നിനക്ക് മണിക്കൂറിന് 5000 കിട്ടുന്നില്ലേ ; കസ്തൂരിയുടെ വായടപ്പിച്ച് ആരാധകർ

പലപ്പോഴും വിവാദങ്ങളില്‍ അകപ്പെടുന്ന നടിയാണ് കസ്തൂരി. സിനിമകളിലൂടെ നേടിയതിനേക്കാള്‍ ജനശ്രദ്ധ വിവാദങ്ങളിലൂടെയാണ് കസ്തൂരിക്ക് ലഭിച്ചത് എന്ന് പറയാം. സമകാലിക സംഭവങ്ങളില്‍ തന്റെ അഭിപ്രായം തുറന്നടിക്കാൻ കസ്തൂരി മടിക്കാറില്ല. കഴിഞ്ഞ ദിവസം തന്റെ അഭിപ്രായ പ്രകടനത്തിലൂടെ ഒരു പ്രശ്നത്തിനും കസ്തൂരി ഇപ്പോൾ തിരി കൊളുത്തി വിട്ടിട്ടുണ്ട്. ബിഗ് ബോസ് തമിഴിന്റെ പുതിയ സീസണിനെതിരെ ന‌ടി സംസാരിച്ചതാണ് വിവാദത്തിന് കാരണമായത്. ഷോ കാണാറുണ്ടോ എന്ന് സോഷ്യല്‍ മീഡിയയില്‍ വന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. ഇല്ലെന്ന് മറുപടി നല്‍കിയ നടി ഇതിന്റെ കാരണവും വിശദീകരിച്ചു. കുറേ ആളുകളെ ഒരു വീട്ടിലാക്കി അവരുടെ ആര്‍ട്ടിഫിഷ്യല്‍ ഫീലിംഗ്സ് കാണാൻ താല്‍പര്യമില്ല. അത്തരം ഷോകള്‍ ഞാൻ ശ്രദ്ധിക്കാറില്ല. എനിക്കതിന് സമയം ഇല്ല. കുടുംബവും ജോലിയും ഉത്തരവാദിത്തങ്ങളുമുണ്ടെന്നും കസ്തൂരി അഭിപ്രായപ്പെട്ടു. ഈ വാക്കുകള്‍ കസ്തൂരിയുടെ വിമര്‍ശകര്‍ക്ക് ഇഷ്‌ടപ്പെട്ടില്ല. ബിഗ് ബോസിന്റെ മൂന്നാം സീസണില്‍ കസ്തൂരിയും മത്സരാര്‍ത്ഥിയായി എത്തിയതാണ്. 63ാം ദിവസമാണ് ന‌ടി പുറത്തായത്. ഷോയില്‍ പങ്കെ‌ടുത്ത പണവും വാങ്ങിപ്പോയ കസ്തൂരി ഇപ്പോള്‍ ഇങ്ങനെ പറയുന്നതെന്തിനാണെന്ന് ചോദിച്ചാണ് കുറ്റപ്പെടുത്തലുകള്‍. ചിലര്‍ നടിയെ അധിക്ഷേപിക്കുകയും ചെയ്തു. നിനക്ക് മണിക്കൂറിന് 5000 കിട്ടുന്നില്ലേ എന്നാണ് ഒരാളുടെ കമന്റ്. ഇതിന് തക്കതായ മറുപടി കസ്തൂരി നല്‍കി. വീട്ടുകാര്‍ ഇങ്ങനെയാണോ നിന്നെ വളര്‍ത്തിയതെന്നാണ് കസ്തൂരി ഇയാളോട് തിരിച്ച്‌ ചോദിച്ചത്. കസ്തൂരിയെ അനുകൂലിച്ചും കുറ്റപ്പെടുത്തിയും നിരവധി കമന്റുകള്‍ വരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് തമിഴിന്റെ ഏഴാം എപ്പിസോഡ് സംപ്രേഷണം തുടങ്ങിയത്. കൂള്‍ സുരേഷ്, രവീണ ദാഹ, പ്രദീപ് ആന്റണി, ജോവിക വിജയകുമാര്‍ തുടങ്ങിയവരാണ് പുതിയ സീസണിലെ മത്സരാര്‍ത്ഥികള്‍. മുൻ സീസണുകളിലെ പോലെ തന്നെ കമല്‍ ഹാസനാണ് ഇത്തവണയും ഷോയു‌ടെ അവതാരകൻ. സംപ്രേഷണം തുടങ്ങി കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബിഗ് ബോസ് പ്രേക്ഷക ശ്രദ്ധ നേടി.

മുഹമ്മദ് അസീമാണ് ഷോയുടെ ആറാം സീസണില്‍ വിജയിയായത്. തെലുങ്കിലും ബിഗ് ബോസിന്റെ ഏഴാം സീസണ്‍ നടന്ന് കൊണ്ടിരിക്കുകയാണ്. നാഗാര്‍ജുന ആണ് ഷോയുടെ അവതാരകൻ. കന്നഡയില്‍ സുദീപും ഹിന്ദിയില്‍ സല്‍മാൻ ഖാനും ബിഗ് ബോസിന്റെ അവതാരകരാണ്. മലയാളത്തില്‍ മോഹൻലാല്‍ നയിക്കുന്ന ബിഗ് ബോസിന്റെ ആറാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അഖില്‍ മാരാറാണ് ആറാം സീസണില്‍ വിജയിയായത്. സിനിമകള്‍ക്ക് പുറമെ സീരിയലുകളിലും മറ്റ് ‌ടെലിവിഷൻ ഷോകളിലും കസ്തൂരി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കസ്തൂരിയുടെ  ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം കാരണം തമിഴകത്തെ സൂപ്പര്‍ താരങ്ങളായ രജിനികാന്തിന്റെയും അജിത്തിന്റെയും ആരാധകര്‍ കസ്തൂരിക്കെതിരെ വ്യാപക സൈബര്‍ ആക്രമണം നടത്തിയ ഒരു ഘട്ടവും ഉണ്ടായിരുന്നു. രജിനികാന്തിന്റെ രാഷ്ട്രീയ നീക്കങ്ങളെ ചോദ്യം ചെയ്തതാണ് നടന്റെ ആരാധകരെ പ്രകോപിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഒരു അജിത്ത് ആരാധകൻ മോശം കമന്റ് ഇട്ടതിന് ഡേര്‍ട്ടി അജിത്ത് ഫാൻസ് എന്ന ഹാഷ്‌ടാഗില്‍ സോഷ്യല്‍ മീഡിയ ക്യാമ്ബയിൻ കസ്തൂരി നടത്തി. ഇതിന് പകരം ഡേര്‍ട്ടി കസ്തൂരി ആന്റി എന്ന പേരില്‍ മറ്റാെരു ക്യാമ്പയിനുമായി അജിത്ത് ആരാധകരും രംഗത്ത് വന്നു. നയൻതാര വാ‌ടക ഗര്‍ഭ ധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളെ സ്വീകരിച്ചതിലും കസ്തൂരി തന്റെ എതിര്‍പ്പറിയിച്ച് രംഗത്ത് വന്നിരുന്നു. വിവാദങ്ങള്‍ തുടരെ തുടരെ വരുമ്പോഴും ഇതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോവുകയാണ് കസ്തൂരി.

Sreekumar

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

12 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

14 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

14 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

14 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

14 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

15 hours ago