ചില സ്വപ്നങ്ങള്‍ക്ക് നമ്മളോളം പ്രായമുണ്ട്… സ്വപ്‌ന വാഹനം സ്വന്തമാക്കി കരിക്ക് താരം അനു കെ അനിയന്‍

കരിക്ക് വെബ് സീരിസിലൂടെ മലയാളത്തിന്റെ പ്രിയങ്കരനായ താരമാണ് അനു കെ അനിയന്‍. ഇപ്പോള്‍ താരം തന്റെ സ്വപ്‌ന വാഹനം സ്വന്തമാക്കിയ വിശേഷമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. താരം തന്നെയാണ് പുതിയ കാര്‍ വാങ്ങിയ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.

‘ചില സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോഴാണ് അറിയുന്നത് ആ സ്വപ്നങ്ങള്‍ക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന്’ എന്ന കുറിപ്പോടെയാണ് പുതിയ കാറിനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്.

കിയയുടെ ചെറിയ എസ്യുവി സെഗ്മെന്റില്‍ വരുന്ന സോണറ്റാണ് അനു സ്വന്തമാക്കിയത്. സോണറ്റിന്റെ ഏതു വകഭേദമാണ് അനു വാങ്ങിയതെന്ന് വ്യക്തമല്ല. മൂന്ന് എന്‍ജിന്‍ ഓപ്ഷനോടു കൂടിയാണ് സോണറ്റ് വിപണിയിലെത്തിയത്. ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍. ഏകദേശം 7.15 ലക്ഷം രൂപമുതല്‍ 13.09 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്സ്ഷോറൂം വില.

വെബ്സീരീസുകളിലൂടെ ഏതു വേഷവും തനിക്ക് അനായാസം കൈകാര്യം ചെയ്യാനാകുമെന്ന് അനു തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ താരത്തിന് ഏറെ ആരാധകരുമുണ്ട്.

കരിക്കിന്റെ തേരാപ്പാരയിലെ ജോര്‍ജ് ആയിട്ടാണ് അനു ആരാധക മനസ്സില്‍ ഇടം നേടിയത്. തേരാപ്പാരയിലെ ജോര്‍ജായിട്ടാണ് താരം അറിയിപ്പെടുന്നതും. അതിലെ എന്ന കഥാപാത്രം പ്രേക്ഷകരില്‍ ചിരപ്രതിഷ്ഠ നേടിയിരുന്നതിനാല്‍ ആ പേരിലാണ് അനു അറിയപ്പെടുന്നതും.

Anu

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

57 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago