‘ഖുശ്ബുവും പ്രഭുവും ഒന്നിച്ചുള്ള ഫോട്ടോകളും പ്രചരിച്ചു’ ; രഹസ്യ വിവാഹത്തെപ്പറ്റി ഡോ.കാന്തരാജ്

ഒരു കാലത്ത് തെന്നിന്ത്യയിൽ ഇന്നത്തെ മുൻനിര നായികമാർക്ക് സങ്കൽപ്പിക്കാവുന്നതിനും അപ്പുറം ആരാധകരുണ്ടായിരുന്ന നടിയാണ് ഖുശ്‌ബു. ഖുശ്ബു അന്നൊരു ആവേശം തന്നെയായിരുന്നു തമിഴ്നാട്ടുകാർക്ക്. ഇത്രയും കാലത്തെ സിനിമാ ജീവിതത്തിനിടയിൽ ഒട്ടനവധി വിവാദങ്ങളിൽ ഖുശ്ബുവിന്റെ പേര് മുഴങ്ങി കേട്ടിരുന്നു. അത്തരത്തിൽ ഒരു വിവാദമാണ് നടൻ പ്രഭുവുമായുണ്ടായിരുന്ന പ്രണയവും രഹസ്യ വിവാഹവും. 1980കളിൽ ബാലതാരമായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഖുശ്ബു 1988ൽ പുറത്തിറങ്ങിയ ധർമ്മത്തിൻ തലൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചത്. വർഷം 16, വെട്രിവിഴ, കിഴക്ക് വാസൽ, മൈക്കിൾ മദന കാമരാജൻ, നാഡിഗൻ, ചിന്നത്തമ്പി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ നായികയായും അഭിനയിച്ചിട്ടുണ്ട്. സൗന്ദര്യവും അഭിനയവും കൊണ്ട് വളരെ പെട്ടന്നാണ് തമിഴ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി ഖുശ്ബു മാറിയത്. രജിനികാന്ത്, കമൽഹാസൻ, ശരത് കുമാർ, പ്രഭു, സത്യരാജ്, കാർത്തിക് തുടങ്ങി നിരവധി മുൻനിര താരങ്ങൾക്കൊപ്പം അവർ ജോടിയായി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ഇരുന്നൂറിലധികം ചിത്രങ്ങളിൽ ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. തമിഴിൽ മാത്രം നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് പ്രേക്ഷകർ ഖുശ്ബുവിനെ ആഘോഷിച്ചത് പോലെ മറ്റൊരു നടിയെയും ആഘോഷിച്ചിട്ടില്ല എന്ന് തന്നെ പറയാം.

ഖുശ്ബുവിന് വേണ്ടി ക്ഷേത്രം പണിത ആരാധകർ വരെയുണ്ട്. പ്രഭുവും ഖുശ്ബുവും തമ്മിലുള്ള പ്രണയം ഒരു കാലത്ത് വലിയ ചർച്ചാ വിഷയമായിരുന്നു. പ്രഭു-ഖുശ്ബു ജോഡിയെ ആരാധകർ ആഘോഷമാക്കിയപ്പോൾ ചിന്നത്തമ്പിയുടെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലായതെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രഭുവിന്റെ പിതാവും നടനുമായ ശിവാജി ​ഗണേശന്റെ ഇടപെടലിനെ തുടർന്ന് ഇരുവരും പ്രണയം ഉപേക്ഷിച്ചുവെന്നാണ് പിന്നീട് വന്ന റിപ്പോർട്ട്. പ്രഭുവും ഖുശ്ബുവും വിവാഹിതരായിരുന്നുവെന്ന് പറയുകയാണ് ഇപ്പോൾ സിനിമാ നിരൂപകനായ ഡോ.കാന്തരാജ്. ‘ഒരു കാലത്ത് പ്രഭു-ഖുശ്ബു പ്രണയം വാർത്തകളിൽ ഇടം നേടിയിരുന്നു.’ ‘ഖുശ്ബുവും പ്രഭുവും വിവാഹിതരായിയെന്ന് അന്ന് ഒരു പത്രം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. അതിനുശേഷം ഖുശ്ബുവും പ്രഭുവും ഒന്നിച്ചുള്ള ഫോട്ടോകൾ അന്നത്തെ പത്രങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ സമയത്ത് പ്രഭു വിവാഹിതനും അച്ഛനുമായിരുന്നു. ഇരുവരും വിവാഹിതരായി എന്ന വാർത്ത പരന്നതോടെ പ്രഭുവിന്റെ ആദ്യഭാര്യയുടെ വീട്ടുകാർ വിവാഹത്തെ ശക്തമായി എതിർത്ത് രം​ഗത്തെത്തി. പ്രഭുവിന്റെ പിതാവ് ശിവാജി ​ഗണേശനും പ്രഭുവിന്റെ ഭാര്യ വീട്ടുകാരും വിഷയത്തിൽ ഇടപെട്ടതോടെ പ്രഭു-ഖുശ്ബു വിവാ​ഹം കാൻസലായി പോയി’, എന്നാണ് ഡോ.കാന്തരാജ് പറഞ്ഞത്.

മുസ്ലിം ആയിരുന്ന ഖുശ്ബു സംവിധായകനും നടനുമായ സുന്ദറിനെ വിവാഹം കഴിച്ചു. വിവാഹശേഷം ഖുശ്ബു ഹിന്ദു മതം സ്വീകരിച്ചു. അതേപോലെ തന്നെ താരത്തിന്റെ സിനിമയും രാഷ്ട്രീയവും വ്യക്തി ജീവിതവുമെല്ലാം മിക്കപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. അടുത്തിടെ പിതാവിനെ കുറിച്ച് ഖുശ്ബു നടത്തിയ വെളിപ്പെടുത്തൽ വലിയ രീതിയിൽ തന്നെ  വൈറലായി മാറിയിരുന്നു. എട്ട് വയസുള്ളപ്പോൾ പിതാവ് ലൈംഗീകമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് ദേശീയ വനിതാ കമ്മീഷൻ അംഗമായി ചുമതലയേറ്റതിന് ശേഷം ഖുശ്ബു സുന്ദർ വെളിപ്പെടുത്തിയത്. എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നു പോയത്. ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏക മകളെ ലൈംഗീകമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു പിതാവ്. എന്റെ ദുരുപയോഗം ആരംഭിക്കുമ്പോൾ എനിക്ക് വെറും എട്ട് വയസായിരുന്നു. 15 വയസുള്ളപ്പോഴാണ് അച്ഛനെതിരെ സംസാരിക്കാൻ എനിക്ക് ധൈര്യമുണ്ടായത് എന്നുമാണ് ഖുശ്ബു വെളിപ്പെടുത്തിയത്. നടിയുടെ തുറന്ന് പറച്ചിൽ ആരാധകരിൽ വലിയ ആഘാതം സൃഷ്ടിച്ചിരുന്നു.

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago