സിനിമാ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചകള്‍ ഏറെയും കാന്താര എന്ന സിനിമയെ കുറിച്ചാണ്. കന്നഡ സിനിമയുടെ പേര് വാനോളമുയര്‍ത്തിക്കൊണ്ട് മറ്റൊരു ചിത്രം കൂടി ഇന്ത്യന്‍ സിനിമാ ലോകത്ത് ചര്‍ച്ചയായി മാറുന്നു. ഇപ്പോഴിതാ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം മലയാളത്തിലേക്കും എത്തിയിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് വിതരണം ഏറ്റെടുത്ത സിനിമ ഇപ്പോഴിതാ തീയറ്ററുകൡലക്ക് എത്തിയിരിക്കുകയാണ്. കാന്താര പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളുടെ ലിസ്റ്റ് പൃഥ്വിരാജ് പങ്കുവെച്ചു.
തന്റെ സോഷ്യല്‍ മീഡിയ പേജ് വഴിയാണ് താരം കാന്താരയുടെ തീയറ്റര്‍ ലിസ്റ്റ് പുറത്ത് വിട്ടത്. തെന്നിന്ത്യന്‍ പ്രേക്ഷകരില്‍ വലിയ ചര്‍ച്ചയായി മാറിയ സിനിമ മലയാളം പതിപ്പില്‍ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ മലയാളി സിനിമാ ആസ്വാദകരും വലിയ ആവേശത്തിലാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന സിനിമയാണ് കാന്താര. സെപ്റ്റംബര്‍ 30ന് ആയിരുന്നു സിനിമ റിലീസിന് എത്തിയത്. ഒറിജിനല്‍ കന്നഡ പതിപ്പ് വളരെയധികം ശ്രദ്ധ നേടിയതോടെ ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകളും റിലീസിനെത്തിരുന്നു.
കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആയിരുന്നു കാന്താരയുടേയും നിര്‍മ്മാണം. സിനിമ മലയാളികളും ഏറ്റെടുക്കും എന്ന പ്രതീക്ഷയാണ് പൃഥ്വിരാജും പങ്കുവെച്ചത്. കാന്താരയുടെ കന്നഡ പതിപ്പ് കണ്ടതിനു ശേഷമാണ് ചിത്രം കേരളത്തില്‍ എത്തിക്കണമെന്ന് തോന്നിയത്. ചിത്രം ഇവിടെ എത്തുമ്പോള്‍ മിസ് ചെയ്യരുത്. സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് കാന്താര എന്നായിരുന്നു ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞിരുന്നത്.
ഇന്നിപ്പോള്‍ നൂറില്‍ അധികം തീയറ്ററുകളിലാണ് കാന്താര കേരളത്തില്‍ റിലീസിന് എത്തിയിരിക്കുന്നത്. ചിത്രത്തില്‍ സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…