പ്രേക്ഷകർ നെഞ്ചേറ്റിയ ‘കാതൽ ദി കോർ’ ; കൂടുതൽ തീയറ്ററുകളിലേക്ക്

മലയാളി സിനിമാപ്രേമികളില്‍ റിലീസിനുമുന്‍പ് വലിയ ആകാംക്ഷ സൃഷ്ടിച്ച ചിത്രമായിരുന്നു മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം നിര്‍വ്വഹിച്ച കാതല്‍. കഴിഞ്ഞ വര്ഷം ചിത്രീകരണം പൂർത്തിയാക്കിയ സിനിമ  കാത്തിരിപ്പിനൊടുവില്‍ നവംബർ 23നാണു  തിയറ്ററുകളിലെത്തിയത്. ഈ അവസരത്തിൽ സിനിമയെയും മമ്മൂട്ടിയെയും പ്രശംസിച്ച് കൊണ്ട് രം​ഗത്ത് എത്തിയിരിക്കുകയാണ് തമിഴ് മാധ്യമപ്രവർത്തകൻ വിശൻ വി. തങ്ങളുടെ താരങ്ങൾ കോടി ക്ലബ്ബിലേക്ക് പോയ്ക്കൊണ്ടിരിക്കുമ്പോൾ മമ്മൂട്ടി വ്യത്യസ്ത തേടി പോകുകയാണെന്ന് വിശൻ പറയുന്നു ‘ഇത്  കാതൽ. നമ്മുടെ മുൻനിര താരങ്ങൾ 500 കോടിയും 1000 കോടിയും ലക്ഷ്യമാക്കി സഞ്ചരിക്കുമ്പോൾ അയൽ സംസ്ഥാനത്തിലെ മഹാനായ കലാകാരൻ മമ്മൂട്ടി സ്‌ക്രീനിൽ വ്യത്യസ്തമായെന്തോ  അവതരിപ്പിക്കുകയാണ്!!! സിനിമ കണ്ടിട്ട് സമയം കുറെ കഴിഞ്ഞു. എന്നിട്ടും ആ ഞെട്ടലും ആശ്ചര്യവും കുറഞ്ഞിട്ടില്ല. സിനിമ ഒടിടിയിൽ റിലീസ് ചെയ്യുന്നത് വരെ കാത്തിരിക്കരുത്. കഴിയുമെങ്കിൽ ഉടൻ തിയറ്ററിൽ കാണൂ’, എന്നാണ് വിശൻ കുറിച്ചത്. കുറിപ്പിനൊപ്പം മമ്മൂട്ടിയുടെ ക്യാരക്ടർ ലുക്കും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

മലയാളത്തിന്‍റെ ബിഗ് സ്ക്രീനിനെ ഞെട്ടിക്കുന്ന ചിത്രം എന്നാണ്  ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം വന്ന പ്രേക്ഷകാഭിപ്രായം. പ്രീ റിലീസ് ബുക്കിംഗില്‍ വലിയ ഓളം സൃഷ്ടിക്കാതിരുന്ന ചിത്രത്തിന് പക്ഷേ ചിത്രം നല്ല അഭിപ്രായം നേടിയതോടെ മികച്ച ബുക്കിംഗ് ലഭിച്ചു.  റിലീസിന്‍റെ രണ്ടാം ദിനത്തില്‍ തിയറ്റര്‍ കൗണ്ട് കൂട്ടിയിരുന്നു കാതൽ ത് കോർ . കേരളത്തില്‍ 150 തിയറ്ററുകളിലായിരുന്നു റിലീസെങ്കില്‍ 25 തിയറ്ററുകളിലേക്കുകൂടി എത്തിയിരിക്കുകയാണ് ചിത്രം. അതായത് ചിത്രത്തിന്‍റെ കേരളത്തിലെ സ്ക്രീന്‍ കൗണ്ട് ഇപ്പോള്‍ 175 ആണ്. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ  മറ്റൊരു ഹിറ്റാകും കാതൽ എന്ന് ഏതാണ്ട്വ്യക്തമായിരുന്നു. ഒപ്പം മികച്ച മൗത്ത് പബ്ലിസിറ്റിയും. തുടർന്ന്  നടന്ന ഷോകളിൽ എല്ലാം മികച്ച ബുക്കിംഗ് ആണ് നടന്നത്. ഭൂരിഭാ​ഗം തിയറ്ററിലും ഹൗസ് ഫുൾ ഷോകളും. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യദിനം കാതൽ നേടിയത് 1.05 കോടിയാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു. രണ്ടാം ദിനത്തിലാകട്ടെ 1.18 കൊടിയും നേടി.അനഗ്നെ രണ്ടു ദിവസവും കൂടി 2 .23 കോടിയാണ് കാതൽ ത് കോർനേടിയത് .  റിലീസ് ദിവസം മോണിങ് ഷോകളില്‍ നിന്നാകെ 21.98% ഒക്യുപന്‍സി നേടാനായി.ആഫ്റ്റര്‍നൂണ്‍ ഷോകള്‍ക്ക് 13.50%, ഈവനിംഗ് ഷോകള്‍ക്ക് 28.42%,നൈറ്റ് ഷോകള്‍ക്ക് 41.95% എന്നിങ്ങനെ ആയിരുന്നു തിയറ്ററുകളിലെ ഒക്യുപന്‍സി. അതേസമയം ഇന്ത്യൻ പനോരമയിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു.

ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് മേളയിൽ ലഭിച്ചത്. നിറഞ്ഞസദസ്സിൽ നിറകയ്യടികളോടെയാണ് ഐഎഫ്എഫ്ഐ പ്രേക്ഷകർ മമ്മൂട്ടി-ജിയോ ബേബി ചിത്രത്തെ വരവേറ്റത്.  പ്രമേയം കൊണ്ടും കഥ പറയുന്ന രീതികൊണ്ടും കാതൽ മികച്ച ചിത്രമായി  നിലനിൽക്കുന്നു എന്നാണ് പ്രേക്ഷക പ്രതികരണം. അതേസമയം ചിത്രം പ്രദർശിപ്പിക്കുന്നതിന് ഖത്തർ കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിരുന്നു. കാതലിന്റെ ഉള്ളടക്കത്തെ തുടർന്നാണ് വിലക്കേർപ്പെടുത്തയത്. ചിത്രത്തിലെ പ്രമേയം അറബ് രാജ്യങ്ങളുടെ മൂല്യങ്ങൾക്ക് വിരുദ്ധമായ ആശയമാണെന്ന വിലയിരുത്തലിൽ ആയിരുന്നു ഇത്. ഖത്തർ കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ സെൻസർ ബോർഡുകളാണ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചത്. ഒമാൻ, ബഹറിൻ തുടങ്ങിയ രാജ്യങ്ങളിലെ സെൻസർ ബോർഡുകളും പ്രദർശിപ്പിക്കാൻ അനുമതി നൽകിയിരുന്നില്ല. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവന്‍ ചര്‍ച്ച സൃഷ്ടിച്ച ജിയോ ബേബി ഇത്തവണയും മികച്ച പ്ലോട്ടുമായാണ് എത്തിയിരിക്കുന്നത്. സ്വവര്‍ഗാനുരാഗമാണ് ചിത്രത്തിന്‍റെ പ്രമേയം. ഈ ഒരു പ്രമേയത്തെ മുൻനിർത്തി സങ്കടിത ആക്രമണവും ചിത്രത്തിന് നേരെ ഉണ്ടാകുന്നുണ്ട്.  എന്തായാലും  തങ്ങളുടെ ബാനറില്‍ എത്തുന്ന ചിത്രങ്ങള്‍ മിനിമം ഗ്യാരന്‍റി ഉള്ളതായിരിക്കുമെന്ന് മമ്മൂട്ടി കമ്പനി ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് കാതലിലൂടെ. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്കറിയയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കന്‍, കലാസംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊടുത്താസ്, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, സൗണ്ട് ഡിസൈന്‍ ടോണി ബാബു എംപിഎസ്ഇ, വരികള്‍ അന്‍വര്‍ അലി, ജാക്വിലിന്‍ മാത്യു എന്നിവരുടെതാണ്.

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

9 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

11 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

11 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

13 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

15 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

16 hours ago