ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം കാപ്പ വെള്ളിയാഴ്ച തിയറ്ററുകളിലേക്ക്.
കേരളത്തില്‍ 233 സ്ക്രീനുകളിലാണ് കൊട്ടമധു എത്തുന്നത്. കടുവയുടെ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ജിസിസിയില്‍ ആകെ 117 സ്ക്രീനുകളിലാണ് റിലീസ്. 57 സ്ക്രീനുകളിലാണ് യുഎഇയില്‍ ചിത്രം റിലീസ് ചെയ്യുന്നത്.
ജിആര്‍ ഇന്ദുഗോപന്റെ പ്രശസ്തമായ നോവല്‍ ശംഖുമുഖിയെ ആസ്പദമാക്കിയൊരുക്കുന്ന ആക്ഷന്‍ ചിത്രമാണ് കാപ്പ. ഇന്ദുഗോപന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ഫെഫ്ക റൈറ്റേഴ്സ് യൂണിയനും ചേര്‍ന്നാണ് നിര്‍മ്മാണം.
തിരുവനന്തപുരത്തെ ഇരുണ്ട വശം പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും പ്രധാന കഥാപാത്രമാവുന്നുണ്ട്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായിക. അന്ന ബെന്‍, ദിലീഷ് പോത്തന്, ജഗദീഷ്, നന്ദു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമായിരുന്നു. സരിഗമയും തിയറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്നാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…