‘അമ്മവേഷങ്ങളില്‍ തിരിച്ചു വന്നിരുന്ന രീതി മാറിയത് തീര്‍ച്ചയായും മഞ്ജു വാര്യരോടെയാണ്’

അജിത്ത് പ്രധാന വേഷത്തിലെത്തിയ തുനിവിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. അജിത്തിന്റെ അഭിനയത്തിനൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ മഞ്ജു വാര്യരുടേയും അഭിനയ മികവിനേയും പ്രേക്ഷകര്‍ പ്രശംസിക്കുന്നുണ്ട്. തുനിവില്‍ മാസ് പ്രകടനം കാഴ്ചവയ്ക്കുന്ന നടിയുടെ സ്‌ക്രീന്‍ പ്രസന്‍സിനും ഫൈറ്റിനുമാണ് ആരാധകര്‍ കയ്യടിക്കുന്നത്. ‘തലയ്ക്ക് ഒപ്പം തകര്‍ത്ത് തലൈവി’ എന്നാണ് സമൂഹമാധ്യമങ്ങള്‍ മഞ്ജു വാര്യരെ കുറിച്ച് പറയുന്നത്. ഇപ്പോഴിതാ മഞ്ജു വാര്യരെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ശോഭനയും, ഉര്‍വ്വശിയും, തങ്ങളുടെ രണ്ടാം വരവ് തിരഞ്ഞെടുക്കപ്പെട്ട കഥാപാത്രങ്ങളിലൂടെ ഭംഗിയാക്കുമ്പോള്‍, മഞ്ജു വാര്യര്‍ തന്റെ തിരിച്ചു വരവ് തീര്‍ത്തും ആഘോഷിക്കുകയാണെന്ന് കാവ്യ ഭുവനേന്ദ്രന്‍ കുറിക്കുന്നു.

