‘ഏറ്റവും വലുത് സമാധാനമാണ് ‘; ട്വിറ്ററിനോട് ഗുഡ്‌ബൈ പറഞ്ഞ് കരൺ ജോഹർ

ബോളിവുഡിലെ പ്രമുഖ സംവിധായകനാണ് കരൺ ജോഹർ.റൊമാന്റിക് കോമഡി സിനിമമായ കുച്ച് കുച്ച് ഹോതാ ഹേ (1998) എന്ന ചിത്രത്തിലൂടെയാണ് കരൺ ജോഹർ. ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.തന്റെ ആദ്യ സിനിമയ്ക്ക് തന്നെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡും മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള ഫിലിംഫെയർ അവാർഡും നേടിയിട്ടുണ്ട് കരൺ ജോഹർ.

സിനിമ രംഗത്ത് മാത്രമല്ല കരൺ ജോഹർ ടെലിവിഷൻ മേഘലയിലും സജീവമാണ്. ടെലിവിഷൻ ടോക്ക് ഷോയായ കോഫി വിത്ത് കരൺ എന്ന് ഷോയുടെ സീസൺ 7 നിലവിൽ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ കരൺ ജോഹർ ട്വിറ്ററിനോട് വിട പറഞ്ഞിരിക്കുകയാണ്. ആരാധകരെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് കരൺ തന്റെ പുതിയ തീരുമാനം അറിയിച്ചത്.

പോസിറ്റീവ് എനർജിക്ക് ഇടം നൽകുവാനാണ് തന്റെ ഈ തീരുമാനം എന്നാണ് കരൺ ജോഹർ പറഞ്ഞിരിക്കുന്നത്. ഉടൻ തന്നെ കരൺ ജോഹറിന്റെ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്തു.സംവിധായകന്റെ ഈ തീരുമാനത്തിൽ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിലുള്ള പ്രതികരണങ്ങൾ ഉയരുന്നുണ്ട്.എന്നാൽ കരൺ ജോഹർ ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന സിനിമയാണ് കരണിന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രം. രൺവീർ സിങ്ങും ആലിയ ഭട്ടുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

 

Ajay

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

11 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

12 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

19 hours ago