‘സിനിമാ മേഖലയിലെ തൊടലും പിടിക്കലും’ ; ‘ഞാനും അത് അനുഭവിച്ചിട്ടുണ്ടെ’ന്ന് കാതൽ ശരണ്യ

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ ഗ്ലാമർ വേഷങ്ങളിലൂടെ തമിഴ് സിനിമയിൽ തരംഗം തീർത്ത നടിയാണ് വിചിത്ര. ബിഗ് ബോസ് വേദിയിൽ വെച്ച് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ നടത്തി തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് വിചിത്ര. കഴിഞ്ഞ ദിവസം സിനിമ മേഖലയിൽ നിന്നും താൻ നേരിട്ട ഒരു ദുരനുഭവം വിചിത്ര വെളിപ്പെടുത്തിയിരുന്നു. 2001ൽ ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു പ്രശസ്ത തെലുങ്ക് നടനും സ്റ്റണ്ട് മാസ്റ്ററും തന്നെ അപമാനിച്ചുവെന്നാണ് വിചിത്ര പറഞ്ഞത്. ഈ ഒരു ആരോപണ വാർത്ത പ്രചരിച്ചതിനു പിന്നാലെ നിരവധി പേർ വിചിത്രയ്ക്ക് എതിരെയും രംഗത്തെത്തി. ഇരുപത് വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യം ഇത്രയും നാൾ പറയാതെ ഇപ്പോൾ പറഞ്ഞതിൽ മറ്റെന്തോ ഉദ്ദേശമുണ്ടെന്നായിരുന്നു വിമർശനം. എന്നാൽ ഇപ്പോഴിതാ ആ വിമർശനങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി കാതൽ ശരണ്യ. തന്നെ പോലെ അധികം അറിയപ്പെടാത്ത നടിമാർ തുടക്ക കാലത്ത് അത്തരം ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടെന്ന് ശരണ്യ പറയുന്നു. ‘ഞാനും അത് അനുഭവിച്ചിട്ടുണ്ട്.

സിനിമയിൽ അഭിനയിക്കാൻ അവസരത്തിനായി കാത്തിരിക്കുന്ന സമയത്ത് ഇതുപോലെ ഒരുപാട് മോശം അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. നമ്മൾ ഒന്നുമല്ലാത്തതിനാൽ അതിനെ കുറിച്ച് നമ്മൾ പുറത്തു പറഞ്ഞാൽ ഒന്നും സംഭവിക്കില്ല. പേരും പ്രശസ്തിയും അധികാരവും ഉണ്ടെങ്കിൽ മാത്രമേ നമ്മോട് ചെയ്യുന്ന അനീതിയെക്കുറിച്ച് നമുക്ക് തുറന്നു പറയാൻ കഴിയൂ. 22 വർഷത്തിന് ശേഷം വിചിത്ര അതിനെക്കുറിച്ച് സംസാരിച്ചത് അങ്ങനെയാണ്. അവർ ഇപ്പോൾ അത് പറഞ്ഞതിൽ തെറ്റില്ല. ഇത്രയും വർഷങ്ങൾക്ക് ശേഷമാണെങ്കിലും അയാൾ തന്നോട് ചെയ്ത അനീതിയെക്കുറിച്ച് സംസാരിച്ചത് അഭിനന്ദനാർഹമായ കാര്യമാണ്. ഇത്രയും വർഷമായിട്ടും പറയാതിരുന്നത് എന്തുകൊണ്ടാണെന്ന് ചിലർ ചോദിക്കുന്നു. അന്ന് ഇതൊക്കെ പറഞ്ഞാൽ ചിലപ്പോൾ ആരും കേൾക്കുക പോലുമില്ല. ഇത് നിങ്ങൾ തിരഞ്ഞെടുത്ത മേഖലയാണ് ഇവിടെ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ചിലർ വളരെ നിസാരമാക്കി പറയും. ഒരു കാര്യം കൂടി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ പ്രശ്നം സിനിമാ മേഖലയിൽ മാത്രമല്ല പല മേഖലകളിലും ഉണ്ട്,’ ശരണ്യ പറഞ്ഞു. ‘ഒരു റൊമാന്റിക് ചിത്രത്തിലൂടെയാണ് ഞാൻ സിനിമയിലേക്ക് വന്നത്. അതിനു ശേഷം പറന്മൈ എന്ന സിനിമയിൽ അഭിനയിച്ചു. ഞാൻ ഒരിക്കലും ആ സിനിമ മറക്കില്ല. ആ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് വളരെ സുരക്ഷിതത്വം തോന്നി. അതുപോലുള്ള നല്ല അനുഭവങ്ങൾ തന്ന സിനിമാ പ്രവർത്തകർ ഇവിടെ ഉണ്ട്.

എന്നാൽ മോശം അനുഭവങ്ങൾ നൽകിയവരും ഉണ്ട്,’ ശരണ്യ കൂട്ടിച്ചേർത്തു. അതേസമയം മലയാളത്തിലടക്കം ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുള്ള താരം നിലവിൽ ബിഗ് ബോസ് തമിഴിലെ മത്സരാർത്ഥിയായി തിളങ്ങി നിൽക്കുകയാണ്. ഏറെക്കാലമായി സിനിമയിൽ നിന്നൊക്കെ വിട്ടു നിൽക്കുന്ന നടി അടുത്തിടെയാണ് ടെലിവിഷൻ പരിപാടികളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. അതിനു പിന്നാലെ ആയിരുന്നു ബിഗ് ബോസിലേക്കുള്ള വരവ്. സിനിമാ മേഖലയിൽ നിന്നുമുള്ള മോശം സംഭവത്തോടെയാണ് താന്‍ അഭിനയം നിര്‍ത്തിയതെന്നും വിചിത്ര ബിഗ് ബോസ്സ് വേദിയിൽ  പറഞ്ഞിരുന്നു. വിചിത്രയുടെ വെളിപ്പെടുത്തൽ ബിഗ് ബോസിന് അകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. വിചിത്രയുടെ വെളിപ്പെടുത്തലിൽ നടന്റെയോ സ്റ്റണ്ട് മാസ്റ്ററുടെയോ പേരോ വിവരങ്ങളോ ഉണ്ടായിരുന്നില്ലെങ്കിലും വിചിത്ര പറഞ്ഞ കാര്യങ്ങൾ വെച്ച് നടൻ ബാലകൃഷ്ണയാണെന്നും സ്റ്റണ്ട് മാസ്റ്റർ എ.വിജയ് ആണെന്നും സോഷ്യൽ മീഡിയയിൽ  വാർത്തകൾ പ്രചരിക്കുന്നുണ്ട്.

Sreekumar

Recent Posts

മുൻപ് താൻ പല ബന്ധങ്ങളിലും ചാടിവീണിട്ടുണ്ട്! പണത്തിന്റെ കാര്യത്തിൽ അവർ എന്നെ ചതിച്ചു,ഓവിയ

മലയാളത്തിലും, തമിഴിലും ഒരുപോലെ സാനിധ്യം അറിയിച്ച നടിയാണ് ഓവിയ, അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തന്റെ റിലേഷന്‍ഷിപ്പുകളെ കുറിച്ച്  നടി…

8 mins ago

തന്റെ സങ്കൽപ്പത്തിലെ പെൺകുട്ടിയെക്കുറിച്ച് മനസ്സ് തുറന്ന് അർജുൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷവും ആരാധകർക്ക് അറിയേണ്ടത് അർജുന്റേയും ശ്രീതുവിന്റെയും വിശേഷങ്ങൾ ആണ്. രണ്ട് പേരും തമ്മിൽ പ്രണയത്തിലാണോ, ബിഗ്ഗ്‌ബോസ്…

17 mins ago

നയൻതാര അല്ലു അർജുനെ അപമാനിച്ചോ? യഥാർത്ഥ പ്രശ്നം?

അല്ലു അർജുനും നയൻതാരയും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും, ഒരു അവാർഡ്ദാനച്ചടങ്ങിനിടെ ഉണ്ടായ നയൻതാരയുടെ പെരുമാറ്റം ആണ് ഈ പ്രശ്നങ്ങൾക്ക്…

28 mins ago

തന്റെ ആദ്യ പ്രണയം തുറന്നു പറഞ്ഞു ഷംന കാസിം

മലയാളികളുടെ പ്രിയ നടിയാണ് ഷംന കാസിം. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.…

40 mins ago

സിനിമാക്കാരന് താമസിക്കാൻ വീടില്ല എന്ന് അവർ തറപ്പിച്ച് പറഞ്ഞു, ശ്രീകാന്ത്

തെന്നിന്ത്യൻ സിനിമാലോകത് ഒരുക്കിലാത്ത സെൻസേഷൻ ആയ താരമാണ് ശ്രീകാന്ത്. എന്നാൽ 2010 മുതൽ നിങ്ങോട്ട് ശ്രീകാന്തിന് കരിയറിൽ വീഴ്ച സംഭവിച്ചു.…

48 mins ago

അസുഖം മറച്ചുവെച്ച് ​ഗെയിം കളിച്ച് സർവൈവ് ചെയ്ത സിജോ കാട്ടുതീയല്ല കൊടുങ്കാറ്റാണ്

സിജോ ജോൺ എന്ന യുട്യൂബറുടെ ജീവിതം തന്നെ മാറി മറിഞ്ഞത് ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ…

57 mins ago