സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് കാസ്റ്റിങ് കൗച്ച്. സിനിമാരംഗം എത്ര പുരോഗമിച്ചിട്ടും കാസ്റ്റിങ് കൗച്ച് ഇപ്പോഴും പല രൂപത്തില്‍ നടക്കുന്നുണ്ട്. ഷൂട്ടിങ്ങിനിടെ ഉണ്ടായ ദുരനുഭവങ്ങളെ കുറിച്ച് പ്രശസ്ത നടി കസ്തൂരി തുറന്നുപറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. സിനിമാ സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി കസ്തൂരി ശങ്കർ. നായികയായും സഹനടിയുമായായുമൊക്കെ കസ്തൂരിയെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. സിനിമയില്‍ നിന്ന് ഒട്ടേറെ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഴയൊരു അഭിമുഖത്തില്‍ കസ്തൂരി പറഞ്ഞത്. അഭിനയ രംഗത്തേക്ക് എത്തിയ ആദ്യ കാലത്താണ് തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നതെന്ന് കസ്തൂരി പറയുന്നു. അഭിനയിക്കാന്‍ വിളിച്ച സംവിധായകന് ഗുരുദക്ഷിണ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സെറ്റിലെ പല സന്ദര്‍ഭങ്ങളില്‍ വെച്ച് അയാള്‍ ഗുരുദക്ഷിണയുടെ കാര്യം പറഞ്ഞിരുന്നു. ഗുരുദക്ഷിണ പലവിധത്തില്‍ നല്‍കാമെന്ന് അയാള്‍ പറഞ്ഞു.
ആദ്യം അതിന്റെ അര്‍ത്ഥം എന്താണെന്ന് തനിക്ക് മനസ്സിലായില്ല എന്നും പിന്നീടാണ് അയാള്‍ ആഗ്രഹിക്കുന്നത് തന്റെ ശരീരമാണെന്ന കാര്യം മനസ്സിലായതെന്നും കസ്തൂരി പറയുന്നു. അതിനുശേഷം തന്റെ മുത്തച്ഛന്റെ പ്രായമുള്ള ഒരു നിര്‍മാതാവ് മോഹനവാഗ്ദാനങ്ങള്‍ നല്കി തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചിരുന്നു എന്നും കസ്തൂരി വെളിപ്പെടുത്തി. അയാളുടെ പ്രായം ആലോചിച്ച് അയാളെ താന്‍ വെറുതെ വിടുകയായിരുന്നെന്നും കസ്തൂരി പറഞ്ഞു.സമകാലിക വിഷയങ്ങളിൽ ശക്തമായി സംസാരിക്കുന്ന കസ്തൂരി ഒന്നിലേറെ വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. സൂപ്പർസ്റ്റാറുകൾക്കെതിരെ തുറന്നടിക്കാൻ കസ്തൂരി മടിക്കാറില്ല. രജിനികാന്തിനെതിരെ വരെ കസ്തൂരി സംസാരിച്ചിട്ടുണ്ട്. താരങ്ങളുടെ ആരാധകർ വ്യാപക അധിക്ഷേപവുമായി രംഗത്തെത്തിയപ്പോഴും കസ്തൂരി പതറിയില്ല. സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾക്ക് മറുപടി നൽകാനും നടി മടിക്കാറില്ല.