പ്രിയപ്പെട്ട മീനൂട്ടിക്ക് ജന്മദിനാശംസകള്‍!!! പിറന്നാള്‍ ആഘോഷമാക്കി കാവ്യ

മലയാളത്തിലെ ആരാധകരേറെയുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സിനിമാ താരമല്ലെങ്കിലും ആരാധകര്‍ക്ക് പ്രിയപ്പെട്ടയാളാണ് മീനൂട്ടി. വിശേഷങ്ങളറിയാനും ആരാധകര്‍ കാത്തിരിപ്പിലാണ്. ഇപ്പോഴിതാ മീനൂട്ടിയുടെ പിറന്നാള്‍ സന്തോഷമാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. മീനൂട്ടിയ്ക്ക് പിറന്നാള്‍ ആശംസിച്ചിരിക്കുകയാണ് കാവ്യാ മാധവന്‍.

ദിലീപിനും മഹാലക്ഷ്മിക്കുമൊപ്പം മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രം പങ്കുവച്ചിട്ടുണ്ട് കാവ്യ. ‘പ്രിയപ്പെട്ട മീനൂട്ടിക്ക് ജന്മദിനാശംസകള്‍ നേരുന്നു’, എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം കാവ്യാ മാധവന്‍
കുറിച്ചത്.

മീനാക്ഷി സഹോദരി മഹാലക്ഷ്മിയെ കൊഞ്ചിയ്ക്കുന്ന ചിത്രങ്ങളും കാവ്യ പങ്കിട്ടിട്ടുണ്ട്. മീനാക്ഷിയുടെ 24-ാം ജന്മദിനമാണ്. ചെന്നൈയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ മീനാക്ഷി ഇപ്പോള്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്. അഭിനയത്തോടല്ല, ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകള്‍ക്ക് താല്‍പര്യമെന്ന് ദിലീപ് മുന്‍പ് വ്യക്തമാക്കിയിരുന്നു.

ദിലീപു കാവ്യയും വിവാഹിതരായ ശേഷം മീനാക്ഷിയെ സ്വന്തം മകളെപ്പോലെയാണ് കാവ്യാ മാധവന്‍ ചേര്‍ത്തുപിടിക്കുന്നത്. സന്തോഷകരമായ നിമിഷങ്ങള്‍ മീനാക്ഷിയോടൊപ്പം ചെലവഴിക്കുന്ന ചിത്രങ്ങള്‍ കാവ്യ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. മീനാക്ഷിയും കാവ്യയോടൊപ്പമുള്ള ചിത്രങ്ങള്‍ ആണ് പങ്കിടാറുണ്ട്. മഹാലക്ഷ്മി എത്തിയ ശേഷവും കുഞ്ഞനുജത്തിയെ കൊഞ്ചിക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. മീനാക്ഷിയുടെ പിറന്നാള്‍ ദിവസം അനുജത്തി മഹാലക്ഷ്മിയെ കെട്ടിപ്പിടിച്ചിരിക്കുന്ന മീനാക്ഷിയുടെ ഒരുപിടി ചിത്രങ്ങളാണ് കാവ്യാ മാധവന്‍ പിറന്നാള്‍ ആശംസയോടൊപ്പം പങ്കുവച്ചിരിക്കുന്നത്.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

28 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

48 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago