മലയാളി സിനിമാ പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട കോംബോ ആണ് കാവ്യാ മാധവനും ദിലീപും. ഇന്നും പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു വെയ്ക്കുന്ന ഒരുപാട് സിനിമകള്‍ ഇവര്‍ ജോഡികളായി എത്തിയതാണ്. 1991-ല്‍ പൂക്കാലം വരവായി എന്ന സിനിമയിലൂടെ ബാലതാരമായിട്ടായിരുന്നു അഭിനയ ലോകത്തേക്ക് കാവ്യ മാധവന് ചുവടുവെച്ചത്. അന്ന് മുതല്‍ പിന്നീടങ്ങോട്ട് ഈ കരിമിഴികുരുവി പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറുകായിരുന്നു.
ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെയാണ് കാവ്യ ബാലതാരം എന്ന ലേബല്‍ വിട്ട് ഒരു നായികാ പദവിയിലേക്ക് ഉയരുന്നു ആദ്യ സിനിമ. ലാല്‍ ജോസ് ആണ് കാവ്യയെ നായിക നിരയിലേക്ക് എത്തിച്ചത്. നായകനോ ദിലീപ്. അങ്ങനെ ദിലീപിനൊപ്പം നായികയായി അരങ്ങേറ്റം കുറിച്ച് കാവ്യയ്ക്ക് പിന്നെ സിനിമാ ജീവിതത്തില്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിന്റെ ഭാഗ്യ ജോഡികളായി ഇവര്‍ മാറുകയായിരുന്നു. വര്‍ഷങ്ങളോളമായി കാവ്യ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും കാവ്യയുടെ കഥാപാത്രങ്ങളിലൂടെ ആ നടിയെ ഇന്നും പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നുണ്ട്.
പൂക്കാലം വരവായി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് കാവ്യയും ദിലീപും ആദ്യമായി കണ്ടുമുട്ടിയത്. അന്ന് ദിലീപ് സഹസംവിധായകനായി പ്രവര്‍ത്തിക്കുകയാണ്. ദിലീപിനെ ആദ്യമായി കണ്ടനാള്‍ അങ്കിള്‍ എന്നാണ് കാവ്യ വിളിച്ചിരുന്നത്. എന്നാല്‍ ദിലീപ് ആ വിളി അപ്പോള്‍ തന്നെ തിരുത്തി, അങ്കിള്‍ അല്ല മോളേ ഏട്ടാ എന്ന് വിളിക്കാന്‍ പറയുകയായിരുന്നു. പിന്നീടങ്ങോട്ട് നിരവധി സിനിമകളാണ് ഈ ഭാഗ്യ ജോഡികള്‍ ഒന്നിച്ച് എത്തിയത്. പിന്നീട് ജീവിതത്തിലും ഇവർ ജോഡികളായി.
തെങ്കാശിപ്പട്ടണം, മീശമാധവന്, തിളക്കം, ഡാര്‍ലിങ് ഡാര്‍ലിങ്, കൊച്ചി രാജാവ്, പെരുമഴക്കാലം, റണ്‍വേ, ചക്കരമുത്ത്, സദാനന്ദന്റെ സമയം, ലയണ്‍, ദോസ്ത്, ട്വന്റി 20, ക്രിസ്ത്യന്‍ ബ്രദേഴ്സ്, വെള്ളരിപ്രാവിന്റെ ചങ്ങാതി, പാപ്പി അപ്പച്ചാ, തുടങ്ങി എത്രയെത്ര സിനിമകള്‍. ഇവര്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളും ആയിരുന്നു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…