Film News

ഭർത്താവ് ആ സത്യം തന്നിൽ നിന്നും മറച്ചു വെച്ച്! കാരണം അന്വേഷിച്ചത് ആറു മാസത്തിനു ശേഷം, വിവാഹജീവിതത്തെ കുറിച്ച് കവിത

തമിഴിലും ചില മലയാളസിനിമകളിലും അഭിനയിച്ച നടി കവിത ഇപ്പോൾ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, തന്റെ 21മത്തെ  വയസിൽ ആയിരുന്നു വിവാഹം നടന്നത്, താൻ സിനിമയിൽ അഭിനയിച്ച സമ്പാദ്യം മുഴുവൻ  തന്റെ വീട്ടുകാർ ആയിരുന്നു ഉപയോഗിച്ചത്, ബിസിനസ്സുകാരൻ ദാസ് രാജരാജനെ ആണ് കവിത വിവാഹം കഴിച്ചത്, തന്റെ വിവാഹത്തിന് മുൻപേ വീട്ടുകാർ ആയിരുന്നു തന്റെ സമ്പാദ്യം അനുഭവിച്ചത്, വിവാഹത്തിന് മുൻപേ അദ്ദേഹം തന്നോട് പറഞ്ഞു നീ സമ്പാദിച്ച ഒരു രൂപ പോലും തനിക്ക് വേണ്ടാന്ന്,

വിവാഹ ശേഷം താൻ രാജകിയമായി തന്നെയാണ് ജീവിച്ചത്. വിവാഹത്തിന് തന്നെ അദ്ദേഹമാണ് തനിക്ക് വേണ്ട സ്വർണ്ണവും, ചിലവും സാരിയുമെല്ലാം തന്നിരുന്നത്, അതിനു ശേഷമുള്ള ജീവിതം സുഖം സ്വസ്ഥം, ഗർഭിണി ആയിരിക്ക് ഒരു ഇൻകം ടാക്സ് റെയ്‌ഡ്‌ ഉണ്ടായി, അന്നദ്ദേഹം അവരോടു പറഞ്ഞത് എന്റെ ഭാര്യയെ വിഷമിപ്പിക്കരുത് നിങ്ങൾ എന്താണ് പരിശോധിക്കാൻ എത്തിയത് അത് ചെയ്യുക എന്ന്.

അദ്ദേഹം കൃത്യമായി ടാക്‌സുകൾ നല്കുന്നുണ്ടായിരുന്നു, അതുകൊണ്ട് വന്നവർ സോറി പറഞ്ഞു പോയി, ഭർത്താവ് വാങ്ങിച്ച മിക്ക പ്രോപർട്ടികളും തന്റെ പേരിൽ ആയിരുനുള്ളത്, പത്തുവർഷം നല്ലരീതിയിൽ പോയി, എന്നാൽ അദ്ദേഹത്തിന്റെ ബുസിനെസ്സുകളെ കുറിച്ച് വലിയ ധാരണ ഒന്നും എനിക്കില്ലായിരുന്നു.ഒരിക്കൽ അദ്ദേഹം കുഴഞ്ഞു വീണു ഹോസ്പിറ്റലിൽ എത്തിച്ചു ഞങ്ങൾ, അന്ന് കുട്ടികൾ ചെറുതാണ്, പിന്നീട് അദ്ദേഹം സുഖം പ്രാപിക്കുകയും ചെയ്യ്തു, എന്തുകൊണ്ടാണ് ഇങ്ങനെ കുഴുഞ്ഞു വീണതെന്ന് ഞാൻ ഒരു ആറുമാസത്തിനു ശേഷമാണ് ചോദിച്ചത്, അദ്ദേഹം എന്നിൽ നിന്നും ആ സത്യം ഒളിപ്പിച്ചു വെച്ച്, ഞാൻ കാരണം അന്വേഷിച്ചു , അ ദ്ദേഹത്തിന് 130 കോടി രൂപ നഷ്ട്ടം ഉണ്ടായി, ഞാൻ അറിഞ്ഞാൽ വിഷമിക്കും എന്ന് കരുതി ആണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു , പിന്നീട് ഞങ്ങൾ ഒരു വാടകവീട്ടിൽ ആയിരുന്നു താമസിച്ചത്, കവിത പറയുന്നു. കോവിഡ് മുഖേന ആയിരുന്നു കവിതയുടെ ഭർത്താവും മകനും മരിച്ചത്

 

Suji