വീണ്ടും ഡീപ് ഫേക്ക്!!! രശ്മികയുടെ വീഡിയോയ്ക്ക് പിന്നാലെ കത്രീന കൈഫും!! നടപടിയുമായി കേന്ദ്രം

തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബോളിവുഡ് ലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. താരങ്ങള്‍ എല്ലാം രശ്മികയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സമാന സംഭവത്തിന് ഇരയായിരിക്കുകയാണ് ബോളിവുഡ് താരം കത്രീന കൈഫും.

കത്രീനയുടെയും ഡീപ് ഫേക്ക് ഇമേജുകളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കത്രീനയുടെ ഏറ്റവും പുതിയ ചിത്രമായ ടൈഗര്‍ 3 യിലെ ലൊക്കേഷന്‍ ദൃശ്യങ്ങളാണ് എഐ ഉപയോഗിച്ച് ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കുന്നത്.

ടൈഗര്‍ 3 യിലെ നിര്‍ണായക രംഗങ്ങളില്‍ ഒന്നായ ബാത്ത് ടവല്‍ ഫൈറ്റിന്റെ ദൃശ്യങ്ങളാണ് ഡീപ് ഫേക്കിന് ഉപയോഗിച്ചിരിക്കുന്നത്. എഐ ഉപയോഗിച്ച് ടവല്‍ ഒഴിവാക്കിയ ശേഷം വെള്ള ബിക്കിനിയില്‍ നെക്ക് ലെസ് ആയി കത്രീന കൈഫിനെ ഡീപ് ഫേക് ആയി നിര്‍മിച്ചിരിക്കുകയാണ്.

നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഡീപ്ഫേക്കിനെതിരെ രംഗത്ത് എത്തിയത്. നേരത്തെ രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പുറത്തുവന്നതിന് പിന്നാലെ താരം തന്നെ ആശങ്കയറിയിച്ചിരുന്നു, സാറ പട്ടേലിന്റെ വീഡിയോയാണ് തല മാറ്റിയ രശ്മികയുടെതായി പ്രചരിപ്പിച്ചത്. വ്യാജ വീഡിയോ വേദനിപ്പിച്ചുവെന്നും ഭയപ്പെടുത്തിയെന്നും കൂടുതല്‍പ്പേര്‍ ഇരയാകുന്നതിന് മുമ്പ് ഒരു സമൂഹമെന്ന നിലയില്‍ പ്രശ്‌നത്തെ നേരിടണമെന്നും രശ്മിക പറഞ്ഞിരുന്നു.

അതേസമയം ഡീപ്ഫേക്ക് വിവാദം ശക്തമായതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്രം മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ട ബാധ്യത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. എഐ ഒരു മികച്ച ഉപകരണമാണ്, പക്ഷേ സ്ത്രീകളെ മോര്‍ഫ് ചെയ്യാന്‍ ഇത് ഉപയോഗിക്കുന്നത് തികച്ചും ക്രിമിനല്‍ കുറ്റമാണ്. വെറുപ്പ് തോന്നുന്നുവെന്ന് പ്രണീത് എന്നയാള്‍ എക്സില്‍ കുറിച്ചത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വ്യാജമായി നിര്‍മിക്കുന്ന ചിത്രങ്ങളോ വീഡിയോയോ ശബ്ദ ഫയലുകളെയോ ആണ് ഡീപ്ഫേക്ക് എന്ന് പറയുന്നത്. നിലവിലുള്ള ചിത്രങ്ങളോ വീഡിയോകളോ മറ്റൊരാളുടെത് ആക്കി മോര്‍ഫ് ചെയ്യുന്നതിനും ഈ ടൂള്‍ ഉപയോഗിക്കാന്‍ പറ്റും. കുറ്റകൃത്യങ്ങള്‍ക്കും ഇപ്പോള്‍ ഡീപ്ഫേക്ക് വീഡിയോകള്‍ ഉപയോഗിക്കുന്നുണ്ട്.

Anu

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago