കോടികളുടെ ആഢംബര കാര്‍ എലി കരണ്ടു…നന്നാക്കാന്‍ ലക്ഷങ്ങള്‍ ചെലവാക്കി-വിഷമത്തോടെ നടന്‍ കാര്‍ത്തിക് ആര്യന്‍

Follow Us :

ബോളിവുഡിലെ ഏറെ ആരാധകരുള്ള യുവതാരമാണ് നടന്‍ കാര്‍ത്തിക് ആര്യന്‍. ഭൂല്‍ ഭുലയ്യ 2 എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ താരത്തിന് നിര്‍മ്മാതാവ് ഭൂഷണ്‍ കുമാര്‍ അത്യാഢംബര കാര്‍ സമ്മാനിച്ചിരുന്നു. മക്ലാരന്‍ ജിടി കാറാണ് താരത്തിന് സമ്മാനമായി ലഭിച്ചത്. 4.72 കോടിയായിരുന്നു ചിത്രത്തിന്റെ വില.

അടുത്തിടെ തന്റെ ആഡംബര കാര്‍ എലികളുടെ സങ്കേതമായെന്ന സങ്കടകരമായ വാര്‍ത്ത താരം പങ്കുവച്ചിരുന്നു. കാറിനെ നന്നാക്കിയെടുക്കാന്‍ തനിക്ക് ലക്ഷങ്ങള്‍ ചെലവാക്കേണ്ടി വന്നെന്നും താരം പറയുന്നു. താന്‍ മറ്റൊരു കാറായിരുന്നു ഉപയോഗിച്ചിരുന്നത് അതുകൊണ്ട് മക്ലാരന്‍ ഏറെക്കാലമായി ഗാരേജില്‍ കിടക്കുകയായിരുന്നു. എലികള്‍ കാറിന്റെ മാറ്റില്‍ താമസമായി, എല്ലാം കടിച്ചുമുറിച്ചെന്നും താരം പറയുന്നു.

വന്‍ ബജറ്റില്‍ ഒരുക്കുന്ന ‘ചന്ദു ചാമ്പ്യന്‍’ ആണ് കാര്‍ത്തിക്കിന്റെതായി റിലീസിനൊരുങ്ങുന്ന ചിത്രം. കായികതാരത്തിന്റെ അസാധാരണമായ ജീവിതകഥയാണ് ചിത്രം പറയുന്നത്. കബിര്‍ ഖാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ കാര്‍ത്തിക് ആര്യന്റെ മേയ്‌ക്കോവര്‍ ഏറെ ശ്രദ്ധേയമായിരുന്നു. ജൂലൈ 14നാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്.

ഒടുവിലായി സത്യപ്രേം കി കഥ സിനിമയാണ് കാര്‍ത്തിക് ആര്യന്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയതും മോശമല്ലാത്ത ഒരു വിജയമായി മാറിയതും. സംവിധാനം നിര്‍വഹിച്ചത് സമീര്‍ വിദ്വാനസാണ്. കാര്‍ത്തിക് ആര്യന്‍ നായകനായി എത്തിയ ചിത്രത്തില്‍ കൈറ അദ്വാനിയാണ് നായികയുടെ വേഷത്തില്‍ ഉണ്ടായിരുന്നത്. ഗിരിജ റാവുവിനും സുപ്രിയ പതക്കിനുമൊപ്പം ചിത്രത്തില്‍ സിദ്ധാര്‍ഥ്, അര്‍ജുന്‍ അനേജ, ഭൗമിക്, പലാഷ് തിവാരി, അനുപമ പട്ടേല്‍, രാജ്പാല്‍ യാദവ്, സിദ്ധാര്‍ഥ് രണ്‍ദേരിയ എന്നിവരും പ്രധാന കഥാപാത്രങ്ങളായുണ്ട്.