Home Film News നിമിഷ സജയൻ ‘സുന്ദരി’യല്ലെങ്കിലും നല്ല അഭിനയമെന്ന് യൂട്യൂബർ;രൂക്ഷമറുപടി നൽകി കാർത്തിക് സുബ്ബരാജ്

നിമിഷ സജയൻ ‘സുന്ദരി’യല്ലെങ്കിലും നല്ല അഭിനയമെന്ന് യൂട്യൂബർ;രൂക്ഷമറുപടി നൽകി കാർത്തിക് സുബ്ബരാജ്

സിനിമ പ്രെമോഷൻ ചടങ്ങിനിടെ നടി നിമിഷ സജയനെ കുറിച്ചുള്ള യൂട്യൂബറുടെ അനാവശ്യ ചോദ്യത്തിന് രൂക്ഷമറുപടിയുമായി സംവിധായകൻ കാർത്തിക് സുബ്ബരാജ്.  ‘ജിഗർതണ്ട ഡബിൾ എക്സ്’ പ്രെമോഷനിടെയായിരുന്നു സംഭവം.നിമിഷ സജയൻ കാണാൻ അത്ര സുന്ദരിയല്ലെങ്കിലും രാഘവ ലോറൻസിന് തുല്യമായ പ്രകടനമാണ് കാഴ്ചവെച്ചത്. എന്തുകൊണ്ടാണ് നിമിഷയെ ഈ വേഷത്തിലേക്ക് തിരഞ്ഞെടുത്തതെന്നായിരുന്നു യൂട്യൂബറുടെ ചോദ്യം.നിമിഷ സുന്ദരിയല്ലെന്ന് നിങ്ങൾക്ക് എങ്ങനെയാണ് പറയാൻ സാധിക്കുകയെന്ന് കാർത്തിക് തിരിച്ചു ചോദിച്ചു. യൂട്യൂബറുടെ മാനസികാവസ്ഥയെക്കുറിച്ച് അറിയില്ലെന്നും അയാളുടെ ധാരണ വളരെയധികം തെറ്റാണെന്നും കാർത്തിക് സുബ്ബരാജ് പറഞ്ഞു. ”നിമിഷ സുന്ദരിയല്ലെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും? എനിക്ക് നിങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ച് അറിയില്ല, പക്ഷേ ഒരാൾ സുന്ദരിയല്ലെന്ന് നിങ്ങൾക്ക് പറയാൻ കഴിയില്ല. നിങ്ങളുടെ ധാരണ വളരെ തെറ്റാണ്,” എന്നായിരുന്നു കാർത്തികിന്റെ മറുപടി.സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രൂക്ഷവിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സംഗീത സംവിധായകൻ സന്തോഷ് നാരായണനും പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

പ്രെസ്സ് മീറ്റിൽ താനും ഉണ്ടായിരുന്നുവെന്നും സൗന്ദര്യത്തെക്കുറിച്ചുള്ള ലേഖകന്റെ പരിഹാസ്യമായ ചോദ്യം മാത്രമായിരുന്നില്ല അത് വിവാദപരമായ എന്തെങ്കിലും ചോദിക്കാൻ ആളിൽ നിന്ന് ബോധപൂർവമായ ശ്രമം ആയിരുന്നുവെന്നും സന്തോഷ് നാരായണ  എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. , ഈ ചോദ്യം  ചോദിച്ചതിന് ശേഷം അയാൾ സ്വയം അഭിമാനിചു കാണുമെന്നും   സന്തോഷ് നാരായണൻ എക്സിൽ കുറിച്ചു.അതേസമയം നിമിഷ സജയന്റെ പ്രകടനത്തെ റിലീസിന് മുമ്പ് തന്നെ നടൻ എസ് ജെ സൂര്യ പുകഴ്ത്തിയിരുന്നു. നിമിഷയുടെ പ്രകടനം ഞെട്ടിക്കുന്നതെന്നാണ് സൂര്യ വിശേഷിപ്പിച്ചത്.ചിത്രത്തിൽ മലയരസി എന്ന കഥാപാത്രത്തെയാണ് നിമിഷ സജയൻ അവതരിപ്പുക്കുന്നത്. നവംബർ 10 ന് ദീപാവലി റിലീസായി എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് കേരളത്തിലും സ്വന്തമാക്കിയത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. രാഘവ ലോറൻസ്, എസ്.ജെ.സൂര്യ, ഷൈൻ ടോം ചാക്കോ, നിമിഷാ സജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 1975 കാലഘട്ടം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫൈവ് സ്റ്റാർ ക്രിയേഷൻസിന്റെയും സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ കാർത്തികേയൻ സന്താനവും കതിരേശനും ചേർന്നാണ് ജിഗർതണ്ട രണ്ടാം ഭാഗം നിർമിച്ചിരിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. തിരുനവുക്കരാസുവാണ് ഛായാഗ്രഹണം.

അതെ സാമ്യം രണ്ടാം വാരത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ് നാടിന് പുറമെ കേരളത്തിലും ചിത്രത്തിൻ്റെ സ്ക്രീൻ കൗണ്ട് കൂട്ടിയിരിക്കുകയാണ്. നവംബർ 10ന് ചിത്രം 105 തിയേറ്ററുകളിലാണ് എത്തിയത്. എന്നാൽ രണ്ടാം വാരം 150 തിയറ്ററുകളിലേക്ക് സ്ക്രീൻ കൗണ്ട് വ്യാപിച്ചിരിക്കുകയാണ്. ർത്തിക് സുബ്ബരാജിന്റെ കരിയറിലെ മികച്ച ചിത്രമെന്നാണ് ജി​ഗ‍ർതണ്ഡ ഡബിൾ എക്സിനെ അടയാളപ്പെടുത്തുന്നത്. ജിഗർതണ്ഡയെ അഭിനന്ദിച്ച് രജനികാന്തും  ധനുഷും സംവിധായകൻ ശങ്കറും വിഘ്‌നേശ് ശിവനും ഒക്കെ രംഗത്തെത്തിയിരുന്നു.  സംവിധായകൻ കാർത്തിക് സുബ്ബരാജിനെ അഭിനന്ദിച്ചുകൊണ്ട് സിനിമയുടെ ക്രാഫ്റ്റ് മികച്ചതാണെന്നാണ് ധനുഷ് പറഞ്ഞത്. എസ് ജെ സൂര്യയുടെ അസാധാരണമായ പ്രകടനത്തെ അദ്ദേഹം പ്രശംസിക്കുകയും രാഘവ ലോറൻസിനെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. കാർത്തിക് സുബ്ബരാജ് എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ഏറ്റവും മികച്ച സിനിമ എന്നാണ് ശങ്കർ കുറിച്ചത്. രാജ്യ വ്യാപകമായി മികച്ച പ്രതികരണങ്ങൾ ലഭിക്കവെ അതിശയകരമായ കലാസൃഷ്ടി എന്നാണ് വിഘ്‌നേശ് ശിവൻ  ചിത്രത്തെ വിശേഷിപ്പിച്ചത്. എഴുത്തിലെയും സംവിധാനത്തിലെയും മികവിനെ അഭിനന്ദിക്കുന്നതിനൊപ്പം ഛായാഗ്രാഹകൻ തിരുവിനെ ജീനിയസ് എന്നാണ് വിഗ്നേശ് വിശേഷിപ്പിച്ചത്.

Exit mobile version