‘ഗുരുദക്ഷിണയായി കൂടെ കിടക്കണം’; ദുരനുഭവം വെളിപ്പെടുത്തി കസ്തൂരി

സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് കാസ്റ്റിങ് കൗച്ച്. സിനിമാരംഗം എത്ര പുരോഗമിച്ചിട്ടും കാസ്റ്റിങ് കൗച്ച് ഇപ്പോഴും പല രൂപത്തില്‍ നടക്കുന്നുണ്ട്. ഷൂട്ടിങ്ങിനിടെ ഉണ്ടായ ദുരനുഭവങ്ങളെ കുറിച്ച് പ്രശസ്ത നടി കസ്തൂരി തുറന്നുപറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. സിനിമാ സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി കസ്തൂരി ശങ്കർ.  നായികയായും സഹനടിയുമായായുമൊക്കെ  കസ്തൂരിയെ പ്രേക്ഷകർ കണ്ടിട്ടുണ്ട്.  സിനിമയില്‍ നിന്ന് ഒട്ടേറെ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഴയൊരു അഭിമുഖത്തില്‍ കസ്തൂരി പറഞ്ഞത്. അഭിനയ രംഗത്തേക്ക് എത്തിയ ആദ്യ കാലത്താണ് തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നതെന്ന് കസ്തൂരി പറയുന്നു. അഭിനയിക്കാന്‍ വിളിച്ച സംവിധായകന്‍ ഗുരുദക്ഷിണ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സെറ്റിലെ പല സന്ദര്‍ഭങ്ങളില്‍ വെച്ച് അയാള്‍ ഗുരുദക്ഷിണയുടെ കാര്യം പറഞ്ഞിരുന്നു. ഗുരുദക്ഷിണ പലവിധത്തില്‍ നല്‍കാമെന്ന് അയാള്‍ പറഞ്ഞു.

ആദ്യം അതിന്റെ അര്‍ത്ഥം എന്താണെന്ന് തനിക്ക്  മനസ്സിലായില്ല എന്നും  പിന്നീടാണ് അയാള്‍ ആഗ്രഹിക്കുന്നത് തന്റെ ശരീരമാണെന്ന കാര്യം മനസ്സിലായതെന്നും കസ്തൂരി പറയുന്നു. അതിനുശേഷം തന്റെ മുത്തച്ഛന്റെ പ്രായമുള്ള ഒരു നിര്‍മാതാവ് മോഹനവാഗ്ദാനങ്ങള്‍ നല്‍കി തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചിരുന്നു എന്നും കസ്തൂരി വെളിപ്പെടുത്തി. അയാളുടെ പ്രായം ആലോചിച്ച് അയാളെ താന്‍ വെറുതെ വിടുകയായിരുന്നെന്നും കസ്തൂരി പറഞ്ഞു.സമകാലിക വിഷയങ്ങളിൽ ശക്തമായി സംസാരിക്കുന്ന കസ്തൂരി ഒന്നിലേറെ വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. സൂപ്പർസ്റ്റാറുകൾക്കെതിരെ തുറന്നടിക്കാൻ കസ്തൂരി മടിക്കാറില്ല. രജിനികാന്തിനെതിരെ വരെ കസ്തൂരി സംസാരിച്ചിട്ടുണ്ട്. താരങ്ങളുടെ ആരാധകർ വ്യാപക അധിക്ഷേപവുമായി രം​ഗത്തെത്തിയപ്പോഴും കസ്തൂരി പതറിയില്ല. സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾക്ക് മറുപടി നൽകാനും നടി മടിക്കാറില്ല.

സിനിമകളിൽ ഇന്ന് പഴയത് പോലെ സജീവമല്ല കസ്തൂരി. ഇന്ത്യൻ സിനിമയിലെ നായികയാകാൻ ആ​ഗ്രഹിച്ച കസ്തൂരി വർഷങ്ങൾക്കിപ്പുറം സിനിമയുടെ സംവിധായകൻ എസ് ശങ്കറിനെതിരെ രം​ഗത്ത് വന്നിട്ടുമുണ്ട്. ഭാരതിരാജയും എസ് ശങ്കറും തങ്ങളുടെ സിനിമകളിൽ വെളുത്ത നായികമാരെ മാത്രമേ കാസ്റ്റ് ചെയ്യാറുള്ളൂയെന്ന് 2019 ൽ കസ്തൂരി തുറന്നടിച്ചു. ഭാരതിരാജയ്ക്കും അദ്ദേഹത്തിന്റെ മകനും കറുത്ത നിറമാണ് എന്നാൽ അവരുടെ സിനിമകളിൽ വെളുത്ത നിറമുള്ള ഉത്തരേന്ത്യൻ നടിമാരെ കൊണ്ടുവരുന്നുവെന്നും കസ്തൂരി പറഞ്ഞു. ശങ്കർ കാലങ്ങളായി വിദേശത്ത് നിന്നുള്ള നടിമാരെ തന്റെ സിനിമകളിലേക്ക് കൊണ്ടുവരുന്നെന്നും കസ്തൂരി വിമർശിചിരുന്നു. സിനിമാ രം​ഗത്ത് മീ ടൂ ആരോപണം ശക്തമായ ഘട്ടത്തിലും കസ്തൂരി തുറന്ന് പറച്ചിലുകൾ നടത്തി. പുരുഷാധിപത്യത്തിന് വഴങ്ങാത്തതിന്റെ പേരിൽ പല സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കി.എന്നും  പ്രത്യേകിച്ചും ഒരു നടൻ അദ്ദേഹത്തിന്റെ ആവശ്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ തന്നോട് പ്രതികാരം ചെയ്തുവെന്നും കാത്തൂരി പറഞ്ഞിരുന്നു . സിനിമകൾ നഷ്ടപ്പെടാൻ ഇത് കാരണമായെന്നും കസ്തൂരി തുറന്നടിച്ചു. മലയാളികള്‍ക്കും ഏറെ സുപരിചിതയായ നടിയാണ് കസ്തൂരി. അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി തിളങ്ങിയത് കസ്തൂരിയാണ്. ചക്രവര്‍ത്തി, അഗ്രജന്‍, രഥോത്സവം, മംഗല്യ പല്ലക്ക്, സ്നേഹം, പഞ്ചപാണ്ഡവര്‍ എന്നിവയാണ് കസ്തൂരി അഭിനയിച്ച മറ്റ് മലയാള ചിത്രങ്ങള്‍. 2002 ൽ പുറത്തിറങ്ങിയ അഥീന എന്ന സിനിമയിലാണ് മലയാളത്തിൽ കസ്തൂരി അവസാനമായി അഭിനയിച്ചത്. 2019 ൽ ബി​ഗ് ബോസ് തമിഴ് ഷോയിൽ മത്സരാർത്ഥിയായി കസ്തൂരി എത്തിയിരുന്നു.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

27 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

47 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago