സഹോദരിയെ വഴക്ക് പറഞ്ഞിട്ടാണ് ഞാൻ ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി പോകുന്നത്

മലയാള സിനിമയുടെ സ്വന്തം അമ്മയാണ് കവിയൂർ പൊന്നമ്മ. നിരവധി ചിത്രങ്ങളിൽ ആണ് താരം ഈ കാലയളവിനുള്ളിൽ അഭിനയിച്ചത്. എന്നാൽ അഭിനയിച്ചവയിൽ കൂടുതലും ‘അമ്മ വേഷങ്ങൾ ആയിരുന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളുടെയും ‘അമ്മ വേഷം ചെയ്യാൻ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കവിയൂർ പൊന്നമ്മ. അഞ്ഞൂറിൽ അധികം ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. വലിയ വട്ട പൊട്ടും ചിരിച്ച മുഖവും ആണ് എന്നും കവിയൂർ പൊന്നമ്മയുടെ ഹൈ ലൈറ്റ്. നിരവധി ചിത്രങ്ങളിൽ ആണ് താരം തന്റെ കഴിവ് തെളിയിരിച്ചിരിക്കുന്നതും. എന്നാൽ ബിഗ് സ്‌ക്രീനിൽ വിജയകരമായി മുന്നോട്ട് പോകുന്ന കവിയൂർ പൊന്നമ്മയ്ക്ക് ഓഫ് സ്ക്രീൻ ജീവിതത്തിൽ വേണ്ടത്ര വിജയം നേടാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

ഒരിക്കൽ താരത്തിന്റെ മകൾ ബിന്ദു അമ്മയെ കുറിച്ച് ഒരു പരുപാടിയിൽ പരാതി പറഞ്ഞിരുന്നു. ‘അമ്മ തനിക്ക് വേണ്ടി വേണ്ടത്ര സമയം ചിലവഴിച്ചില്ല എന്നും അമ്മയ്ക്ക് എന്നും അഭിനയം ആണ് വലുതു എന്നുമൊക്കെ ആയിരുന്നു ബിന്ദു പറഞ്ഞത്. എന്നാൽ ഇതിനു ഒരു ചിരി മാത്രമാണ് കവിയൂർ പൊന്നമ്മ നൽകിയത്. എന്നാൽ ഇപ്പോൾ തന്റെ സഹോദരിയെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് തന്റെ സഹോദരിയുടെ മരണം എന്നാണ് കവിയൂർ പൊന്നമ്മ പറയുന്നത്. ഒരു അസുഖവും അവൾക്ക് ഇല്ലായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് തനിക്ക് ഇപ്പോഴും അറിയില്ല.

അവൾ മരിക്കുമ്പോൾ ഞാൻ ഋഷികേശിൽ ആയിരുന്നു. വടക്കുംനാഥൻ സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടിയാണ് അവിടേക്ക് പോയത്. ഷൂട്ടിങ്ങിന് പോകുന്നതിന് മുൻപ് ഞാൻ അവളെ എന്തിനോ വഴക്കും പറഞ്ഞിരുന്നു. എന്നാൽ ഞാൻ പോയി കഴിഞ്ഞു അത് പറഞ്ഞു അവൾ ഒരുപാട് കരഞ്ഞു എന്നൊക്കെ ഞാൻ പിന്നീടാണ് അറിയുന്നത്. പെട്ടന്ന് ആണ് അവൾക് അസുഖംവന്നത് . നാലഞ്ച് മാസമൊക്കെ അവൾ ആഹാരം കഴിക്കാതെ ഇരുന്നിരുന്നു. എന്തിനാണ് അവൾ അങ്ങനെ ചെയ്തത് എന്ന് ആർക്കും അറിയില്ല. അമൃതയിൽ ആയിരുന്നു അവൾ രണ്ടാഴ്ച കാലം. ചെയ്യാൻ പറ്റുന്നത് ഒക്കെ ചെയ്തുനോക്കി . എന്നിട്ടും അവളെ രക്ഷിക്കാൻ ആയില്ല എന്നുമാണ് കവിയൂർ പൊന്നമ്മ പറഞ്ഞത്.

Devika

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

6 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

8 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

8 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

9 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

10 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

12 hours ago