കഴിഞ്ഞ ദിവസമായിരുന്നു കത്രീന കൈഫിന്റേയും വിക്കി കൗശലിന്റേയും വിവാഹം. അത്യാഡംബരപൂര്‍വം നടത്തിയ വിവാഹത്തിന് മാധ്യമങ്ങള്‍ക്ക് പോലും പ്രവേശനം നിഷേധിച്ചിരിക്കുകയായിരുന്നു. ആമസോണ്‍ പ്രൈമിനാണ് കത്രീനയുടെ വിവാഹവീഡിയോ വിറ്റത്. എണ്‍പത് കോടിയാണ് വിവാഹവീഡിയോക്ക് ലഭിച്ചത്. സബ്യസാചി ഡിസൈന്‍ ചെയ്ത ലെഹങ്കയും ആഭരണങ്ങളുമായിരുന്നു കത്രീന വിവാഹത്തിനായി അണിഞ്ഞത്.
ഇരുവരും പ്രണയത്തില്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ കുറച്ച് കാലമായി ഗോസിപ്പ് കോളങ്ങളില്‍ സജീവമായിരുന്നു. എന്നാല്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ വിക്കിയും കത്രീനയും കൂട്ടാക്കിയിരുന്നില്ല. മുന്‍പ് സല്‍മാന്റേയും രണ്‍ബീറിന്റേയും കാമുകിയായിരുന്നു കത്രീന കൈഫ്. ഇപ്പോഴിതാ മുന്കാമുകന്മാര് കത്രീനയ്ക്ക് നല്കിയ വിവാഹസമ്മാനം കണ്ടാണ് ആരാധകര്‍ മൂക്കത്ത് വിരല്‍ വച്ച് പോയത്.
കത്രീയുടെ മുന്‍ കാമുകനും അടുത്ത സുഹൃത്തുമായ നടന് രണ്‍ബീര്‍ കപൂര്‍ 2.7 കോടിയുടെ ഡയമണ്ട് നെക്ലസ് ആണ് സമ്മാനിച്ചതെന്നാണ് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കത്രീനയുടെ മറ്റൊരു മുന്‍ കാമുകനും ബോളിവുഡിലെ സൂപ്പര്‍താരവുമായ സല്മാന് ഖാന് സമ്മാനിച്ചത് മൂന്ന് കോടി രൂപയുടെ റേഞ്ച് റോവര്‍ കാറും ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കത്രീനയും സല്‍മാനും വളരെ അടുത്ത സുഹൃത്തുക്കളാണ്. വിവാഹത്തിന് മുമ്പ് സല്മാന് ഖാനൊപ്പം ടൈഗര്‍ ത്രീയുടെ ചിത്രീകരണത്തിലായിരുന്നു കത്രീന.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…