തെന്നിന്ത്യൻ നടൻ കാർത്തിയുടെ ഇരുപത്തി അഞ്ചമത്തെ സിനിമ ‘ജപ്പാൻ ‘ ദീപാവലി പ്രമാണിച്ച് തമിഴ് , തെലുങ്ക് ഭാഷകളിൽ നവമ്പർ 10 ന് ലോകമെമ്പാടും റിലീസ് ചെയ്യും. ചിത്രത്തിന്റെ കേരളാ ലോഞ്ചിംഗിനായി ഇന്ന് വൈകീട്ട് ആറിന് കൊച്ചി ലുലു മാളിൽ നടുക്കുന്ന പ്രത്യേക ചടങ്ങിൽ കാർത്തി, നായിക അനു ഇമ്മാനുവൽ, നടൻ സനൽ അമാൻ സംവിധായകൻ രാജു മുരുകൻ നിർമ്മാതാവ് എസ്. ആർ.പ്രഭു എന്നിവർ പങ്കെടുക്കും.
പൊന്നിയിൻ സെൽവനിലൂടെ ലോക ശ്രദ്ധ നേടിയ രവി വർമ്മനാണ് ഛായഗ്രാഹകൻ. ജി വി പ്രകാശ് കുമാർ സംഗീത സംവിധാനവും അനൽ – അരസ് സംഘട്ടന രംഗങ്ങളും ഒരുക്കുന്നു. സംവിധായകൻ രാജു മുരുകൻ – കാർത്തി – ഡ്രീം വാരിയർ പിക്ചേഴ്സ് കൂട്ടു കെട്ടിൽ എത്തുന്ന ‘ ജപ്പാൻ ‘ ആരാധകരിലും സിനിമാ വൃത്തങ്ങളിലും വലിയ പ്രതീക്ഷ നൽകുന്നു. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാർത്തി ജപ്പാനിൽ അവതരിപ്പിക്കുന്നത്. കോയമ്പത്തൂർ, തൂത്തുക്കുടി, കൊച്ചി , പാലക്കാട്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ജപ്പാൻ ‘ ചിത്രീകരിച്ചിക്കുന്നത്. ഈ ഫോർ എന്റര്ടെയ്ൻമെന്റ് ആണ് ‘ ജപ്പാൻ ‘ കേരളത്തിൽ റിലീസ് ചെയ്യുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…