ് ബോക്‌സ്ഓഫീസില്‍ നൂറ് കോടി കളക്ട് ചെയ്യാനുള്ള മമ്മൂട്ടി ചിത്രത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കുമെന്ന ആശങ്കലും ആരാധകർക്കുണ്ട്.

നിലവിലെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ഒക്ടോബര്‍ 19 ആകുമ്പോഴേക്കും കണ്ണൂര്‍ സ്‌ക്വാഡിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 80 കോടി കടക്കാനാണ് സാധ്യത. വിജയ് ചിത്രത്തിനു മോശം അഭിപ്രായം ലഭിച്ചാല്‍ മാത്രമേ കണ്ണൂര്‍ സ്‌ക്വാഡിന് സ്‌ക്രീനുകള്‍ തിരിച്ചുപിടിക്കാന്‍ സാധിക്കൂ. മമ്മൂട്ടി നിറഞ്ഞു നില്‍ക്കുന്ന ത്രില്ലര്‍ ചിത്രം എന്ന നിലയില്‍ കണ്ണൂര്‍ സ്‍ക്വാഡ് ആരാധകരെ ആവേശത്തിലുമാക്കുന്നു. റോബി വര്‍ഗീസ് രാജാണ് സംവിധാനം. സംവിധായകനായി റോബി വര്‍ഗീസ് രാജ് തുടക്കം മികച്ചതാക്കിയിരിക്കുന്നു. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയപ്പോള്‍ മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കുന്നു കണ്ണൂര്‍ സ്‍ക്വാഡ്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ കണ്ണൂര്‍ സ്‍ക്വാഡിന്റെ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ആണ്. കണ്ണൂര്‍ സ്ക്വാഡില്‍ ജോര്‍ജ് മാര്‍ട്ടിനെന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി പ്രകടനത്തില്‍ വിസ്‍മയിപ്പിക്കുന്നത്. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും മികച്ച പ്രകടനമാണ് മമ്മൂട്ടി നായകനായ ചിത്രമായ കണ്ണൂര്‍ സ്‍ക്വാഡില്‍ നടത്തിയിരിക്കുന്നു. മമ്മൂട്ടിയുടേത് മാത്രമല്ല ഓരോരുത്തരുടെയും കഥാപാത്രം സിനിമയില്‍ നിര്‍ണായകവുമാണ്. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയിലേക്ക് ഒരു കേസ് അന്വേഷണത്തിന് പോകുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കണ്ണൂര്‍ സ്‍ക്വാഡില്‍ പറയുന്നത്.

Sreekumar R