തെന്നിന്ത്യൻ താരം റിഷഭ് ഷെട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന കന്നഡ ചിത്രമാണ് ‘കാന്താര’.ഇപ്പോഴിതാ കാന്താര ഐഎംഡിബി പട്ടികയിൽ ഒന്നാമത് എത്തിയിരിക്കുകയാണ്. ഇന്ത്യൻ സിനിമകളിൽ ഏറ്റവും ഉയർന്ന റേറ്റിങ് ലഭിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലാണ് കാന്താര ഒന്നാമതായി എത്തിയിരിക്കുന്നത്.13,000 വോട്ടുകളോടെ പത്തിൽ 9.6 ആണ് കാന്താരയുടെ റേറ്റിംഗ്. രണ്ടാം സ്ഥാനത്തുള്ളത് റിഷഭ് ഷെട്ടിയുടെ തന്നെ 777 ചാർലിയാണ്.
777 ചാർലിയുടെ റേറ്റിംഗ് 9.0 ആണ്.മൂന്നാം സ്ഥാനത്തുള്ള കെജിഎഫ് ചാപ്റ്റർ 2ന്റെയും വിക്രമിന്റെയും റേറ്റിങ് 8.4 ആണ്.നാലാം സ്ഥാതനത്ത് ആർആർആറുമാണ്. കാന്താര സെപ്റ്റംബർ 30നാണ് റിലീസ് ചെയ്തത്.മികച്ച പ്രതികരണവുമായി ചിത്രം ബോക്സ് ഓഫിസ് ഹിറ്റായി മാറിയിരിക്കുകയാണ്. ബോക്സ് ഓഫീസ് കലക്ഷൻ ഏതാണ്ട് 75 കോടിയാണ്. ഈ വാരാന്ത്യത്തോടെ സിനിമ 100 കോടി ക്ലബ്ബിൽ എത്തുമെന്നാണ് പ്രതീക്ഷ.
കാന്താരയുടെ രചനയും സംവിധാനവും നിർവ്വഹിച്ച് കേന്ദ്ര കഥാപാത്രമായി എത്തിയത് റിഷഭ് ഷെട്ടിതന്നെയാണ്. ചിത്രത്തിൽ സപ്തമി ഗൌഡ, കിഷോർ, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, മാനസി സുധീർ, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ,നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട് .വിജയ് കിരഗണ്ഡൂരാണ് സിനിമ നിർമ്മിക്കുന്നത്. കേരളത്തിൽകാന്താര അവതരിപ്പിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.പൃഥ്വിരാജ് പ്രൊഡക്ഷൻസ് കെജിഎഫ് 2ന് ശേഷംകേരളത്തിൽ എത്തിക്കുന്ന ചിത്രമാണ് കാന്താര
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…