റാണിക്ക് ഭക്ഷണം പോലും നൽകരുതെന്ന് ഹോട്ടലുകാരോട് പോലും പറഞ്ഞു ; അതിന്റെ കാരണത്തെ കുറിച്ച് കരൺ ജോഹർ

കരണ്‍ ജോഹര്‍ ആദ്യമായി കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് കുച്ച് കുച്ച് ഹോത്താ ഹേ. ഷാരൂഖ് ഖാന്‍ നായകനായിട്ടെത്തിയപ്പോള്‍ കാജോള്‍, റാണി മുഖര്‍ജി എന്നിവരായിരുന്നു ചിത്രത്തിൽ നായികമാര്‍ ആയെത്തിയത്. ഒരു ത്രികോണ പ്രണയം പറഞ്ഞ ഈ സിനിമ ആ വര്‍ഷത്തെ ഏറ്റവും വിജയങ്ങളിലൊന്നായി മാറി. ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം പോലും ഈ ചിത്രത്തിന് ലഭിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം കരണ്‍ ജോഹര്‍ അവതാരകനായിട്ടെത്തുന്ന കോഫി വിത്ത് കരണ്‍ എന്ന പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍ റാണി മുഖര്‍ജിയും കജോളും അതിഥികളായി എത്തിയിരിന്നു. ഹിറ്റ് സിനിമയിലെ താരങ്ങള്‍ വീണ്ടും ഒരുമിച്ചപ്പോള്‍ അന്ന് ലൊക്കേഷനില്‍ നടന്ന പല രസകരമായ സംഭവങ്ങളും പങ്കു വെച്ചിരിക്കുകയാണ്. റാണി ഒരു പ്രത്യേക പാവാട ധരിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ശരീരഭാരം കുറച്ചാല്‍ മാത്രമേ അത് അവള്‍ക്ക് ചേരുകയുള്ളുവെന്നും തോന്നി. അങ്ങനെ സിനിമയിലെ ഒരു കോസ്റ്റിയൂം ധരിക്കുന്നതിന് വേണ്ടി റാണിയുടെ ശരീരഭാരം കുറക്കാന്‍ തീരുമാനിച്ചു. അതുകൊണ്ട് നടിയ്ക്ക് ഭക്ഷണമൊന്നും നല്‍കരുതെന്ന് ഹോട്ടലിലെ റൂം സര്‍വീസിനോട് താന്‍ നിര്‍ദ്ദേശിച്ചിരുന്ന സംഭവത്തെ കുറിച്ചാണ് കരണ്‍ ജോഹര്‍ പറഞ്ഞത്.

തന്റെ തീരുമാനത്തിനൊപ്പം റാണിയുടെ അമ്മയ്ക്കും അത് സമ്മതമായിരുന്നു. അവരും എനിക്കൊപ്പം ചേര്‍ന്നുവെന്നാണ് കരണ്‍ ജോഹർ പറയുന്നത്. ഇതിനിടയില്‍ താന്‍ ഭക്ഷണം കഴിക്കുന്നത് കണ്ട കരണ്‍ തന്റെ കൈയില്‍ നിന്ന് ഭക്ഷണം തട്ടിയെടുത്തുവെന്നും പിന്നീട് സന്മനസ് ഉള്ളത് കൊണ്ടാണ് അത് തിരികെ നല്‍കാന്‍ പ്രേരിപ്പിച്ചതെന്നും റാണി ഓര്‍മ്മിപ്പിച്ചു. അന്ന് നടന്നതിനെ കുറിച്ച് കരണ്‍ പറയുന്നതിങ്ങനെയാണ്… ‘റാണിയോട് ചെറിയൊരു പാവാട ധരിച്ചിട്ട് അഭിനയിക്കുന്നൊരു സീന്‍ ചെയ്യാനുണ്ടെന്നും അതിനാല്‍ കുറച്ച് ഭാരം കുറയ്ക്കണമെന്നും പറഞ്ഞു. കാരണം ആ വസ്ത്രം ധരിക്കണമെങ്കില്‍ റാണി നാലഞ്ച് കിലോ കുറയ്ക്കണമായിരുന്നു. എന്നാല്‍ അവള്‍ പറഞ്ഞത് നാലഞ്ച് കിലോ ഒന്നും കുറയ്ക്കാന്‍ പറ്റില്ലെന്നാണ്. ഇതോടെ നീളം കുറഞ്ഞ ഓറഞ്ച് പാവാട അവള്‍ എങ്ങനെ ധരിക്കുമെന്ന് എനിക്ക് തോന്നി. തടി കുറയ്ക്കാനായി റാണിയ്ക്ക് ഭക്ഷണമൊന്നും നല്‍കരുതെന്ന് ഞങ്ങള്‍ റൂം സര്‍വീസിലുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

റാണിയുടെ അമ്മ കൃഷ്ണ ആന്റിയും ഇതില്‍ പങ്കാളിയായിരുന്നു. ‘അവള്‍ ഫോണ്‍ വിളിച്ചാല്‍ ഭക്ഷണമില്ലെന്ന് പറഞ്ഞാല്‍ മതിയെന്നാണ്.’ അമ്മ പറഞ്ഞ് തന്നതെന്ന് കരണ്‍ പറയുന്നു. കരണ്‍ പറഞ്ഞ സംഭവത്തിനൊപ്പം മറ്റൊരു കഥ റാണിയും ഓര്‍മ്മിച്ചു. അന്ന് പ്രാതല്‍ കഴിക്കുമ്പോള്‍ നടന്ന സംഭവത്തെ പറ്റിയാണ് റാണി ഓര്‍മ്മിച്ചത്. ‘നിനക്ക് ഇതൊന്നും കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് കരണ്‍ എന്റെ കയ്യില്‍ നിന്നും പ്ലേറ്റ് തട്ടിപ്പറിച്ച്  എടുക്കുകയായിരുന്നു’ എന്നാണ് റാണി പറയുന്നത്. താരങ്ങളുടെ പഴയ കഥകള്‍ കേട്ടതോടെ കജോളും ചേര്‍ന്ന് മൂവരും ചിരിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല കരണ്‍ തന്നെ ‘അടിച്ച’ ഒരു സംഭവം കൂടി ഉണ്ടെന്നും റാണി മുഖര്‍ജി വെളിപ്പെടുത്തി. എന്നാല്‍ അത് ഒരു തമാശയായിരുന്നുവെന്നും അവന്‍ യഥാര്‍ത്ഥത്തില്‍ ‘സ്‌നേഹത്തോടെ അവളെ തട്ടുകയാണ് ചെയ്‌തെന്നും നടി വിശദമാക്കി. മാത്രമല്ല ഷാരൂഖ് ഖാനൊപ്പം ഫിലിം സിറ്റിയില്‍ വച്ച് ഒരു രംഗം ചിത്രീകരിക്കുകയായിരുന്നു. ഇടയ്ക്ക് സീന്‍ റെഡിയാവാതെ വന്നപ്പോള്‍ കരണ്‍ വന്ന് തന്നെ നുള്ളിയെന്നും തമാശ രൂപേണ നടി പറയുന്നു. സിനിമയ്ക്ക് അകത്തും പുറത്തും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് റാണി മുഖര്‍ജിയും കരണ്‍ ജോഹറും. കുച്ച് കുച്ച് ഹോത്താ ഹേ യ്ക്ക് ശേഷം കഭി ഖുഷി കഭി ഖം, കല്‍ ഹോ ന ഹോ, കഭി അല്‍വിദാ നാ കെഹ്ന, തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് പുറമേ കരണിന്റെ ചില സിനിമകളില്‍ അതിഥി വേഷങ്ങളിലും റാണി  പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Sreekumar

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

11 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

12 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

19 hours ago