ആരാണ് മലയാളത്തിലെ ‘Lady Superstar’ ?
ഇന്നലെ നമ്മുടെ പേജില്‍ @അര്‍ച്ചന മഹേഷ് മഞ്ജു വാര്യര്‍ മലയാളത്തിന്റെ ‘Lady Superstar’ ആണെന്ന രീതിയില്‍ ഒരു പോസ്റ്റിട്ടിരുന്നു. കുറച്ചു മിനിറ്റുകള്‍ക്കും തന്നെ വലിയൊരു response ആ പോസ്റ്റിന് ലഭിച്ചു. comment ചെയ്തവരില്‍ ഭൂരിഭാഗം പേരും മഞ്ജു വാര്യരെ മലയാളത്തിന്റെ ‘Lady Superstar’ എന്ന് പറയുന്നത് ‘overrated’ ആയാണ് കണക്കാക്കുന്നത്.
ഒരു ശതാബ്ദത്തോടടുക്കുന്ന നമ്മുടെ മലയാള സിനിമാചരിത്രത്തില്‍ ആദ്യ നായിക പി. കെ.റോസി തുടങ്ങി സര്‍ഗ്ഗപ്രതിഭകളായ കുറെയേറെ നായികമാര്‍ നമുക്കുണ്ട് . ചിലര്‍ വെറും ഒരു ചിത്രത്തിലൂടെ തങ്ങളുടെ സ്ഥാനമുറപ്പിക്കുമ്പോള്‍, മറ്റ് ചിലര്‍ വളരേയധികം കഥാപാത്രങ്ങളിലൂടെ നമ്മളെ ഇന്നും വിസ്മയിപ്പിക്കുന്നു.
ബി. കെ. സരോജ, മിസ്സ് കുമാരി, പ്രേമ മേനോന്‍ തുടങ്ങി 1960കള്‍ വരെയുള്ള നായികമാരെ പറ്റി വളരെ പരിമിതമായ വിവരങ്ങളേ നമുക്കുള്ളൂ. വിജയശ്രീ (1969-1974 ), രാഗിണി (1950 -1976) , പദ്മിനി (1950 -1974) , ഷീല (1962 -1981) , ശാരദ (1966-1987) , ജയഭാരതി (1996-1983 ), വിധുബാല (1967 -1984) എന്നിവരാണ് മലയാളിയുടെ നായികസങ്കല്പത്തെ ആദ്യമായി രൂപപ്പെടുത്തിയതെന്ന് കരുതാം. ഇവരില്‍ പദ്മിനി, ഷീല, ശാരദ, ജയഭാരതി എന്നിവര്‍ ഒരിടവേളക്ക് ശേഷം തിരിച്ചു വരന്‍ ശ്രമിച്ചെങ്കിലും, ചെറിയ ‘അമ്മ വേഷങ്ങളില്‍ ഒതുങ്ങി പോവുകയായിരുന്നു.
1980 തുടങ്ങി 2000 വരെ ശോഭന, ഉര്‍വ്വശി, രേവതി, കാര്‍ത്തിക എന്നിവര്‍ മലയാളസിനിമക്കു മുതല്‍ക്കൂട്ടായ നായികാകഥാപാത്രങ്ങളെ സമ്മാനിക്കുകയായിരുന്നു. വളരെ ചുരുങ്ങിയ നാല് വര്‍ഷത്തിനുള്ളില്‍ ഇവര്‍ക്കൊപ്പം തന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു മഞ്ജു വാര്യരും ഈ കാലഘട്ടത്തില്‍ തന്റെ പേരെഴുതി ചേര്‍ത്തു. ശോഭനയും, ഉര്‍വ്വശിയും, തങ്ങളുടെ രണ്ടാം വരവ് തിരഞ്ഞെടുക്കപ്പെട്ട കഥാപാത്രങ്ങളിലൂടെ ഭംഗിയാക്കുമ്പോള്‍, മഞ്ജു വാര്യര്‍ തന്റെ തിരിച്ചു വരവ് തീര്‍ത്തും ആഘോഷിക്കുകയാണ്.
മുന്‍കാല നായികമാര്‍ അമ്മവേഷങ്ങളില്‍ തിരിച്ചു വന്നിരുന്ന രീതി മാറിയത് തീര്‍ച്ചയായും മഞ്ജു വാര്യരോടെയാണ്. How Old Are You? C / O സൈറ ബാനു, ഉദാഹരണം സുജാത, ആമി, അസുരന്‍, എന്നീ സിനിമകളിലൂടെ തന്റെ കഥാപാത്രങ്ങള്‍ക്ക് പ്രേക്ഷക മനസ്സില്‍ സ്ഥിരസ്ഥാനമാണ് മഞ്ജു വാരിയര്‍ നല്‍കിയിരിക്കുന്നത്. പ്രായപരിധിയില്ലാതെ കഴിഞ്ഞ ഒരു ദശാബ്ദമായി മഞ്ജു വാര്യര്‍ 25-ലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. റിലീസിനൊരുങ്ങിയിരിക്കുന്ന തുനിവ്, ആയിഷ എന്നീ ചിത്രങ്ങളുടെ trailers തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
2000-ലെ നായികമാരായ നവ്യ നായര്‍, മീര ജാസ്മിന്‍, ഭാവന, സംവ്രത സുനില്‍, എന്നിവര്‍ തങ്ങളുടെ തിരിച്ചു വരവിന് മഞ്ജു വാര്യര്‍ പ്രചോദനമായത് പല interviews-ലും പറഞ്ഞിട്ടുണ്ട്. പ്രേക്ഷകരെ മാത്രമല്ല തന്റെ സഹപ്രവര്‍ത്തകര്‍ക്ക് പോലും inspiration ആവുമ്പോഴാണ് ഒരു കലാകാരിയുടെ യഥാര്‍ത്ഥ വിജയം. ഇതെല്ലം കൊണ്ട് തന്നെ മലയാളത്തില്‍ മറ്റാരെയാണ് Lady Superstar എന്ന് വിളിക്കാന്‍ സാധിക്കുകയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Gargi

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

7 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

48 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago