കേരളത്തിലും തരംഗമാകാന്‍… കാര്‍ത്തിയുടെ ഈ ഇരട്ട വേഷം!

തമിഴ് നടന്‍ കാര്‍ത്തിയുടെ സിനിമ കൈതി കേരളത്തില്‍ തീര്‍ത്ത തരംഗം ചെറുതല്ലായിരുന്നു.. ഇപ്പോഴിതാ വീണ്ടും ആവേശം ഉണര്‍ത്താന്‍ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയും എത്തുകയാണ്. സര്‍ദാര്‍ എന്ന് പേരിട്ടിരിക്കുന്ന ഏറ്റവും പുതിയ കാര്‍ത്തിയുടെ സിനിമയാണ് ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. കാര്‍ത്തിയുടെ സിനിമാജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് ഉള്ള ചിത്രമാണ് സര്‍ദാര്‍. അതുകൊണ്ട് തന്നെ ചിത്രത്തില്‍ ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിനുള്ള പ്രതീക്ഷയും ഏറെയാണ്.

ഇപ്പോഴിതാ സര്‍ദാര്‍ ചിത്രത്തിന്റെ കേരള റൈറ്റ്‌സ് വില്‍പ്പനയായ വിവരമാണ് പുറത്ത് വരുന്നത്. ഫോര്‍ച്യൂണ്‍ സിനിമാസ് ആണ് സര്‍ദാറിന്റെ കേരള വിതരണാവകാശം നേടിയിരിക്കുന്നത്. നേരത്തെയും ഹിറ്റായ തമിഴ് സിനിമകളുടെ വിതരണാവകാശം സ്വന്തമാക്കിയതും ഫോര്‍ച്യൂണ്‍ സിനിമാസ് ആയിരുന്നു. കാര്‍ത്തിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ കൈതി കേരളത്തില്‍ വലിയ വിജയം ആയിരുന്നു. ആ വിജയം തന്നെയാണ് സര്‍ദാറിനും കേരളത്തിലെ കളക്ഷനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

കേരളത്തില്‍ ഫോര്‍ച്യൂണ്‍ സിനിമാസ് കാര്‍ത്തി സിനിമയുടെ വിതരണം ഏറ്റെടുത്തപ്പോള്‍ തമിഴ്‌നാട്ടില്‍ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയാന്റ് മൂവീസ് ആണ് തിയറ്റര്‍ റൈറ്റ്‌സ് സ്വന്തമാക്കിയത്. സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കിയ ഈ സിനിമയുടെ ഷൂട്ടിംഗ് വിദേശരാജ്യങ്ങളില്‍ വെച്ചാണ് നടന്നത്. കതിരവന്‍ ഐപിഎസ്, സര്‍ദാര്‍ ശക്തി എന്നിങ്ങനെയാണ് രണ്ട് ശക്തമായ കഥാപാത്രങ്ങളെ

അവതരിപ്പിച്ചാണ് കാര്‍ത്തി ചിത്രത്തില്‍ എത്തുന്നത്. റാഷി ഖന്നെ നായികയാവുന്ന ചിത്രത്തില്‍ മലയാള സിനിമാ താരം രജീഷ വിജയനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നുണ്ട്. ദീപാവലിക്ക് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് കരുതുന്നത്.

B4blaze News Desk

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago