ടോവിനോയ്ക്ക് എത്തിയ സ്വപ്ന തുല്യമായ ആ സന്ദേശം ആരുടേതാണെന്നോ..?

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ എന്ന വിശേഷണത്തോടെ എത്തിയ സിനിമയായ മിന്നല്‍ മുരളി ഇന്നും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ചിത്രം റിലീസായി ദിവസങ്ങള്‍ പിന്നിട്ടിട്ടും കുറുക്കന്‍മൂലയും അവിടുത്തെ ഓരോ കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുകയാണ്. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സൂപ്പര്‍ ഹീറോ ചിത്രം സിനിമാ പ്രേമികള്‍ക്കിടയില്‍ ഒരു വലിയ തരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.

കേരളത്തില്‍ മാത്രമല്ല ലോകത്തിന് മുന്നില്‍ തന്നെ മലയാള സിനിമയുടെ മുഖം ഉയര്‍ത്തിപ്പിടിച്ച ചിത്രമാണ് ഈ സിനിമ. മികച്ച അഭിപ്രായങ്ങളാണ് ലോകത്തിലെ പല കോണുകളില്‍ നിന്നും ഈ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തില്‍ ടോവിനോയ്ക്കും മിന്നല്‍ മുരളി ടീമിനും ഒരു പ്രമുഖ വ്യക്തിയില്‍ നിന്ന് വന്ന സന്ദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് തന്റെ ഫേസ്ബുക് അക്കൗണ്ടില്‍ ടോവിനോ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായി മാറിയത്. ‘ഹായ് ടോവിനോ. അവസാനം ഇന്നലെ മിന്നല്‍ മുരളി കണ്ടു. ഒരുപാട് ആസ്വദിച്ചു. ചിത്രം നല്ല രീതിയില്‍ തന്നെ ഒരുക്കിയിട്ടുണ്ട് അവസാനം വരെ സിനിമ ആസ്വദിക്കാന്‍ കഴിയുന്നതാണ്. പരമ്പരാഗത രീതികളെ ഈ സൂപ്പര്‍ ഹീറോ സിനിമ പൊളിച്ചെഴുത്തുന്നു.

പിന്നെ താങ്കളും ഗംഭീരമായി അഭിനയിച്ചു. അഭിനന്ദനങ്ങള്‍” ഇതായിരുന്നു ആ സന്ദേശം, ഇത് അയച്ചത് ആരാണെന്ന് അല്ലേ? സാക്ഷാല്‍ കരണ്‍ ജോഹര്‍ തന്നെ. അദ്ദേഹത്തിന് ടോവിനോ പങ്കുവെച്ച നന്ദിയും മറുപടിയും ചിത്രത്തിലുണ്ട്. ഒരുപിടി ഹിറ്റ് സിനിമകള്‍ ബോളിവുഡിന് സമ്മാനിച്ച സംവിധായകന്‍ ആണ് കരണ്‍. മാത്രമല്ല ലോകംമൊത്തം അറിയപ്പെടുന്ന ടെലിവിഷന്‍ അവതാരകനും ഒരുപാട് നായികാ നായന്മാരെ സിനിമാ ലോകത്തേക്ക് കൈപിടിച്ച് കയറ്റിയ ആളുമാണ് കരണ്‍ ജോഹര്‍. ഏറ്റവും വലിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ആയ സിനിമയായിരുന്നു മിന്നല്‍ മുരളി.

Rahul

Recent Posts

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

8 mins ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

15 mins ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

21 mins ago

ആത്മീയ നേതാവ് സംഘടിപ്പിച്ച സത്‌സംഗം പരിപാടിക്കിടെ തിക്കും തിരക്കും; 90 പേർക്ക് ദാരുണാന്ത്യം

ലഖ്നൗ: യുപിയെ ​ഹാഥ്റസിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 90 പേർക്ക് ദാരുണാന്ത്യം. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന…

13 hours ago

മലയാളത്തിൽ നിന്ന് തമിഴിൽ എത്തിയപ്പോൾ അർഹിക്കുന്ന അംഗീകാരം സംയുക്തയ്ക്ക് ലഭിച്ചു

കരിയറിൽ എത്ര കഴിവ് തെളിയിച്ചാലും ചില നടിമാരെ അംഗീകരിക്കാൻ പലപ്പോഴും ഒരുപറ്റം പ്രേക്ഷകർ മ‌ടിക്കാറുണ്ട് എന്നത് വാസ്തവമാണ്. കാലാകാലമായി ഈയൊരു…

13 hours ago

ഈ നവംബറിൽ ആണ് വിവാഹം, വിവാഹതീയതി പുറത്ത് വിട്ട് അനുമോൾ

കഴിഞ്ഞ ദിവസമാണ് സീരിയൽ നടിയും സ്റ്റാർ മാജിക് താരവുമായ ഐശ്വര്യ രാജീവ് വിവാഹിതയായത്. സീരിയൽ മേഖലയിൽ നിന്നും നിരവധി പേരാണ്…

13 hours ago