ഹൃദയഹാരിയായ ഗാനങ്ങളുമായി പുള്ളുവത്തി മായമ്മയുടെ സംഭവബഹുലമായ കഥ; ജൂൺ ഏഴിന് എത്തും

Follow Us :

ഗ്രാമീണ പശ്ചാത്തലത്തിൽ ഹൃദയഹാരിയായ ഗാനങ്ങളുമായി പുള്ളുവത്തി മായമ്മയുടെ സംഭവബഹുലമായ കഥ പറയുന്ന ചിത്രമാണ് മായമ്മ. രമേഷ് കുമാർ കോറമംഗലം കഥ, തിരക്കഥ, ഗാനരചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഛായാഗ്രഹണം നവീൻ കെ സാജ്, സംഗീതം രാജേഷ് വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിൽ കഴക്കൂട്ടം. പുണർതം ആർട്സ് ഡിജിറ്റൽ, ദീപ എൻ പി ആണ് നിർമ്മാണം.

മായമ്മ എന്ന ശക്തമായ കഥാപാത്രത്തെ അങ്കിത വിനോദ് അവതരിപ്പിക്കുന്നു. ജയന്തൻ നമ്പൂതിരിയായി അരുൺ ഉണ്ണി വേഷമിടുന്നു കൂടാതെ സംവിധായകൻ വിജി തമ്പി, കൃഷ്ണപ്രസാദ്, ജയൻ ചേർത്തല, പൂജപ്പുര രാധാകൃഷ്ണൻ, ബിജു കലാവേദി, പി ജെ രാധാകൃഷ്ണൻ, ബാബു നമ്പൂതിരി, ബാബു ജോയ്, ശ്രീകാന്ത്, ജീവൻ ചാക്ക, സുമേഷ് ശർമ, ശശിധരൻ ചാലക്കുന്ന്, ഇന്ദുലേഖ, കെപിഎസി ലീലാമണി, ആതിര സന്തോഷ്, രാഖി മനോജ്, കൂടാതെ ബേബി അഭിസ്ത, ബേബി അനന്യ, മാസ്റ്റർ അമൽ പോൾ എന്നിവരും അഭിനയിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രാജശേഖരൻ നായർ, ശബരിനാഥ്, വിഷ്ണു, ഗണേഷ് പ്രസാദ്, ഗിരീഷ് എന്നിവരാണ്. എഡിറ്റർ അനൂപ് രാജ്, കോസ്റ്റ്യൂംസ് ബിജു മങ്ങാട്ടുകോണം, മേക്കപ്പ് ഉദയൻ നേമം, ആർട്ട് അജി പൈച്ചിറ, അസോസിയേറ്റ് ഡയറക്ടർ റാഫി പോത്തൻകോട്, കൊറിയോഗ്രാഫി രമേഷ്, പ്രൊഡക്ഷൻ കൺട്രോളർ അജയഘോഷ് പറവൂർ. യോഗീശ്വര ഫിലിം അവതരിപ്പിക്കുന്ന ചിത്രം 72 ഫിലിം കമ്പനി ജൂൺ ഏഴിന് തിയേറ്ററുകളിൽ എത്തിക്കുന്നു. പിആർഒ അജയ് തുണ്ടത്തിൽ, എം കെ ഷെജിൻ.